എ. യു. പി. എസ്. കൈതക്കാട്
(12549 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ. യു. പി. എസ്. കൈതക്കാട് | |
---|---|
വിലാസം | |
കൈതക്കാട് കൈതക്കാട് പി.ഒ. , 671313 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1954 |
വിവരങ്ങൾ | |
ഇമെയിൽ | 12549kaups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12549 (സമേതം) |
യുഡൈസ് കോഡ് | 32010700207 |
വിക്കിഡാറ്റ | Q64398781 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ചെറുവത്തൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | തൃക്കരിപ്പൂർ |
താലൂക്ക് | ഹോസ്ദുർഗ് |
ബ്ലോക്ക് പഞ്ചായത്ത് | നീലേശ്വരം |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെറുവത്തൂർ പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 293 |
പെൺകുട്ടികൾ | 305 |
ആകെ വിദ്യാർത്ഥികൾ | 598 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അനിത എ വി |
പി.ടി.എ. പ്രസിഡണ്ട് | ഇബ്രാഹിം തട്ടാനിച്ചേരി |
എം.പി.ടി.എ. പ്രസിഡണ്ട് | റഷീദ എം കെ സി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
പ്രാദേശിക സമൂഹത്തിന്റെ പൊതു ഇടം എന്ന നിലയിൽ കൈതക്കാട് ഗ്രാമത്തിന്റെ ഭാഗഥേയത്തെ വർഷങ്ങളായി ഗുണപരമായി രൂപപ്പെടുത്തിവരുന്ന വിദ്യാഭ്യാസ കേന്രമാണ് കൈതക്കാട് എ.യു.പി.സ്ക്കൂൾ. നിരവധി തലമുറകളെ അക്ഷര ലോകത്തേക്ക് കൈപിടിച്ചുയർത്തിയ ഈ സ്ക്കൂൾ 1954 ൽ ആണ് സ്ഥാപിതമായത്. എൽ.പി.വിദ്യാലയമായി തുടങ്ങി 1982 ൽ യ,പി. വിദ്യാലയമായി ഉയർത്തപ്പെട്ടു. ഒന്നു മുതൽ ഏഴുവരെ ക്ലാസ്സുകളിൽ 22 ഡിവിഷനുകളിലായി ഇംഗ്ലീഷ്, മലയാളം മാധ്യമങ്ങളിലൂടെ 598 കുട്ടികൾ പഠനം നടത്തിവരുന്നുണ്ട്. ഇരുപത്തിനാല് അദ്ധ്യാപകരും, ഒരു അനദ്ധ്യാപകനും ഉൾപ്പെടെ 25 പേർ സേവനമനുഷ്ഠിക്കുന്നു. വിദ്യാലയത്തിലെ ഭൂരിപക്ഷം വിദ്യാർത്ഥികളും മുസ്ലീം ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവരാണ്. മറ്റു വിദ്യാർത്ഥികൾ പട്ടിക ജാതിയിലും മറ്റു പിന്നോക്ക വിഭാഗത്തിലും ഉൾപ്പടുന്നവരാണ്.
ഭൗതികസൗകര്യങ്ങൾ
സ്വന്തം കെട്ടിടത്തിലാണ് പ്രവർത്തിച്ചു വരുന്നത്. ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും വെവ്വേറെ ശുചി മുറികൾ, പാചകപ്പുര, സാധനങ്ങൾ സൂക്ഷിക്കുന്നതിന് വേണ്ടി പ്രത്യേകം സ്റ്റോർ മുറി, വിവിധ പ്രദേശങ്ങളിൽ നിന്നും സ്ക്കുളിലേക്ക് കുട്ടികളെ എത്തിക്കുന്നതിന് വേണ്ടുന്ന വാഹന സൗകര്യം, മികച്ച ലൈബ്രറി തുടങ്ങിയവ സ്ക്കൂളിന്റേതായുണ്ട്. ഐ.സി.ടി. പഠനത്തിനായി പരിമിതമായ സൗകര്യങ്ങൾ മാത്രമേ സ്ക്കൂളിനുള്ളൂ.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട്&ഗൈഡ്
- ഇക്കോ ക്ലബ്ബ
- നല്ല പാഠം
- ശുചിത്വ സേന
- ഹെൽത്ത് ക്ലബ്ബ്
- പ്രവർത്തി പരിചയം
- വിദ്യാരംഗം കലാ സാഹിത്യ വേദി.
മാനേജ്‌മെന്റ്
കൈതക്കാട് തർബിയത്തുൽ ഇസ്ലാം ജമാഅത്തിന്റെ കീഴിലാണ് സ്ക്കൂൾ പ്രവർത്തിച്ചുവരുന്നത്. ടി.കെ.ഫൈസലാണ് ഇപ്പോഴത്തെ സ്ക്കൂൾ മാനേജർ.
മുൻസാരഥികൾ
സ്ക്കൂളിന്റെ മുൻ പ്രധാനാധ്യാപകർ.
- ഇ.കുഞ്ഞികൃഷ്ണൻ നമ്പി
- കെ. രാഘവൻ
- ടി.ആർ. സഞ്ജീവൻ.
- ശ്രീലത.പി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
റുബീന കൈതക്കാട് (എഴുത്തുകാരി, മലയാള വിഭാഗം ലക്ചറർ സർ സയ്യദ് കോളേജ് തളിപ്പറമ്പ.)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
ചെറുവത്തൂർ പട്ടണത്തിൽ നിന്ന് മടക്കര ഫിഷ് ഹാർബറിലേക്ക് പോകുന്ന വഴി 4കിലോമീറ്റർ പടിഞ്ഞാറ് കൈതക്കാട് പ്രദേശം.
വർഗ്ഗങ്ങൾ:
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 12549
- 1954ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ