ഗവ. യു പി സ്കൂൾ ഭരണിക്കാവ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപജില്ലയിലെ കറ്റാനം ഭരണിക്കാവ് പ്രദേശത്തുളള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. യു. പി. സ്കൂൾ ഭരണിക്കാവ്.
ഗവ. യു പി സ്കൂൾ ഭരണിക്കാവ് | |
---|---|
![]() | |
വിലാസം | |
ഭരണിക്കാവ് ഭരണിക്കാവ് , ഭരണിക്കാവ് പി.ഒ. , 690503 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1948 |
വിവരങ്ങൾ | |
ഇമെയിൽ | gupsbharanickavu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36456 (സമേതം) |
യുഡൈസ് കോഡ് | 32110600209 |
വിക്കിഡാറ്റ | Q87479387 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | കായംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | കായംകുളം |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | ഭരണിക്കാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | ഭരണിക്കാവ് പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 49 |
പെൺകുട്ടികൾ | 40 |
ആകെ വിദ്യാർത്ഥികൾ | 89 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലേജുമോൾ എൽ |
പി.ടി.എ. പ്രസിഡണ്ട് | സിറോഷ് എം ആനന്ദ് |
എം.പി.ടി.എ. പ്രസിഡണ്ട് | മാഷ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ഭരണിക്കാവ് പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് കണ്ണമ്പള്ളിൽ ശ്രീ പരമേശ്വര പിള്ളയുടെ നേതൃത്വത്തിൽ ഒരു എയ്ഡഡ് സ്കൂൾ ആയിട്ടാണ് ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.അന്ന് ഇതൊരു ലോവർ പ്രൈമറി സ്കൂൾ ആയിരുന്നു. കണ്ണമ്പള്ളിൽ കുടുംബാംഗങ്ങളുടെയും മഹത് വ്യക്തികളുടെയും പ്രോത്സാഹനം സ്കൂളിനുണ്ടായിരുന്നു. 1948 ൽ ഈ സ്കൂൾ പൂർണമായും സർക്കാരിന് വിട്ടുകൊടുത്തു. കുട്ടികളുടെ എണ്ണം വർധിച്ചപ്പോൾ 1956 ൽ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. അന്നൊരു യു. പി സ്കൂൾ പ്രവർത്തിക്കുന്നതിന് ആവശ്യമായ സ്ഥലം ഇവിടെ ഉണ്ടായിരുന്നില്ല. സ്കൂളിന്റെ അഭ്യുദയകാംഷികളായ പ്രദേശവാസികൾ ഭരണിക്കാവ് ക്ഷേത്ര ഭരണ സമിതിയെ സമീപിച്ചു സ്കൂളിന്റെ സ്ഥല പരിമിതി അറിയിച്ചു. അതിന് പ്രകാരം ക്ഷേത്ര ഭരണ സമിതി ക്ഷേത്ര വക സ്ഥലത്തിന്റെ കുറച്ചു ഭാഗം കൂടി സ്കൂളിന് വിട്ടുകൊടുത്തു. അതാണ് ഇന്ന് കാണുന്ന സ്ഥലം. എ,ബി,സി,ഡി,ഇ,ഫ്,ജി എന്നിങ്ങനെ എട്ടോളം ഡിവിഷനുകളും 3000 ത്തോളം കുട്ടികളും ഇവിടെ അധ്യയനം നടത്തിയിരുന്നു. ഇവിടെനിന്നും പഠനം പൂർത്തിയാക്കി ഉന്നതങ്ങളിൽ എത്തിയവർ ധരാളം ഉണ്ട്. ഭരണിക്കാവ് തെക്ക്, ഭരണിക്കാവ് വടക്ക്, കോമല്ലൂർ. വാത്തികുളം തുടങ്ങിയ സ്ഥലങ്ങളിലെ എല്ലാ കുട്ടികളും ഇവിടുത്തെ വിദ്യാർത്ഥികളായിരുന്നു. അൺ എയ്ഡഡ് സ്കൂളുകളുടെ അതിപ്രസരവും രക്ഷകർത്താക്കളുടെ ഇംഗ്ലീഷിനോടുള്ള അതിഭ്രമവും ഈ സ്കൂളിന്റെ ശോചനീയാവസ്ഥക്ക് കാരണമാകുന്നു. ഈ നാട്ടിലെ ജനങ്ങളുടെയും ജനപ്രതിനിധികളുടെയും അഭ്യുദയകാംഷികളുടെയും അകമഴിഞ്ഞ പ്രോത്സാഹനവും സഹകരണവും ഉണ്ടായാൽ ഈ വിദ്യാലയ മുത്തശ്ശി പഴയകാല പ്രതാപത്തിലേക്ക് തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കാം.
ഭൗതികസൗകര്യങ്ങൾ
പുതിയ ക്ലാസ് റൂമുകൾ, കമ്പ്യൂട്ടർ ലാബ്, നവീകരിച്ച കിച്ചൻ, ടോയ്ലറ്റ് ,പ്ലേ ഗ്രൗണ്ട്, ശലഭ പാർക്ക് ,പൂന്തോട്ടം, ചിൽഡ്രൻസ് പാർക്ക് യോഗ ക്ലാസ്








പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീ. ഗോവിന്ദപ്പിള്ള,
ശ്രീ. കേശവപിള്ള, ശ്രീ. കൃഷ്ണകുറുപ്പ്, ശ്രീ. കുട്ടൻപിള്ള, ശ്രീ. ശങ്കരപ്പിള്ള, ശ്രീ. കൃഷ്ണൻ നായർ, ശ്രീമതി. ലീലാമ്മ ശ്രീമതി അൻസാർ ബീഗം, ശ്രീമതി ജഹനാര, ശ്രീമതി ചാച്ചിക്കുട്ടി തോമസ്, ശ്രിമതി സിന്ധു
നേട്ടങ്ങൾ
എൽ എസ് എസ്, യു എസ് എസ് സ്കോളർഷിപ്പ് ലഭിച്ചിട്ടുണ്ട്, ഉപജില്ലാ ശ്സ്ത്ര ഗണിത ശാസ്ത്ര പ്രവർത്തിപരിചയമേളകളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിച്ചിട്ടുണ്ട്. ഉപജില്ലാ കായികമേളയിലും സ്ഥാനങ്ങൾ ലഭിച്ചിട്ടുണ്ട്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കാർട്ടൂണിസ്ററ് യേശുദാസൻ. റിട്ട, ഡി.പി.പി അഡ്വ. രാജഗോപാലപ്പിള്ള, ഡി.വൈ.സ്.പി രവീന്ദ്രൻപിള്ള
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കറ്റാനം മാവേലിക്കര റൂട്ടിൽ കറ്റാനത്ത് നിന്ന് രണ്ട് കിലോമീറ്റർ സഞ്ചരിച്ചാൽ ഭരണിക്കാവ് ഗവ. യു. പി. സ്കൂളിൽ എത്താം.
- ബസ് സ്റ്റാന്റിൽനിന്നും 5 കി.മി അകലം.
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 36456
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ