സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/അക്ഷരവൃക്ഷം/എന്റെ അച്ഛൻ

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ അച്ഛൻ

കളിക്കാനും ചിരിക്കാനും കൂടെ നടക്കാനും
തണലായും നിഴലായും എൻകൂടെയുണ്ടെന്റെയച്ഛൻ.
കഥ പറയാനും ഉമ്മതരാനും ഉത്തരം പറയാനും
ലോക്ഡൗൺ കാലത്തെന്നരികിലുണ്ടെന്റെയച്ഛൻ
ഞാനുമെന്നച്ഛനും പന്തുകളിക്കും അടിപിടികൂടും
ഉത്സവമാണിന്നെന്റെ വീട്ടിൽ.
എന്നുള്ളിൽ വിരിയും ചെറുസങ്കടങ്ങളെ
മലരാക്കി മാറ്റി കുടുകുടു ചിരിപ്പിക്കുമെന്നച്ഛൻ
കതിരേത് പതിരേതെന്നു ചൊല്ലി തരും
സത്ഗുരുവാണെന്റെയച്ഛൻ.
 

ജെഫി ജിജോ
7 സി. സെന്റ്.പോൾസ് ജി.എച്ച്.എസ്സ്.
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത