കളിക്കാനും ചിരിക്കാനും കൂടെ നടക്കാനും
തണലായും നിഴലായും എൻകൂടെയുണ്ടെന്റെയച്ഛൻ.
കഥ പറയാനും ഉമ്മതരാനും ഉത്തരം പറയാനും
ലോക്ഡൗൺ കാലത്തെന്നരികിലുണ്ടെന്റെയച്ഛൻ
ഞാനുമെന്നച്ഛനും പന്തുകളിക്കും അടിപിടികൂടും
ഉത്സവമാണിന്നെന്റെ വീട്ടിൽ.
എന്നുള്ളിൽ വിരിയും ചെറുസങ്കടങ്ങളെ
മലരാക്കി മാറ്റി കുടുകുടു ചിരിപ്പിക്കുമെന്നച്ഛൻ
കതിരേത് പതിരേതെന്നു ചൊല്ലി തരും
സത്ഗുരുവാണെന്റെയച്ഛൻ.