ഗവ. എൽ പി സ്ക്കൂൾ കൊമ്മേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കുത്തുപറമ്പ് ഉപജില്ലയിലെ കൊമ്മേരി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് കൊമ്മേരിഗവ. എൽ.പി. സ്കൂൾ.
ഗവ. എൽ പി സ്ക്കൂൾ കൊമ്മേരി | |
---|---|
വിലാസം | |
കൊമ്മേരി നെടുംപൊയിൽ പി.ഒ. , 670650 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1954 |
വിവരങ്ങൾ | |
ഇമെയിൽ | school14603@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14603 (സമേതം) |
യുഡൈസ് കോഡ് | 32020700305 |
വിക്കിഡാറ്റ | Q64458530 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | കൂത്തുപറമ്പ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | മട്ടന്നൂർ |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | പേരാവൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 16 |
ആകെ വിദ്യാർത്ഥികൾ | 33 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഉസ്മാൻ പള്ളിപ്പാത്ത് |
പി.ടി.എ. പ്രസിഡണ്ട് | രതീഷ്. കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ദിവ്യ. |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കോളയാട് പഞ്ചായത്തിലെ കൊമ്മേരിയിലെ ജനങ്ങൾക്ക് സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസപരമായ കാര്യങ്ങളിൽ വളരെയധികം പിന്നോക്കാവസ്ഥയിലുള്ള ഒരു കാലമുണ്ടായിരുന്നു. അക്ഷരാഭ്യാസം നേടുന്നതിന് പ്രയാസമനുഭവപ്പെട്ടിരുന്ന ആ അവസരത്തിൽ നാട്ടിലെ പ്രമുഖ വ്യക്തികളായ വളയങ്ങാടൻ കുഞ്ഞിരാമൻ, ഉഴുന്നുങ്കൽ ചാക്കോച്ചൻ എന്നിവരുടെ നേതൃത്വത്തിൽ 1956 ൽ മുള കൊണ്ടുള്ള തൂണിൻമേൽ മേൽക്കൂര പുല്ല് മേഞ്ഞ രൂപത്തിൽ ഒരു സ്കൂൾ പണിതു.
തികച്ചും ഏകാധ്യാപക വിദ്യാലയമായിരുന്നു ആദ്യ കാലഘട്ടത്തിൽ. തൃശൂർക്കാരനായ നമ്പൂതിരി മാഷായിരുന്നു ആദ്യ കാല അധ്യാപകൻ. കൊമ്മേരിയുടെ സമീപ പ്രദേശങ്ങളായ ചെക്യേരി,വേക്കളം, പെരുവ തുടങ്ങിയ പ്രദേശങ്ങളിലെ വ്യത്യസ്ത പ്രായത്തിലുള്ള കുട്ടികൾ ഇവിടെ വിദ്യ അഭ്യസിക്കാൻ എത്തിയിരുന്നു. ജാതി വ്യവസ്ഥ രൂക്ഷമായിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. ആ ഒരു കാലഘട്ടത്തിൽ ഇത്തരം ഒരു സംരംഭം വളരെ ശ്രദ്ധാർഹമായ ഒന്നായിരുന്നു. തികച്ചും ഏകാധ്യാപക രീതിയിൽ തുടങ്ങിയ അധ്യയംനം,വർഷം പൂർത്തിയായതോടെ കുട്ടികൾക്ക് ക്ലാസ് കയറ്റം നലകി, പുതിയ അധ്യാപകർ കുടി ജോലി ഏറ്റെടുക്കുകയും അഞ്ചാം തരം വരെ മുന്നോട്ട് പോവുകയും ചെയ്തു ഇതിനിടെ സ്കൂളിന്റെ മുഖഛായയിൽ നേരിയ മാറ്റം വരുത്തി - മേൽക്കൂര പുല്ല് മാറ്റി ഓലയാക്കുകയും പുതിയ കെട്ടിട നിർമാണത്തിനുള്ള മുന്നൊരുക്കങ്ങൾ ആരംഭിക്കുകയും ചെയ്തു. നാട്ടുകാരുടെ സഹായത്തോടെ 4 ക്ലാസ് മുറികളുള്ള കെട്ടിടം നിർമിക്കുകയും 1961-ൽ ക്ലാസുകൾ ആരംഭിക്കുകയും ചെയ്തു.ഇത് കൊമ്മേരിയിലെ ജനങ്ങളിൽ വളരെയധികം മാറ്റങ്ങൾ ഉണ്ടാക്കി.കാലക്രമേണ സമീപ പ്രദേശങ്ങളായ പെരുവ, വേക്കളം തുടങ്ങിയയിടങ്ങളിൽ സ്കൂളുകൾ ആരംഭിച്ചതോടെ കുട്ടികളുടെ എണ്ണത്തിൽ അല്പം കുറവ് നേരിട്ടു.കൂടാതെ അടുത്ത പ്രദേശത്ത് തന്നെ ഇംഗ്ലീഷ് മീഡിയം സ്കൂൾ ആരംഭിച്ചതോടെ ഇവിടെയുള്ള കുട്ടികളുടെ എണ്ണത്തിൽ സാരമായ കുറവ് അനുഭവപ്പെട്ട് വരികയാണ്. കുട്ടികളുടെ നന്മ ലക്ഷ്യമാക്കി നാടിന്റെ വികസനത്തിന് സ്വന്തം ബുദ്ധിമുട്ടുകൾ മറന്ന് സ്കൂളിന്റെ ആരംഭകാലത്ത് പ്രയത്നിച്ച അധ്യാപകരായ കൂത്തുപറമ്പ് കൂർമ നാണു മാഷ്, അഞ്ചരക്കണ്ടി കമാരൻ മാഷ്, പുന്നപ്പാലം ശാന്ത ടീച്ചർ എന്നിവരെ എക്കാലവും ഓർക്കേണ്ടതാണ്. പിന്നീട് സ്കൂൾ കെട്ടിടം വാടക- കരാർ അടിസ്ഥാനത്തിൽ ഗവൺമെന്റ് ഏറ്റെടുത്ത് വളരെക്കാലം മുന്നോട്ട് പോയി.കാലങ്ങൾക്ക് ശേഷം 16 സെന്റ് സ്ഥലം തൊട്ടടുത്ത് തന്നെ പഞ്ചായത്ത് നേതൃത്വത്തിൽ ഗവൺമെന്റ് വാങ്ങിക്കുകയും പുതിയ കെട്ടിടം SSA ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുകയും ചെയ്തു.4 ക്ലാസ് മുറികളോട് കൂടിയ കോൺക്രീറ്റ് കെട്ടിടം 2004_2005-ൽ ഉദ്ഘാടനം ചെയ്തു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
ഗവൺമെൻറ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വർഗ്ഗങ്ങൾ:
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 14603
- 1954ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ