ഗവ.എൽ പി എസ് വെള്ളിയേപ്പള്ളി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ വെള്ളിയേപ്പള്ളി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എൽ.പി.എസ് വെള്ളിയേപ്പള്ളി
ഗവ.എൽ പി എസ് വെള്ളിയേപ്പള്ളി | |
---|---|
വിലാസം | |
വെള്ളിയേപ്പള്ളി വെള്ളിയേപ്പള്ളി പി.ഒ. , 686574 , കോട്ടയം ജില്ല | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഫോൺ | 04822206137 |
ഇമെയിൽ | velliappally@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31512 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാലാ |
ഉപജില്ല | പാലാ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാലാ |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ളാലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | ഗവൺമെന്റ് |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മഞ്ജുറാണി റ്റി കെ |
അവസാനം തിരുത്തിയത് | |
08-02-2024 | Anoopgnm |
ചരിത്രം
കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ പാലാ ഉപജില്ലയിലെ മുത്തോലി പഞ്ചായത്തിൽ വെള്ളിയേപ്പള്ളി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ്ഗവൺമെൻറ് എൽ പി സ്കൂൾ വെള്ളിയേപ്പള്ളി. 1916 ൽ(കൊല്ലവർഷം 1091ൽ) സ്ഥാപിച്ചതാണ് ഈ വിദ്യാലയം.
വെട്ടത്താഴത്ത് ശ്രീ വേലായുധ കുറുപ്പ് 42 സെൻറ് സ്ഥലം സ്കൂൾ പണിയുന്നതിനായി നൽകുകയും സ്കൂളിൻറെ ആദ്യകാല മാനേജർ ആയി പ്രവർത്തിക്കുകയും ചെയ്തു.
പിന്നീട് ഈ സ്ഥലവും സ്കൂളും എൻ.എസ്.എസിന് വിട്ടുകൊടുക്കുകയും ശ്രീ മന്നത്ത് പത്മനാഭപിള്ളയുടെ മാനേജ്മെൻറിൽ മുന്നോട്ടു പോവുകയും ചെയ്തു. ശ്രീ മന്നത്ത് പത്മനാഭപിള്ള, ശ്രീ കൈനകരി കുമാരപിള്ള എന്നിവരുടെ നിറസാന്നിധ്യം സ്കൂളിന് അനുഗ്രഹമായിരുന്നു. സ്വാതന്ത്ര്യലബ്ധിക്കുശേഷം 1948 ൽ എൻ.എസ്.എസ് ,സ്കൂളും സ്ഥലവും അന്നത്തെ കേരള സർക്കാരിന് വിട്ടുകൊടുക്കുകയും തുടർന്ന് വെള്ളിയേപ്പള്ളി ഗവൺമെൻറ് എൽ പി സ്കൂൾ എന്ന പേരിൽ പ്രവർത്തിക്കുകയും ചെയ്തു. പാറേൽ സ്കൂൾ എന്നും നാട്ടുകാർ ഈ സ്കൂളിനെ വിളിക്കുന്നു.
ഇന്നത്തെ ഓഫീസ് മുറിയുടെ നേരെ ഓലമേഞ്ഞ കെട്ടിടത്തിലായിരുന്നു സ്കൂൾ അന്ന് പ്രവർത്തിച്ചിരുന്നത്.
ഈ കെട്ടിടത്തിന് തീ പിടിക്കുകയും തുടർന്ന് എം.എൽ.എ ,നാട്ടുകാർ ,മറ്റു നല്ലവരായ വ്യക്തികൾ എന്നിവരുടെ സഹകരണത്തോടെ നിലവിലുള്ള ഓടു മേഞ്ഞ കെട്ടിടം നിർമ്മിക്കുകയും ചെയ്തു. പാറയാൽ ചെരിഞ്ഞു കിടന്നിരുന്ന സ്ഥലം പിന്നീട് മണ്ണിട്ട് ഈ അവസ്ഥയിൽ ആക്കുകയും ചെയ്തു .2011ൽ എസ് .എസ്. എ. ഫണ്ട് ഉപയോഗിച്ച് ഓഫീസ് മുറി പണിതു.30 കുട്ടികളുമായി ആരംഭിച്ച സ്കൂൾ പിന്നീട് 150ൽ പരം കുട്ടികൾ പഠിക്കുന്ന സ്കൂൾ ആയി മാറി. മുൻ മുഖ്യമന്ത്രി ഇ കെ നായനാർ സ്കൂളിൽ വന്നിരുന്നു എന്നത് സ്മരണാർഹമാണ്.
ഭൗതികസൗകര്യങ്ങൾ
സുരക്ഷിതമായ ക്ലാസ്സ് മുറികൾ
ശിശുസൌഹൃദ ഇരിപ്പിടങ്ങൾ
കിഡ്സ് പാർക്ക്
സ്മാർട്ട് ക്ലാസ്സ് റൂം
മഴവെള്ള സംഭരണി
ശിശുസൌഹൃദ ശുചിമുറികൾ
ശുദ്ധമായ കുടിവെള്ള സൌകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീ.ആർ.സുബ്രഹ്മണ്യപിള്ള
- ശ്രീ.എൻ.റ്റി.മാർക്കോസ്
- ശ്രീ.പി.കെ.ഭാസ്ക്കരൻ
- ശ്രീ.വർഗ്ഗീസ് കുളത്തറ
- ശ്രീമതി ഏലിക്കുട്ടി റ്റി ജി
- ശ്രീമതി പി സി ക്ലാരമ്മ
- ശ്രീമതി പി വി ഗീത
- ശ്രീ ബാലകൃഷ്ണൻ നായർ കെ
- ശ്രീമതി എസ് എസ് ലക്ഷ്മി
- ശ്രീ.ടോംസൺ വി ജോസ്
നേട്ടങ്ങൾ
പാലാ സബ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ രണ്ടാം സ്ഥാനം 2017ൽ ഈ വിദ്യാലയത്തിന് ലഭിച്ചു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- തോമസ് ടി ജെ (റിട്ടയേർഡ് നീന്തൽ പരീശീലകൻ എം ജി യൂണിവേഴ്സിറ്റി )
- ജോയ് ജോസഫ് (യൂണിവേഴ്സിറ്റി മെഡൽ ജേതാവ് ,റിട്ടയേർഡ് നീന്തൽ പരിശീലകൻ നെയ്വേലി ലിഗ്നൈറ്റ് കോർപറേഷൻ )
- ജേക്കബ് ടി ജെ (ദേശീയ ജേതാവ് -റെക്കോർഡ് ,റിട്ടയേർഡ് ഡി ഐ ജി -സി ർ പി ഫ്)
- ജോർജ് ജോസഫ് (യൂണിവേഴ്സിറ്റി നീന്തൽ താരം ,റിട്ടയേർഡ് കായിക അദ്ധ്യാപകൻ )
- മാത്യു ജോസഫ് (ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു,ഇന്ത്യൻ റെയിൽവേയിൽ ജോലി ചെയ്യുന്നു )
- സോമശേഖരൻ കെ (ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു,റിട്ടയേർഡ് ഡി വൈ എസ് പി -സി ർ പി ഫ് )
- അലോഷ്യസ് കെ (ദേശീയ വാട്ടർപോളോ താരം,റിട്ടയേർഡ് ഡി വൈ എസ് പി -സി ർ പി ഫ്)
- തോമസ്കുട്ടി കെ ഓ (ദേശീയ താരം -സ്കൂൾ ഗെയിംസ്,റിട്ടയേർഡ് കായിക അദ്ധ്യാപകൻ )
- സോജൻ ജോസഫ് (ദേശീയ താരം -സ്കൂൾ ഗെയിംസ്,ഇന്ത്യൻ റെയ്ൽവേയിൽ ജോലി ചെയ്യുന്ന)
- രവീന്ദ്രൻ കെ (ഓൾ ഇൻഡ്യ പോലീസ് നീന്തൽ താരം,റിട്ടയേർഡ് സി ർ പി ഫ്)
വഴികാട്ടി
പാലാ കൊട്ടാരമറ്റത്തു നിന്നും കടപ്പാട്ടൂർ ബൈപാസിലൂടെ പുളിയ്ക്കപ്പാലം കടന്ന് മുത്തോലി പഞ്ചായത്തിലേയ്ക്കുള്ള വഴിയെ വന്ന് തോപ്പൻസ് നീന്തൽ അക്കാദമിയുടെ സമീപത്തുനിന്നും ഇടത്തോട്ടുള്ള വഴിയെ വന്നാൽ ഗവ.എൽ.പി.എസ് വെള്ളിയേപ്പള്ളിയിലെത്താം |
മുത്തോലി കടവ് ജംഗ്ഷനിൽ നിന്നും പഞ്ചായത്തോഫീസിനു മുമ്പിലൂടെയുള്ള റോഡിലൂടെ വന്ന് തോപ്പൻസ് നീന്തൽ അക്കാദമിയുടെ സമീപത്തുനിന്നും വലത്തോട്ടുള്ള വഴിയെ വന്നാൽ ഗവ.എൽ.പി.എസ് വെള്ളിയേപ്പള്ളിയിലെത്താം |
{{#multimaps:9.705638,76.663175 |width=1100px|zoom=16}}