ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/അക്ഷരവൃക്ഷം/പരിസ്ഥിതിയും വെല്ലുവിളികളും
പരിസ്ഥിതിയും വെല്ലുവിളികളും
നമ്മുടെ പ്രകൃതി പല വൃൿഷങ്ങളും, വയലുകളും, മലകളും, പുഴകളും, ജീവജാലങ്ങളും കൊണ്ട് നിറഞ്ഞതായിരുന്നു. എന്നാൽ ഇന്നോ? ഇവയെല്ലാം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. പാരിസ്ഥിതിക പ്രശ്നങ്ങൾ കൊണ്ട് നമ്മുടെ നാട് ഇന്ന് നട്ടം തിതിയുകയാണല്ലോ. വൻകിട ഭൂമാഫിയകൾ പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന രീതിയിൽ റിസോർട്ടുകളും, ഹോട്ടലുകളും, ഫ്ലാറ്റുകളും നിർമിച്ചുകൊണ്ടിരിക്കുകയാണ്. ഇത് പ്രപഞ്ചത്തിനും പരിസ്ഥിതിക്കും വെല്ലുവിളി ഉയർത്തിയിരിക്കുകയാണ്. നമ്മുടെ ചുറ്റിനുമുള്ളകായലുകളെല്ലാം മലിനമായിക്കൊണ്ടരിക്കുകയാണല്ലോ. എക്കൽ അടിഞ്ഞും മാലിന്യം തള്ളിയും പുഴയുടെ സ്വാഭാവികത നശിച്ചുകൊണ്ടരിക്കുകയാണ്. പ്രളയകാലത്ത് ഒഴുകി വന്ന വെള്ളം ഒഴുകിപ്പോകാതെ റോഡുകളിലും വീടുകളിലും തളം കെട്ടി നിന്ന് വേദനിപ്പിക്കുന്ന ദൃശ്യങ്ങൾ ഇപ്പോഴും നമ്മുടെ മനസ്സിലുണ്ടല്ലോ. എന്നിട്ടും പാഠം പഠിക്കാതെയാണ് ഇപ്പോഴും മാലിന്യങ്ങൾവലിച്ചെറിയുന്നത്. ഈ വിപത്തിനെതിരെ കൈകോർക്കാം. പരിസ്ഥിതിയെ സംരൿഷിച്ച് പ്രപഞ്ചത്തിനു കരുത്തേകുന്നതിനു വേണ്ടയാണ് നാം ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. ഇതിനെ കാത്തു സൂൿഷിക്കേണ്ടത് വക്ഷത്തൈകൾ നട്ടുകൊണ്ടു വേണം. ദൈവത്തിന്റെ സൃഷ്ടിയായ ഈ പ്രപഞ്ചത്തിലെ മനുഷ്യരും ജീവജാലങ്ങളും ഉൾക്കൊള്ളുന്ന പരിസ്ഥിതിയെ കാത്തു പാലിക്കേണ്ത് നമ്മുടെ ഓരോരുത്തരുടെയും കടമയും ഉത്തരവാദിത്വവുമാണ്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം