പ്രകൃതിയെ നശിപ്പിച്ച മനുഷ്യമക്കളേ
നിങ്ങളിന്നെവിടെ?
ശൂന്യമായ വഴിവീഥികൾ
അടച്ചിട്ട കടക്കമ്പോളങ്ങൾ
കൊറോണയെന്ന വൈറസിന്റെ മുൻപിൽ
നിന്നുമോടിയൊളിച്ചോ!
സമയമില്ലെന്നോതിയ മനുഷ്യമക്കളെ
നിങ്ങളിന്നെവിടെ?
വേണ്ടുവോളം സമയം കിട്ടിയോ!
ഇനിയെങ്കിലുമീ പ്രകൃതിയെ
സ്നേഹിക്കുവിൻ
ഒരു മരമെങ്കിലും വച്ചു പിടിപ്പിക്കുവിൻ.
പ്രളയമായിട്ടും മഹാമാരിയായിട്ടും
പ്രകൃതി നമ്മളെ ഓർമിപ്പിക്കുന്നു.
ഇനിയെങ്കിലും നിങ്ങൾ പഠിക്കുക.
ഇനിയെങ്കിലും........