എ.യു.പി.എസ് തണ്ണിക്കടവ്
(Thannikadavu AUPS എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.യു.പി.എസ് തണ്ണിക്കടവ് | |
---|---|
വിലാസം | |
തണ്ണിക്കടവ് തണ്ണിക്കടവ് എ യു പി സ്കൂൾ , കുന്നുമ്മൽപൊട്ടി പി.ഒ. , 679331 , മലപ്പുറം ജില്ല | |
സ്ഥാപിതം | 03 - 06 - 1968 |
വിവരങ്ങൾ | |
ഇമെയിൽ | aupstkdvu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48472 (സമേതം) |
യുഡൈസ് കോഡ് | 32050400105 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | നിലമ്പൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | നിലമ്പൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | നിലമ്പൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,വഴിക്കടവ്, |
വാർഡ് | 23 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 355 |
പെൺകുട്ടികൾ | 367 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | JAISON.J.K |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുള്ള .സി.എ |
എം.പി.ടി.എ. പ്രസിഡണ്ട് | RAJI KUMMALI |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിൽ തണ്ണിക്കടവ് എന്ന സ്ഥലത്തുള്ള ഒരു പൊതു വിദ്യാലയമാണ് എ.യു.പി.എസ് തണ്ണിക്കടവ്.
ചരിത്രം
കിഴക്കൻ ഏറനാട്ടിലെ പശ്ചിമ ഘട്ട മല നിരകളോട് ചേർന്ന് പ്രകൃതി രമണീയമായ വഴിക്കടവ് പഞ്ചായത്തിലെ തണ്ണിക്കടവ് എ.യു.പി.സ്കൂൾ 1968 സ്ഥാപിതമായതാണ്. വിദ്യഭ്യാസ കലാ-കായിക മേഖലകളിൽ നിറസാനിധ്യമാണ് ഈ വിദ്യാലയം. 1968 ൽ നാല് ക്ലാസ് മുറികളോടെയുള്ള ഒരു ഓലഷെഡിലാണ് സ്കൂൾ ആരംഭിച്ചത്. പിന്നീട് 4ക്ലാസ്മുറികളുള്ള ഒരു ഓടിട്ട കെട്ടിടം പഴയകാല മാനേജറായിരുന്ന ശ്രീ. ചക്കുന്നൻ അലവി സാഹിബ് പണികഴിപ്പിച്ചു. അത് ഇന്നും മോഡിഫികേഷൻ വരുത്തി ഉപയോഗിച്ച് വരുന്നു. നിലവിൽ 26 ക്ലാസ് മുറികളും ഓഫീസ്, സ്റ്റാഫ് റൂം, ലാബ്, ലൈബ്രറി, കമ്പ്യൂട്ടർ ലാബും പ്രവർത്തിച്ച് വരുന്നു. പൊതുജന പങ്കാളിത്തത്തോടെ നിർമ്മിച്ച പെൺകുട്ടികൾക്കായുള്ള 10ശുചി മുറികൾ എടുത്ത് പറയാതിരിക്കാൻ കഴിയില്ല പുറമെ 17 ക്ലാസു മുറികളുള്ള മൂന്ന് നില കെട്ടിടത്തിൽ ക്ലാസ് നടക്കുന്നു.മലപ്പുറം ജില്ലയിലെ ആദ്യത്തെ ഇംഗ്ലീഷ് ടാലെന്റ്റ് ലാബ് ,ഉറുദു ലാബ് ,കമ്പ്യൂട്ടർ ലാബ് , കുട്ടികളുടെ പാർക്കും ,ജൈവവൈവിധ്യ ഉദ്യാനം,.നിലംബൂർ സബ്ജില്ലയിലെ ആദ്യത്തെ കുട്ടികളുടെ ഭക്ഷണ നിലവാരത്തെ മെച്ചപ്പെടുത്താൻ മക്കൾക്കൊരു വിഭവം പദ്ധതി തുടങ്ങി , ഒരു ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച കുഴൽ കിണർ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹരമായി.ഇനിയും ഈ മേഖലയിൽ ഏറെ മുന്നോട്ട് പോവാനുണ്ട് ഞങ്ങൾക്ക്. അതിന് വേണ്ട ബ്രഹത്തായ മാസ്റ്റർ പ്ലാൻ തയ്യാറാക്കി പി.ടി.എയും മാനേജ്മെന്റും അധ്യാപകരും സജീവമായി ഇടപെട്ട് കൊണ്ടിരിക്കുന്നു.ഇതിന്റെ ഫലങ്ങൾ ഭാവിയിൽ നമുക്കിവിടെ കുറിക്കാനാവുമെന്ന് പ്രത്യാശിക്കാം..............
ഭൗതികസൗകര്യങ്ങൾ
മുറികളുള്ള പുതിയ കെട്ടിടം ,ജൈവ വാവിദ്യ ഉദ്യാനം,അടച്ചുറപ്പുള്ള ഭക്ഷണ ശാല ,അതിനോട് ചേർന്നുള്ള ഗോഡൗൺ ,കൈ കഴുകാൻ ഓരോ ബ്ളോക്കിലും ടാപ്പ് സൗകര്യം,പെർമനന്റ് സ്റ്റേജ് ,
പാഠ്യേതരപ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ഇംഗ്ലീഷ് ക്ലബ്.
- അറബി ക്ലബ്.
- ഹരിത ക്ലബ്.|
- സയൻസ് ക്ലബ്.
- സാമൂഹ്യ ശാസ്ത്ര ക്ലബ്
- ലഹരി വിരുദ്ധ ക്ലബ്
- ഭാഷാ ക്ലബുകൾ
- ഉർദു ക്ലബ്
മുൻ സാരഥികൾ
നമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
1 | അഹമ്മദ് കുട്ടി മാസ്റ്റർ | 1968 | 2000 |
2 | സഹദേവൻ മാസ്റ്റർ | 2000 | 2004 |
3 | സി ആർ രാധാമണി | 2004 | 2011 |
4 | ശശിമോഹൻ B | 2011 | 2016 |
5 | റോസമ്മ ടി കെ | 2016 | 2018 |
6 | പി ഉമ്മർ | 2018 | 2022 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
അംഗീകാരങ്ങൾ
ചിത്ര ശാല
വഴികാട്ടി
- നിലംബൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- നാഷണൽ ഹൈവെയിൽ എടക്കര ബസ്റ്റാന്റിൽ നിന്നും പാലേമാട് വഴി 9 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
വർഗ്ഗങ്ങൾ:
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 48472
- 1968ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ