ഗവ. എൽ പി എസ് തേക്കട/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

അതിന്റെ ഫലമായി 17/10/1967ന് തേക്കടയിൽ ഒരു പൊതുയോഗം കൂടി ഇതിൽ നിന്നും ശ്രീ . പി കൃഷ്ണപിളള (പ്രസിഡന്റ് ) ശ്രീ . എൽ വാസുദേവൻ (വൈസ് പ്രസിഡന്റ് ) ശ്രീ. പി.ജി. സുകൂമാരൻ നായർ ( ജനറൽ സെക്രട്ടറി ) ശ്രീ. കെ . ഭാർഗ്ഗവൻ (ജോയിന്റ് സെക്രട്ടറി ) ശ്രീ . കെ . പരമേശ്വരൻ നായർ (ഖജാൻജി ) എന്നിവരെയും, 51 അംഗ. ജനറൽ കൗൺസിലിനെയും 11 അംഗ എക്സിക്യുട്ടിവിനെയും തിരഞ്ഞെടുത്ത് പ്രവർത്തനം ആരംഭിച്ചു. വെമ്പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റും നെടുമാങ്ങാട് എം.എൽ.എ യും ആയിരുന്ന ശ്രീമാൻ കെ..ജി കൃഷ്ണപിളള അവർകളുടെ ആത്മാർത്ഥമായ പരിശ്രമം ഈ നേട്ടത്തിനു പിന്നിലുണ്ടായിരുന്നു.