ജി. എൽ. പി. എസ്. കയറാടി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി. എൽ. പി. എസ്. കയറാടി | |
---|---|
വിലാസം | |
കയറാടി കയറാടി , കയറാടി പി.ഒ. , 678510 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1950 |
വിവരങ്ങൾ | |
ഫോൺ | 04923245167 |
ഇമെയിൽ | glpskayarady@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21570 (സമേതം) |
യുഡൈസ് കോഡ് | 32060500105 |
വിക്കിഡാറ്റ | Q64689826 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | കൊല്ലങ്കോട് |
ഭരണസംവിധാനം | |
താലൂക്ക് | ചിറ്റൂർ |
ബ്ലോക്ക് പഞ്ചായത്ത് | നെന്മാറ |
തദ്ദേശസ്വയംഭരണസ്ഥാപനം | അയിലൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1-4 |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 51 |
പെൺകുട്ടികൾ | 35 |
ആകെ വിദ്യാർത്ഥികൾ | 86 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സാബുകുര്യാൻ |
പി.ടി.എ. പ്രസിഡണ്ട് | ശിവപ്രകാശ് |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കൊല്ല വർഷം 1105-06, ഇംഗ്ലീഷ് വർഷം 1929-30 വർഷം മുതൽ അടിപ്പെരണ്ട തറയിലും, കയറാടി മദ്രസ നിൽക്കുന്ന സ്ഥലത്തും ഓരോ സ്വകാര്യ മാനേജ്‌മെന്റ് സ്കൂളുകൾ പ്രവർത്തിച്ചു വന്നിരുന്നു. ഇവിടെ ഒരു സർക്കാർ സ്കൂൾ അനുവദിച്ചു കിട്ടണമെന്ന ജനങ്ങളുടെ ആവശ്യം പരിഗണിച്ച് മറ്റ് രണ്ട് സ്വകാര്യ സ്കൂളുകളും ലയിപ്പിച്ചു കൊണ്ട് നടുപ്പതി എന്ന സ്ഥലത്ത് 1950-ൽ കയറാടി സ്റ്റാഫ് മാനേജ്മെന്റ് എയ്ഡഡ് എൽ. പി സ്കൂൾ അനുവദിച്ചു. ടി സ്കൂൾ കെട്ടിടം തിരു-കൊച്ചി സംസ്ഥാനം വക നിർമ്മിച്ചതാണ്. ആയത് ഈ സ്കൂളിലെ അദ്ധ്യാപകർക്ക് സ്കൂൾ നടത്തുവാൻ പ്രതിമാസം മൂന്ന് രൂപ വാടകയ്ക്ക് നൽകുകയാണ് ചെയ്തത്. 1950-ാം ആണ്ട് സെപ്തംബർ മാസം 11ന് തിരുവിതാംകൂർ-കൊച്ചി സംസ്ഥാനത്തിലെ രാജപ്രമുഖൻ തിരുമനസ്സിനു വേണ്ടി ചീഫ് സെക്രട്ടറി ഗോവിന്ദമേനോനും ടി സ്കൂളിലെ ഹെഡ്‌മാസ്റ്റർ 1. ശ്രീധരനുണ്ണി കർത്താവ് ടി സ്കൂളിലെ അദ്ധ്യാപകരായ 2. ചാമുക്കുട്ടി മേനോൻ 3.നാരായണനുണ്ണി കർത്താ 4. സോമസുന്ദരൻ പിള്ള 5. കാതർ റാവുത്തർ എന്നിവരും കൂടി എഴുതിയൊപ്പിട്ട കച്ചീട്ടിൻ പ്രകാരമാണ് ഈ സ്ഥലത്ത് സ്കൂൾ പ്രവർത്തിച്ചു തുടങ്ങിയത്.
ചിറ്റൂർ താലൂക്ക് തിരുവഴിയാട് വില്ലേജ് നടുപ്പതിയിൽ സർവേ നമ്പർ 1040/30,596 എന്നീ സർവേ നമ്പറുകളിലായി 99 സെന്റ് സ്ഥലവും അതിൽ എട്ട് ക്ലാസ് മുറികൾ ഉള്ള ഓട് മേഞ്ഞ കെട്ടിടം, ആൾ മറയുള്ള കിണർ, രണ്ടു മൂത്രപ്പുര, ഓട് മേഞ്ഞ ഒരു കക്കൂസ് എന്നിവ ഉൾപ്പെട്ടതായിരുന്നു സ്കൂൾ. ജനങ്ങളുടെ ആവശ്യപ്രകാരം 24-6-85 ന് സ്കൂൾ ഏറ്റെടുക്കുവാൻ ബഹു:കേരള ഹൈക്കോടതി ആവശ്യപ്പെടുകുയും പാലക്കാട് ജില്ലാ കളക്ടർ 8-7-85 ന് സ്കൂൾ ഏറ്റെടുത്തു. തുടർന്ന് 7-4-90 ൽ പ്രസ്തുത സ്കൂൾ ഗവൺമെന്റ് സ്കൂൾ ആക്കി വിജ്ഞാപനം ഇറക്കുകയും ഉണ്ടായി. 1996- ൽ ശ്രീ വി. എസ്. വിജയരാഘവൻ എം. പി. യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് പണിത നാലു ക്ലാസ് മുറികളോട് കൂടിയ കെട്ടിടവും 2003-ൽ ശ്രീ എൻ. എൻ. കൃഷ്ണദാസ് എം. പി. യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് പണിത രണ്ടു ക്ലാസ് മുറികളും ഒരു സ്റ്റോർ മുറിയും 2003-ൽ അയിലൂർ ഗ്രാമപഞ്ചാത്തിൽ നിന്നും നിര്‌മ്മിച്ചു നല്‌കിയ പാചകപുരയും ഈ സ്കൂളിൽ അധികമായി പിന്നീട് ലഭിച്ചവയാണ്, സ്കൂളിന്റെ മുൻവശത്തും വടക്ക് വശത്തും കിഴക്കു വശത്തും ചുറ്റു മതിലും മുൻവശത്ത് ഒരു ഗേറ്റും പേരെഴുതിയ കമാനവും നിർമ്മിച്ചിട്ടുണ്ട്. സാമൂഹ്യമായും, സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുകയും കൃഷി ഉപജീവനമായി സ്വീകരിക്കുകയും ചെയ്ത ഒരു ജനതയാണ് ഇവിടെ നിവസിക്കുന്നത്. കുട്ടികളുടെ വിദ്യാഭ്യാസ സൗകര്യങ്ങൾ നടത്തുവാൻ മറ്റ് സൗകര്യങ്ങൾ ഇല്ലാത്തതിനാലാണ് ഇവിടെ ഗവൺമെന്റ് സ്കൂൾ അനുവദിക്കണമെന്ന ആവശ്യം ശക്തമായതും അങ്ങനെ സ്കൂൾ അനുവദിച്ചു കിട്ടുകയും ചെയ്തത്. എല്ലാ മതവിഭാഗത്തിലും പെട്ട കുട്ടികൾ അന്ന് ഇവിടെ വിദ്യാഭ്യാസം നടത്തിയിരുന്നു. കിഴക്ക് പോൾ വക സ്ഥലം, പടിഞ്ഞാറ്. പി. ഡബ്ല്യൂ ഡി റോഡ്, തെക്ക് രാമകൃഷ്ണൻ വക സ്ഥലം, വടക്ക് പോൾ വക സ്ഥലം എന്നീ അതിരുകളോടെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്...
ഭൗതികസൗകര്യങ്ങൾ
അടിസ്ഥാന ഭൗതിക സൗകര്യങ്ങൾ ഉണ്ട്. എന്നിരുന്നാലും കാലാനുസൃതമായ നവീകരണം കടന്നു വരേണ്ടതുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഗണിതോത്സവം
- പി. ടി. എ സഹകരണത്തോടെ സമൂഹ ഓണ സദ്യ
- പ്രവേശനോത്സവത്തോടെ പഠനക്കിറ്റ് വിതരണം എല്ലാവർക്കും
- പത്രങ്ങൾ സ്പോൺസർഷിപ്പിലൂടെ നടപ്പാക്കി,
- ക്വിസ് പരീക്ഷകൾ
- ബാഡ്ജ് ബെൽറ്റ് സോക്സ് എന്നിവ സൗജന്യമായി വിതരണം ചെയ്തു.
- ദിനാചകരണങ്ങൾ സാമൂഹ്യ പങ്കാളിത്തത്തോടെ
- എൽ. എസ്. എസ്. പരിശീലനം നാടൻപാട്ട് പരിശീലനം യൂറീക്ക വിജ്ഞാനോത്സവം
* സന്നദ്ധസംഘടനകൾ വ്യക്തികൾ എന്നിവരുടെ സ്പോൺസർഷിപ്പിലൂടെ കുട്ടികൾകക്ക് സൗജന്യ സഹായങ്ങൾ.
- പഠനയാത്ര രക്ഷകർത്താക്കളോടൊപ്പം
- ഗുരുവന്ദനം
- രക്ഷാകർത്തൃ ബോധവൽക്കരണ ക്ലാസുകൾ
- ആരോഗ്യക്ലാസുകൾ
- പച്ചക്കറിത്തോട്ടം
- പൊതുവിജ്ഞാനപരിശീലനം
- സ്കൂൾ വാർഷികം സാമൂഹ്യപങ്കാളിത്തത്തോടെ
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും------- കിലോമീറ്റർ -----------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു