വടകര സൗത്ത് ജെ ബി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വടകര സൗത്ത് ജെ ബി എസ് | |
---|---|
വിലാസം | |
വടകര വടകര , വടകര പി.ഒ. , 673101 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1865 |
വിവരങ്ങൾ | |
ഫോൺ | 8943662512 |
ഇമെയിൽ | vsjbsvtk@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16842 (സമേതം) |
യുഡൈസ് കോഡ് | 32041300543 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | വടകര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | വടകര |
താലൂക്ക് | വടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | വടകര മുൻസിപ്പാലിറ്റി |
വാർഡ് | 25 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | പൊതു വിദ്യാലയം |
സ്കൂൾ വിഭാഗം | എയിഡഡ് |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | എൽ പി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലീന പി |
പി.ടി.എ. പ്രസിഡണ്ട് | മനോജ് പി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷംസീറ |
അവസാനം തിരുത്തിയത് | |
12-09-2024 | Schoolwikihelpdesk |
കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ വടകര മുൻസിപ്പാലിറ്റിയിലെ വാർഡ് 25 ലാണ് വടകര സൗത്ത് ജെ ബി സ്കൂൾ സ്ഥിതി ചെയ്യുന്നത്. കോഴിക്കോട് റവന്യൂ ജില്ലയിലെ വടകര വിദ്യഭ്യാസ ജില്ലയിലെ വടകര ഉപജില്ലയിൽ ഉൾപ്പെട്ടതാണ് പ്രസ്തുത വിദ്യാലയം. പഴയ മദ്രാസ് സംസ്ഥാനത്തിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിൽ ഒന്നായിരിക്കും ഇത് 1936 നു ശേഷമെ ഈ സ്കൂളിന് രേഖ പരമായ ചരിത്രമുള്ളു. 1865ൽ സ്കൂൾ സ്ഥാപിതമായി എന്നല്ലാതെ ആരാണ് സ്ഥാപിച്ചത് എന്നതിന് വ്യക്തമായ രേഖകൾ ഒന്നും തന്നെ ഇല്ലാത്തതിനാൽ സ്കൂളിന്റെ പൂർവാർദ്ധം ഇരുളിലാണ്ട് കിടക്കുന്നു.കേരളത്തിൽ മിഷണറിമാരാണ് വിദ്യഭ്യാസത്തിന് സാർവത്രികത്വം നൽകിയത് എങ്കിലും വളരെയധികം വർഷങ്ങളുടെ പഴമ വടകര സൗത്ത് ജെ ബി സ്കൂളിന് അവകാശപ്പെടാനാവും.വടകര സൗത്ത് ബോയ്സ് സ്കൂൾ എന്ന പേരിലായിരുന്ന സ്കൂൾ ഇടയ്ക്കെപ്പോഴോ വടകര സൗത്ത് ജൂനിയർ ബേസിക് സ്കൂൾ ആയി മാറി.അറിയപ്പെടാത്ത ഏതോ വ്യക്തിയാൽ സ്ഥാപിതമായ ഈ വിദ്യാലയം ഇന്ന് ലൈസിയം ട്രസ്റ്റിന്റെ കീഴിൽ ആണ് പ്രവർത്തിക്കുന്നത്.നിലവിൽ സോമൻ മുതുവനയാണ് സ്കൂൾ മാനേജർ.ആദ്യം സ്കൂൾ പ്രവർത്തിച്ചിരുന്നത് റോഡിനു പടിഞ്ഞാറു വശത്തുള്ള കോറോത്ത് എന്ന സ്ഥലത്തായിരുന്നു .പിന്നീടാണ് നിലവിലുള്ള കെട്ടിത്തിലേക്കു സ്കൂൾ മാറിയത്.
ഭൗതികസൗകര്യങ്ങൾ
മനോഹരമായ ഒരു ചെറിയ കെട്ടിടമാണ് വടകര സൗത്ത് ജെ ബി സ്കൂളിനുള്ളത്.മികച്ച ഇരിപ്പിടങ്ങൾ ഓരോ ക്ലാസ് മുറികളിലും ഒരുക്കിയിട്ടുണ്ട്.നിലവിൽ സ്കൂളിൽ സ്മാർട് ക്ലാസ് റൂം സൗകര്യം ലഭ്യമാണ്. എം പി, എം എൽ എ ഫണ്ടുകളുപയോഗിച്ചും കൈറ്റ് നല്കിയതുമായ ലാപ് ടോപ്പുകളും പ്രോജക്ടറുകളും സ്കൂളിൽ ഉപയോഗിച്ചു വരുന്നുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- വടകര സൗത്ത് ജെ ബി എസ്/ nerkkazcha
പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ഒ കൃഷ്ണണപണിക്കർ
- സി എൻ രാമൻപണിക്കർ
- കെ എം കെ പണിക്കർ
- വി കണ്ണൻ മാസ്റ്റർ
- സി പൈതൽ മാസ്റ്റർ
- നാരായണൻ മാസ്റ്റർ
- ചന്തു മാസ്റ്റർ
- ഭാസ്കരൻ മാസ്റ്റർ
- കാർത്യായനി ടീച്ചർ
- മണി ടീച്ചർ
- പത്മാവതി ടീച്ചർ
- പത്മിനി ടീച്ചർ
- ഒ പി സദാനന്ദൻ മാസ്റ്റർ
- പ്രേമലത ടീച്ചർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ പവിത്രൻ
- സി കെ നാണു
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വടകര പഴയ ബസ് സ്റ്റാന്റിൽനിന്നും കരിമ്പനപ്പാലം ഭാഗത്തേക്ക് പഴയ നാഷണൽ ഹൈവേ വഴി 1 കി മീ ദൂരമാണ് സ്കൂളിലേക്കുള്ളത്. എൻ എച്ച് ന് 500 മീ പടിഞ്ഞാറ്.പാസ്പോർട്ട് ഓഫീസിനു സമീപമാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത.
- ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. എൻ എച്ച് ന് 500 മീ പടിഞ്ഞാറ്.പാസ്പോർട്ട് ഓഫീസിനു സമീപം സ്ഥിതിചെയ്യുന്നു.
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ പൊതു വിദ്യാലയം വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ പൊതു വിദ്യാലയം വിദ്യാലയങ്ങൾ
- 16842
- 1865ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എൽ പി ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ