സി.വി.എം.എച്ച്.എസ്സ്. വണ്ടാഴി/അക്ഷരവൃക്ഷം/തിരിച്ചറിവിൻ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
തിരിച്ചറിവിൻ കാലം

മാനവരാശി തൻ ജീവിതപ്പൊയ്കയിൽ
കടും പച്ചപ്പായലായ് കൊറോണവന്നു
തെക്കും വടക്കും നടക്കുന്നു മനുഷ്യർ
ഇല്ലാ നിൽക്കുവാൻ സമയമില്ല
കോടികളുള്ള കുബേരനും കുചേലനും
തുല്യമാം നീതി നടപ്പായ കാലമേ
മദ്യവിമോചന പോരേട്ടാമില്ലാതെ
ലഹരിയുപയോഗമൊന്നുമേയില്ലാതെ
മാതാപിതാക്കളും കൂട്ടുകുടുംബമായി
സന്തോഷപൂരിതമായൊരു നാളുകൾ
ജാതിമതമെന്ന വേർതിരിവില്ലാതെ
പള്ളിയും അമ്പലമൊന്നുമേയില്ലാതെ
നാല് ചുവരിലടച്ചു കഴിയുമ്പോൾ
നാമെല്ലാമൊന്നാണെന്നോർത്തുപോകും
കൂരിരുട്ടാകെ പരന്നാലും ഭൂമിയിൽ
പാലൊളി ചന്ദ്രനുദിച്ചു വരുമല്ലോ
പുതിയൊരു ജീവിതം തുന്നിപ്പിടിപ്പിക്കാൻ
അണിചേരാം മാലോകരെല്ലാം കൂടാം
           

അസ്ന പി.എ
9 A സി.വി.എം.എച്ച്.എസ്സ്._വണ്ടാഴി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത