എ ഒ എം എം എൽ പി സ്കൂൾ, മാവേലിക്കര
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ ഒ എം എം എൽ പി സ്കൂൾ, മാവേലിക്കര | |
|---|---|
| വിലാസം | |
മാവേലിക്കര മാവേലിക്കര പി.ഒ. , 690101 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 1839 |
| വിവരങ്ങൾ | |
| ഇമെയിൽ | aommlpsmvk36@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 36232 (സമേതം) |
| യുഡൈസ് കോഡ് | 32110700406 |
| വിക്കിഡാറ്റ | Q87478901 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
| ഉപജില്ല | മാവേലിക്കര |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മാവേലിക്കര |
| നിയമസഭാമണ്ഡലം | മാവേലിക്കര |
| താലൂക്ക് | മാവേലിക്കര |
| ബ്ലോക്ക് പഞ്ചായത്ത് | മാവേലിക്കര |
| തദ്ദേശസ്വയംഭരണസ്ഥാപനം | മാവേലിക്കര മുനിസിപ്പാലിറ്റി |
| വാർഡ് | 4 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 44 |
| പെൺകുട്ടികൾ | 40 |
| ആകെ വിദ്യാർത്ഥികൾ | 84 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | റെബേക്ക തോമസ് |
| പി.ടി.എ. പ്രസിഡണ്ട് | ഡേവിഡ് ജോസഫ് |
| എം.പി.ടി.എ. പ്രസിഡണ്ട് | അജിത അരവിന്ദ് |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
സ്കൂൾ ചരിത്രം
പതിനെട്ടാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ ഇംഗ്ലണ്ടിലെ ചർച്ച് മിഷനറി സൊസൈറ്റിയുടെ നേതൃത്വത്തിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ 1816 ൽ വിദ്യാഭ്യാസ പ്രവർത്തനം ആരംഭിച്ചു.
മാവേലിക്കര കേന്ദ്രമായി മിഷനറി പ്രവർത്തനം നടത്തിയ റവ. ജോസഫ് പീറ്റിന്റെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ ബംഗ്ലാവിനോട് ചേർന്ന് 1839 ൽ ആരംഭിച്ച പ്രൈമറി സ്കൂൾ മിഷൻ സ്കൂൾ, ബംഗ്ലാവ് സ്കൂൾ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നു.
ഉമ്മൻ മാമ്മൻ എന്ന് പേരുള്ള സമർത്ഥനായ ഒരു വിദ്യാർത്ഥി ആരംഭകാലത്ത് ഈ സ്കൂളിൽ പഠിച്ചിരുന്നു. പിൽക്കാലത്ത് ആങ്ക്‌ളിക്കൻ സഭയിൽ അദ്ദേഹം ഒരു പട്ടക്കാരൻ ആകുകയും തിരുവിതാംകൂർ കൊച്ചി ആങ്ക്‌ളിക്കൻ മഹായിടവകയിലെ ആർച്ച് ഡീക്കൻ സ്ഥാനത്തു എത്തുകയും മാവേലിക്കര ആർച്ച് ഡീക്കനായി മിഷനറി പ്രവർത്തനങ്ങൾക്കും, വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും സമർത്ഥമായ നേതൃത്വം നൽകുകയുമുണ്ടായി.
അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ സ്മരണ നിലനിർത്തുവാൻ ഈ സ്കൂളിന് ആർച്ച് ഡീക്കൻ ഉമ്മൻ മാമ്മൻ മെമ്മോറിയൽ എന്ന പേര് നൽകുകയുണ്ടായി.
മികച്ച ഭൗതിക സാഹചര്യങ്ങൾ ഉള്ള ഈ സ്കൂൾ സി. എം. എസ് കോർപ്പറേറ്റ് മാനേജ്മെന്റിന്റെ ഉടമസ്ഥതയിൽ ബിഷപ്പ് ഹോഡ്ജസ് ഹയർ സെക്കന്ററി സ്കൂളിനോട് ചേർന്ന് പ്രവർത്തിക്കുന്നു
== ഭൗതികസൗകര്യങ്ങൾ ==വിശാലമായ കളിസ്ഥലത്തോടുകൂടിയ നടുമുറ്റമുള്ള ഒരു വിദ്യാലയമാണ് എ ഓ എം എം എൽ പി സ്കൂൾ,, ഹൈടെക് ക്ലാസ്സ്‌മുറികൾ,കമ്പ്യൂട്ടർലാബ്,ലൈബ്രറി, പൂന്തോട്ടം, മീൻകുളം, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ടോയ്‌ലെറ്റുകൾ,, നഴ്സറി കൂടാതെ 4 ക്ലാസുകൾ കൈകാര്യം ചെയ്യുന്ന അർപ്പണമനോഭാവമുള്ള സ്നേഹനിധികളായ 5 അധ്യാപകർ എന്നിവ ഞങ്ങളുടെ പ്രത്യേകതകളാണ്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- അന്നമ്മ 1997 വരെ
- എ. ലീലാമ്മ 1997 -2002
- പൊന്നമ്മ വർഗീസ് 2002-2008
- ആലിസ്.കെ. എബ്രഹാം 2008-2020
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
എ. ഓ. എം. എം എൽ. പി.സ്കൂളിൽ പഠിച്ച പ്രശസ്തരായ വ്യക്തികൾ
1.കേരള സംസ്ഥാന രൂപീകരണത്തിന്റെ സ്പെഷ്യൽ ഓഫീസർ ആയിരുന്ന ഐ. എ. എസ് ഉദ്യോഗസ്ഥൻ പരേതനായ ശ്രീ. പി. എം. മാത്യു നമ്മുടെ സ്കൂളിന്റെ അഭിമാനമാണ്.. പിൽക്കാലത്തു അദ്ദേഹം വേൾഡ് ബാങ്ക് ഡയറക്ടർ സ്ഥാനം വഹിച്ചിരുന്നു..
2. പ്രസിദ്ധ വേദശാസ്ത്രജ്ഞൻ ശ്രീ. കുരുവിള. സി. എബ്രഹാം (ബാംഗ്ലൂർ ) അദ്ദേഹവും നമ്മുടെ സ്കൂളിന്റെ അഭിമാനമാണ്
വഴികാട്ടി
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36232
- 1839ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മാവേലിക്കര ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
