സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ ശുചിത്വം
ശുചിത്വം
അശോകൻ ഒരു അച്ഛൻ്റേയും അമ്മയുടേയും മൂന്ന് മക്കളുള്ള ഒരു കുടുംബത്തി ലെ മൂത്ത മകനാണ് അവൻ്റെ അമ്മ രാവിലെ എഴുന്നേറ്റ് മുറ്റമടിക്കുകയും വീട് വൃത്തിയാക്കുകയും മക്കളെ കുളിപ്പിക്കുകയും ചെയ്തതിനു ശേഷമാണ് ജോലിക്ക് പോകാറ്. അശോകൻ അമ്മയെ സഹായിക്കാറുണ്ട് ഒരു ദിവസം അവൻ' സ്കൂളിലെത്തുമ്പോഴേയ്ക്കും അസംബ്ലി തുടങ്ങിയിരുന്നു അവൻ നേരേ അവൻ്റെ ക്ലാസ് മുറിയിലേക്ക് പോയി ക്ലാസ്സിൽ ആരുമില്ലായിരുന്നു' അശോകൻ ചുറ്റും നോക്കി ക്ലാസ്സ് മുറി ആകെ വൃത്തികേടായിക്കിടക്കുന്നു അശോകൻ. ചൂലെടുത്തു ക്ലാസ്റ്റ് മുറി വൃത്തിയാക്കി അപ്പോഴേയ്ക്കും അസംബ്ലി കഴിഞ്ഞ് കുട്ടികൾ ക്ലാസ്സിലെത്തി അസംബ്ലിയിൽ ഹാജരാകാത്ത കൂട്ടുകാരനെ ക്ലാസ് ടീച്ചറോട് പറഞ്ഞു കൊടുത്തു ടീച്ചർ ദേഷ്യത്തോടെ വടിയെടുത്തു അശോകൻ്റെ അടുത്തൂ വന്നു അപ്പോൾ. അശോകൻ ടീച്ചറോട് പറഞ്ഞു സാർ. ഞാൻ ബാഗ് ക്ലാസ്സിൽ വച്ച് അസംബ്ലിയിൽ വരാനിരിക്കുകയായിരുന്നു അപ്പോഴാണ് നമ്മുടെ ക്ലാസ്സ് മുറി വ്യത്തികേടായിക്കിടക്കുന്നത് കണ്ടത് 'വൃത്തയാക്കുമ്പോഴേയ്ക്കും അസംബ്ലികഴിഞ്ഞു അതുകൊണ്ടാണ് സാർ വരാതിരുന്നത്. സാർ എൻ്റെ എന്നോട് എപ്പോഴും പറയാറുണ്ട് നമ്മൾ എവിടെയാണോ ഉള്ളത് അവിടെ എപ്പോഴും വ്യത്തിയായിരിക്കണം എന്നാലെന മുക്ക് നല്ല ആരോഗ്യ ത്തോടെ ജീവിക്കാൻ പറ്റൂ എന്ന്. അശോകൻ്റെ വാക്കുകൾ കേട്ടപ്പോൾ. സാറിന് സന്തോഷമായി അവനെ ചേർത്തു പിടിച്ച് അഭിനന്ദിച്ചു
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ |