സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/ഓർമ്മകളിലെ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
ഓർമ്മകളിലെ പരിസ്ഥിതി

കുഞ്ഞിലെ കാലുകുത്തിയ
കളിമണ്ണിനെ നിങ്ങളോർക്കുന്നുവോ ...
ചിറക്കുമായ പാറി നടക്കും
നിങ്ങൾ തൻ ഓർമ്മകൾ തപ്പിയെടുക്കുവിൻ
ഓർമ്മകളുടെ താവളത്തിൽ
ദാ നിൽക്കുന്നു ഒരു പാഴ്മരം...

ചിന്തിച്ചിടൂ പാഴ്മരമായി എന്നതെന്ത് ?
അതേ, കളിച്ചു വളർന്ന പരിസ്ഥിതി
ഓർമ്മകളിൽ എവിടെയോ അത് തിളങ്ങുന്നു
കോരിത്തരിച്ചു പോയി എൻ മനം
പരിസ്ഥിതിയാണ് ജീവൻ എന്നറിഞ്ഞപ്പോൾ
കരയാതെ കരഞ്ഞു പോയി എന്നുള്ളം.

പുഴയ്ക്കും പൂവിനുമെല്ലാം
താങ്ങും തണലുമായ് ഇരിക്കുകയും
കാടും മേടും ഉൾക്കൊള്ളുകയും
എല്ലാം മറച്ചുവച്ചോ പരിസ്ഥിതിയേ നീ....

സെലിൻ മിറാൻഡ
5 D സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്, എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത