സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/ശൂന്യമായ വഴിവീഥികൾ

Schoolwiki സംരംഭത്തിൽ നിന്ന്
ശൂന്യമായ വഴിവീഥികൾ

പ്രകൃതിയെ നശിപ്പിച്ച മനുഷ്യമക്കളേ
നിങ്ങളിന്നെവിടെ?
ശൂന്യമായ വഴിവീഥികൾ
അടച്ചിട്ട കടക്കമ്പോളങ്ങൾ
കൊറോണയെന്ന വൈറസിന്റെ മുൻപിൽ
നിന്നുമോടിയൊളിച്ചോ!
സമയമില്ലെന്നോതിയ മനുഷ്യമക്കളെ
നിങ്ങളിന്നെവിടെ?
വേണ്ടുവോളം സമയം കിട്ടിയോ!
ഇനിയെങ്കിലുമീ പ്രകൃതിയെ
സ്നേഹിക്കുവിൻ
ഒരു മരമെങ്കിലും വച്ചു പിടിപ്പിക്കുവിൻ.
പ്രളയമായിട്ടും മഹാമാരിയായിട്ടും
പ്രകൃതി നമ്മളെ ഓർമിപ്പിക്കുന്നു.
ഇനിയെങ്കിലും നിങ്ങൾ പഠിക്കുക.
ഇനിയെങ്കിലും........


സ്നേഹ ബിജു
8 E സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്, എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത