മാനവരാശി തൻ ജീവിതപ്പൊയ്കയിൽ
കടും പച്ചപ്പായലായ് കൊറോണവന്നു
തെക്കും വടക്കും നടക്കുന്നു മനുഷ്യർ
ഇല്ലാ നിൽക്കുവാൻ സമയമില്ല
കോടികളുള്ള കുബേരനും കുചേലനും
തുല്യമാം നീതി നടപ്പായ കാലമേ
മദ്യവിമോചന പോരേട്ടാമില്ലാതെ
ലഹരിയുപയോഗമൊന്നുമേയില്ലാതെ
മാതാപിതാക്കളും കൂട്ടുകുടുംബമായി
സന്തോഷപൂരിതമായൊരു നാളുകൾ
ജാതിമതമെന്ന വേർതിരിവില്ലാതെ
പള്ളിയും അമ്പലമൊന്നുമേയില്ലാതെ
നാല് ചുവരിലടച്ചു കഴിയുമ്പോൾ
നാമെല്ലാമൊന്നാണെന്നോർത്തുപോകും
കൂരിരുട്ടാകെ പരന്നാലും ഭൂമിയിൽ
പാലൊളി ചന്ദ്രനുദിച്ചു വരുമല്ലോ
പുതിയൊരു ജീവിതം തുന്നിപ്പിടിപ്പിക്കാൻ
അണിചേരാം മാലോകരെല്ലാം കൂടാം