ഗവ. എൽ പി എസ് തേക്കട

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ പി എസ് തേക്കട
വിലാസം
തേക്കട

ഗവ: എൽ.പി.എസ്.തേക്കട,തേക്കട
,
വെമ്പായം പി.ഒ.
,
695615
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1968
വിവരങ്ങൾ
ഫോൺ04722834300
ഇമെയിൽthekkadalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്43427 (സമേതം)
യുഡൈസ് കോഡ്32140301405
വിക്കിഡാറ്റQ64035111
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംനെടുമങ്ങാട്
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്നെടുമങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് വെമ്പായം
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ49
പെൺകുട്ടികൾ42
ആകെ വിദ്യാർത്ഥികൾ91
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികദീപ. പി. ജി
പി.ടി.എ. പ്രസിഡണ്ട്വിപിൻ ദാസ്
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീരേഖ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

വെമ്പായം ഗ്രാമപഞ്ചായത്തിലെ തേക്കട ഗ്രാമം പത്ത് കി.മീറ്റർ ചുറ്റളവിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലാതിരുന്ന കാലഘട്ടം . പ്രാഥമിക വിദ്യാഭ്യാസത്തിനായി ദൂരെയുളള സ്കുളുകളിൽ പോയി പഠിക്കേണ്ടുന്ന അവസ്ഥ പഠനം പോലും നടക്കാതിരുന്ന സാഹചര്യം . ഇതിൽ നിന്നും മോചനം നേടുന്നതിനായി ജനങ്ങൾ ചിന്തിച്ചു തുടങ്ങി . അധിക വായനയ്ക്ക്

ഭൗതികസൗകര്യങ്ങൾ

സ്കുളിനു വേണ്ടി 50 സെന്റ് സ്ഥലം കമ്മിറ്റിയുടെ പ്രസിഡന്റായ ശ്രീമാൻ എലിക്കോട്ടു കോണം കൃഷ്ണപിളള സംഭാവനയായി നൽകി , തുടർന്ന് നാട്ടുകാരിൽ നിന്ന് പിരിച്ചെടുത്ത രൂപ കൊണ്ട് ഒരു ഓലഷെഡ് നിർമ്മിച്ചു . അതിനു ശേഷം 5 മുറികളുളള ഒരു കെട്ടിടം 1977 ൽ ഗവർമെന്റ് വകയായി സ്ഥാപിച്ചു. അതിന്റെ ഉദ്ഘാടനം അന്നത്തെ പെതുമരാമത്ത് മന്ത്രിയായിരുന്ന ശ്രീമാൻ കെ . പങ്കാജാക്ഷൻ 14/2/1977ൽ നിർവഹിച്ചു .1999 - 2000 കാലയളവിൽ ബഹുമാനപ്പെട്ട രാധാകൃഷ്ണൻ എം . പി. യുടെ ഫണ്ടിൽ നിന്നും 490000 രൂപ മുടക്കി ഒരു മുറി ഗ്രൗണ്ട്ഫ്ളോർ ഉൾപ്പെടെ നാലു മുറികളുളള കോൺക്രീറ്റ് കെട്ടിടം നിർമിക്കുകയുണ്ടായി . ആദ്യത്തെ ഓലഷെഡ് 2004 ൽ പൊളിച്ചുമാറ്റി . വൈദ്യുതി ,കുടിവെളളം ആവശ്യമായ ടോയ്ലറ്റുകൾ , പാചകശാല എന്നിവയുണ്ടെങ്കിലും ചുറ്റുമതിൽ ഇല്ല . സ്കൂൾ അപ്ഗ്രേഡ് പല പ്രാവശ്യം ശ്രമിച്ചുവെങ്കിലും സ്ഥലപരിമിതിമൂലം അതു നടന്നില്ല. നാട്ടുകാരുടെ ശ്രമഫലമായി ഉണ്ടായ ഷെഡിൽ 1967 ൽ സ്കുൾ പ്രവർത്തനമാരംഭിച്ചു . കന്യാകുളങ്ങര എൽ.പി സ്കുളിന്റെ ഒരു അനക്സായിട്ടാണു ആരംഭിച്ചത്. ഈ പ്രദേശത്തുളള അവിടെ പഠിക്കുന്ന കുട്ടികളെ തിരികെ കൊണ്ടു വന്നു . 1968 ൽ ഈ സ്കുൾ അനുവദിക്കുകയും ആദ്യത്തെ ഹെഡ്മാസ്റ്റാറായി ശ്രി. വി . ചെല്ലപ്പനും അധ്യാപകരായി ശ്രീ . ടി.എം പാപ്പച്ചൻ , ശ്രീ . സി.ജി രാമചന്ദ്രൻ , ശ്രീ . എ.ജി ഡാനിയേൽ എന്നിവരും ചുമതലയേറ്റു. പി.റ്റി. സി . മീനിയൽ ആയി ജാനമ്മയും എത്തി. 03/06/1968 കുട്ടികളുടെ അഡ്മിഷൻ തുടങ്ങി. ശ്രീ . മീരാസാഹിബിന്റെ മകൻ അബിദീൻകുഞ്ഞ്, കുഴിവിളാകത്തുവീട് തേക്കട ആയിരുന്നു ആദ്യത്തെ വിദ്യാർത്ഥി . ഒന്നു മുതൽ നാലുവരെയുളള ക്ലാസ്സുകളിലായി 245 കുട്ടികൾ ആ വർഷം ഉണ്ടായിരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്..
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക

ക്രമനമ്പർ പേര് കാലഘട്ടം
1 ശ്രീമതി. സൗജത്ത് ബീവി
2 ശ്രീമതി.നസീമ ബീവി
3 ശ്രീമതി രമമണി അമ്മ
4 ശ്രീ.ബാബുസേനൻ പിള്ള
5 ശ്രീമതി .സുബൈദ ബീവി
6 ശ്രീമതി ബേബി സരോജം
7


ശ്രീമതി . എ. ലൈല

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

അംഗീകാരങ്ങൾ

അധിക വിവരങ്ങൾ

വഴികാട്ടി

കന്യാകുളങ്ങര നിന്നും വെമ്പായം നെടുമങ്ങാട് റൂട്ടിൽ തേക്കട ജംഗ്ഷനിൽ ബസിറങ്ങി ചീരാണിക്കര റോഡിൽ 200 മീറ്റർ നടന്നാൽ സ്കൂളിലെത്താം.

Map

പുറംകണ്ണികൾ

അവലംബം

"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_തേക്കട&oldid=2534162" എന്ന താളിൽനിന്ന് ശേഖരിച്ചത്