കുഞ്ഞിലെ കാലുകുത്തിയ
കളിമണ്ണിനെ നിങ്ങളോർക്കുന്നുവോ ...
ചിറക്കുമായ പാറി നടക്കും
നിങ്ങൾ തൻ ഓർമ്മകൾ തപ്പിയെടുക്കുവിൻ
ഓർമ്മകളുടെ താവളത്തിൽ
ദാ നിൽക്കുന്നു ഒരു പാഴ്മരം...
ചിന്തിച്ചിടൂ പാഴ്മരമായി എന്നതെന്ത് ?
അതേ, കളിച്ചു വളർന്ന പരിസ്ഥിതി
ഓർമ്മകളിൽ എവിടെയോ അത് തിളങ്ങുന്നു
കോരിത്തരിച്ചു പോയി എൻ മനം
പരിസ്ഥിതിയാണ് ജീവൻ എന്നറിഞ്ഞപ്പോൾ
കരയാതെ കരഞ്ഞു പോയി എന്നുള്ളം.
പുഴയ്ക്കും പൂവിനുമെല്ലാം
താങ്ങും തണലുമായ് ഇരിക്കുകയും
കാടും മേടും ഉൾക്കൊള്ളുകയും
എല്ലാം മറച്ചുവച്ചോ പരിസ്ഥിതിയേ നീ....