ഉമ്മത്തൂർ എം എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഉമ്മത്തൂർ എം എൽ പി എസ് | |
---|---|
വിലാസം | |
ഉമ്മത്തൂർ പാറക്കടവ് പി.ഒ. , 673509 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 12 - 10 - 1886 |
വിവരങ്ങൾ | |
ഇമെയിൽ | ummathurmlp@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16658 (സമേതം) |
യുഡൈസ് കോഡ് | 32041200210 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | നാദാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | നാദാപുരം |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | തൂണേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെക്യാട് പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 126 |
പെൺകുട്ടികൾ | 120 |
ആകെ വിദ്യാർത്ഥികൾ | 246 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | Sumitha |
പി.ടി.എ. പ്രസിഡണ്ട് | Moosa kp |
എം.പി.ടി.എ. പ്രസിഡണ്ട് | Ramla p |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
................................ == ചരിത്രം ==പണ്ട് കാലം മുതലേ വിദ്യാഭ്യാസ തൽപരരുടെ സങ്കേതം എന്നറിയപ്പെടുന്ന ചെക്യാട് പഞ്ചായത്തിലെ ഉമ്മത്തൂർ എന്ന ഗ്രാമത്തിൽ 1883 ൽ ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടു. കോഴിക്കോട് ജില്ലയുടെ വടക്കേ അറ്റത്ത് പാറക്കടവ് ടൗണിൽ നിന്നും ഒരു കിലോമീറ്റർ മാത്രം മാറി കടവത്തൂർ റോഡിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. മത വിദ്യാഭ്യാസത്തിന് പ്രാമുഖ്യം നൽകുന്ന ഓത്തു പള്ളിക്കൂടങ്ങൾ ആണ് ഈ പ്രദേശങ്ങളിൽ ഒക്കെ സർക്കാർ-എയ്ഡഡ് പ്രൈമറി വിദ്യാലയങ്ങൾ ആയി മാറിയത്. മതഭൗതിക വിദ്യാഭ്യാസത്തിൽ തല്പരരായ പ്രമുഖ വ്യക്തികൾ സ്വന്തമായി ശമ്പളം നൽകി അധ്യാപകരെ നിയമിച്ചു ഇപ്പോൾ ക്ലാസ്സുകൾക്ക് തുടക്കം കുറിച്ചതായി പല പ്രൈമറി വിദ്യാലയങ്ങളുടെ ആദ്യകാല ചരിത്രത്തിൽ കാണാം. അത്തരമൊരു ഓത്തുപള്ളി കുടം തന്നെയായിരുന്നു ആദ്യകാലത്ത് ഓട്ടിലായി ൽ ആയി സ്കൂൾ എന്നറിയപ്പെടുന്ന ഈ വിദ്യാലയം.
അഞ്ചാം ക്ലാസ് നിലനിൽക്കുന്ന ഈ പ്രൈമറി വിദ്യാലയം പിന്നീട് ഉമ്മത്തൂർ എം എൽ പി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു. നഴ്സറി മുതൽ ഉന്നത വിദ്യാഭ്യാസ കലാലയമായ അറബിക് കോളേജ് വരെയുള്ള ചങ്ങലയിലെ ആദ്യ കണ്ണിയാണ് ഈ സ്ഥാപനം. പ്രാഥമിക വിദ്യാഭ്യാസം നാട്ടിൽ പ്രചരിപ്പിക്കുന്നതിൽ മുഖ്യപങ്കുവഹിച്ച പൂകൂട്ടമഠ ത്തിൽ അബ്ദുള്ള സീതി എന്ന വ്യക്തിയാണ് ഇതിന്റെ സ്ഥാപക മാനേജർ. അക്ഷരജ്ഞാനമില്ലാത്ത ബഹുഭൂരിപക്ഷം വരുന്ന സാമാന്യജനങ്ങൾക്ക് ആദ്യാക്ഷരത്തിൽ എന്റെ അറിവ് പകരം ഈ സ്ഥാപനം വഴി തെളിയിച്ചു. ഇപ്പോൾ ചെക്യാട് പഞ്ചായത്തിലെ പതിനാലാം വാർഡിൽ സ്ഥിതിചെയ്യുന്ന സ്കൂൾ ആരംഭത്തിൽ 12 ആൺകുട്ടികളും 5പെൺ കുട്ടികളും ഉൾപ്പെടെ 17 വിദ്യാർഥികളും അവരെ പഠിപ്പിക്കാൻ ഒരു അധ്യാപകരും ഉണ്ടായിരുന്നു എന്ന് ചരിത്രരേഖകളിൽ കാണാം ഓല ഷെഡ്ഡിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയം പിന്നീട് പി കെ ഇ ആർ പ്രകാരമുള്ള 5 ക്ലാസ് മുറികൾ ഉൾകൊള്ളുന്ന കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കുക യായിരുന്നു ഇപ്പോൾ 10 ഡിവിഷനുകളിലായി മുന്നൂറോളം വിദ്യാർഥികൾ പഠിക്കുന്ന അഞ്ചാംക്ലാസ് ഉൾപ്പെടുന്ന ഈ പ്രൈമറി സ്കൂളിന്റെ ഭൗതിക സാഹചര്യം ഏറെ മെച്ചപ്പെട്ടതാണ്. ആവശ്യത്തിലേറെ ക്ലാസ് മുറികളുള്ള കെട്ടിടങ്ങൾ മതിയായ ഫർണിച്ചർ ഓഫീസ് റൂം ലൈബ്രറി മുതലായവയും സ്വന്തമായുണ്ട്. രണ്ട് അറബിക് അധ്യാപകർ ഉൾപ്പെടെ 12 അധ്യാപകർ സേവനമനുഷ്ഠിക്കുന്നു
ഭൗതിക സാഹചര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- തോട്ടത്തിൽ മൂസ മാസ്റ്റർ, tk മൂസ മാസ്റ്റർ, വച്ചാൽ മൂസ മാസ്റ്റർ, അബ്ദുള്ള മുനുഷി, വിജയൻ മാസ്റ്റർ, അബൂബക്കർ മാസ്റ്റർ
നേട്ടങ്ങൾ
Lss, പഞ്ചായത്ത് കലാമേള, സ്പോർട്സ് ഓവറോൾ കീരീടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പ്രൊഫസർ മമ്മു സാഹിബ് (കോളേജ് ലക്ചർ ),മായൻ മാസ്റ്റർ, മൂസ മാസ്റ്റർ, പുന്നക്കൽ അഹമ്മദ്
വഴികാട്ടി
- പാറക്കടവ് നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- കടവത്തൂർ ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16658
- 1886ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ