എസ്. ഐ. യു. പി. എസ്. മാടൻവിള

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ ആറ്റിങ്ങൽ ഉപജില്ലയിലെ ഈ വിദ്യാലയം അഴൂർ പഞ്ചായത്തിൽ ആണ്

എസ്. ഐ. യു. പി. എസ്. മാടൻവിള
വിലാസം
മാടൻവിള

ഷംസുൽ ഇസ്ലാം അപ്പർ പ്രൈമറി സ്കൂൾ , മാടൻവിള
,
പെരുമാതുറ പി.ഒ.
,
695303
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1964
വിവരങ്ങൾ
ഫോൺ0471 2428550
ഇമെയിൽmadanvilaschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്42362 (സമേതം)
യുഡൈസ് കോഡ്32140100903
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംചിറയിൻകീഴ്
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്കഴക്കൂട്ടം
തദ്ദേശസ്വയംഭരണസ്ഥാപനംഅഴൂർ പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ100
പെൺകുട്ടികൾ106
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജി. മിനി
പി.ടി.എ. പ്രസിഡണ്ട്ജവാദ്
എം.പി.ടി.എ. പ്രസിഡണ്ട്സുമയ്യ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1960 കളിൽ പെരുമാതുറയിൽ ഒരു എൽ.പി.സ്‌കൂൾ മാത്രമാണ് ഉണ്ടായിരുന്നത്.കയർ തൊഴിലാളികളുടെയും മത്സ്യത്തൊഴിലാളികളുടെയും മക്കളായ കുട്ടികൾക്ക് തുടർ വിദ്യാഭ്യാസം ചെയ്യുന്നതിന് വേണ്ടി നാട്ടുകാരുടെ ശ്രമഫലമായി 1964 ൽ ഗവൺമെന്റ് ഒരു യു.പി.സ്‌കൂൾ അനുവദിച്ചു.1-6-1964 ൽ സ്‌കൂൾ സ്ഥാപിതമായി.മാടൻവിള വലിയവിളാകത്ത് വീട്ടിൽ അബ്ദുൽ ഖാദറിന്റെ മകൻ ശ്രീ എ.അബ്ദുൽ മജീദാണ് സ്‌കൂളിലെ ആദ്യത്തെ മാനേജർ.സ്‌കൂളിലെ ആദ്യത്തെ പ്രഥമാധ്യാപകൻ ചിറയിൻകീഴ് ആലുവിള വീട്ടിൽ ശ്രീ ഷാഹുൽ ഹമീദിന്റെ മകൻ എസ്.മുഹമ്മദ് സാലിയും,ആദ്യത്തെ വിദ്യാർത്ഥി മാടൻവിള വലിയ വിളാകത്തുവീട്ടിൽ അബ്ദുൽ ഖാദറിന്റെ മകൻ അ.മുഹമ്മദ് അസ്ലമുമാണ്.

ഭൗതികസൗകര്യങ്ങൾ

7 ക്ലാസ് മുറികളും,പ്രത്യേകം സജ്ജമാക്കിയ ലൈബ്രറിയും 3 കമ്പ്യൂട്ടറുകളും എൽ.സി.ഡി.പ്രൊജക്ടറും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യങ്ങളും ഉള്ള ഒരു കമ്പ്യൂട്ടർ ലാബും സ്‌കൂളിൽ പ്രവർത്തന ക്ഷമമാണ്.എല്ലാ ക്ലാസ് റുമുകളിലും സ്പീക്കർ സംവിധാനവും ക്രമീകരിച്ചിട്ടുണ്ട്.കുട്ടികളുടെ കായിക പരിശീലനത്തിനായി കളിസ്ഥലവും ഉണ്ട്.സ്‌കൂൾ അങ്കണത്തിലെ പൂന്തോട്ടം സ്‌കൂളിന്റെ മനോഹാരിതയ്ക്ക് മാറ്റു കൂട്ടുന്നു.മികച്ച രീതിയിൽ പ്രവർത്തിക്കുന്ന പാചകപ്പുരയും സ്‌കൂളിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

സ്കൂൾ ഭരണ വിഭാഗം എയ്ഡഡ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമ നമ്പർ പേര്
1 മുഹമ്മദ് സാലി
2 യശോദ
3 എ.നാദിറ

സ്‌കുളിലെ നിലവിലെ അധ്യാപകർ

അധ്യാപകരുടെ പേരുകൾ
ക്രമ നമ്പർ പേര്‌ തസ്തിക
1 ജി.മിനി ഹെഡ്മിസ്ട്രസ്
2 എസ്.ഷീജ യു.പി.എസ്.റ്റി
3 എം.സുജൈത യു.പി.എസ്.റ്റി
4 സജ്‌ന.എം യു.പി.എസ്.റ്റി
5 എസ്.അനീസ യു.പി.എസ്.റ്റി
6 സാജിത അമീൻ യു.പി.എസ്.റ്റി
7 എ.നസീല ബീഗം യു.പി.എസ്.റ്റി
8 യമുന എസ് പിള്ള ഹിന്ദി ടീച്ചർ
9 എം.നജീം അറബിക് ടീച്ചർ
10 സുനിത.എസ് യു.പി.എസ്.റ്റി
11 ഷൈജ എം.എസ് യു.പി.എസ്.റ്റി

അംഗീകാരങ്ങൾ

ഈ സ്‌കൂൾ നിരവധി തവണ ആറ്റിങ്ങൽ വിദ്യാഭ്യാസ ഉപജില്ലാ സ്‌കൂൾ ശാസ്ത്ര മേളയിൽ ഓവറോൾ ചാമ്പ്യന്മാരായിട്ടുണ്ട്.ഈ സ്‌കൂളിലെ നിരവധി കുട്ടികൾ തിരുവനന്തപുരം റവന്യൂ ജില്ലാ സ്‌കൂൾ ശാസ്ത്രമേളയിലും,ഈ സ്‌കൂളിലെ നിരവധി കുട്ടികൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന സംസ്ഥാന സ്‌കൂൾ ശാസ്ത്ര മേളയിലും പങ്കെടുത്തിട്ടുണ്ട്. ഈ സ്‌കൂൾ ആറ്റിങ്ങൽ ഉപജില്ലാ സ്‌കൂൾ അറബിക് കലോത്സവത്തിലും ഓവറോൾ ചാമ്പ്യന്മാരായിട്ടുണ്ട്.ഈ സ്‌കൂളിലെ നിരവധി കുട്ടികൾ തിരുവനന്തപുരം റവന്യൂ ജില്ലാ സ്‌കൂൾ അറബിക് കലോത്സവത്തിലും പങ്കെടുത്തിട്ടുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ചിറയിൻകീഴ് ബസ് സ്റ്റാന്റിൽ നിന്നും,ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്നും 3 കിലോ മീറ്റർ ദൂരം സഞ്ചരിച്ചാൽ ഈ സ്‌കൂളിൽ എത്തിച്ചേരാം
  • പെരുമാതുറ മുതലപ്പൊഴി മത്സ്യ ബന്ധന തുറമുഖത്തു നിന്നും കേവലം 1 കിലോ മീറ്റർ മാത്രം അകലത്തിൽ ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നു.

Map
"https://schoolwiki.in/index.php?title=എസ്._ഐ._യു._പി._എസ്._മാടൻവിള&oldid=2534156" എന്ന താളിൽനിന്ന് ശേഖരിച്ചത്