ജി എൽ പി എസ് മുണ്ടക്കൈ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിലെ ഉപജില്ലയിൽ മുണ്ടക്കൈ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് മുണ്ടക്കൈ .
| ജി എൽ പി എസ് മുണ്ടക്കൈ | |
|---|---|
| വിലാസം | |
മുണ്ടക്കൈ മുണ്ടക്കൈ പി.ഒ. , 673577 , വയനാട് ജില്ല | |
| സ്ഥാപിതം | 1998 |
| വിവരങ്ങൾ | |
| ഇമെയിൽ | glpsinmundakkai@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 15217 (സമേതം) |
| യുഡൈസ് കോഡ് | 32030301701 |
| വിക്കിഡാറ്റ | Q64398352 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| ഉപജില്ല | വൈത്തിരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | കല്പറ്റ |
| താലൂക്ക് | വൈത്തിരി |
| ബ്ലോക്ക് പഞ്ചായത്ത് | കല്പറ്റ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് മേപ്പാടി |
| വാർഡ് | 11 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 23 |
| പെൺകുട്ടികൾ | 33 |
| ആകെ വിദ്യാർത്ഥികൾ | 82 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ബിന്ദു തോമസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ഹാജറ |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ എന്ന ഗ്രാമം ജില്ലയുടെ ഒരു അതൃത്തി പ്രദേശമാണ്.കാടുകളും മലകളും പുഴകളും നിറഞ്ഞ ഈ പ്രദേശത്തിലെ കാട്ടിലൂടെ 13 km യാത്ര ചെയ്താൽ മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ എത്തിച്ചേരാം.ഭൂരിഭാഗം വരുന്നത് തോട്ടം തൊഴിലാളികളാണ് .ഈ പ്രദേശത്തിന്റെ ഭൂപ്രകൃതി അനുസരിച്ച് പല പ്രകൃതി ക്ഷോഭങ്ങൾക്കും ഗ്രാമം സാക്ഷ്യം വഹിച്ചിട്ടുണ്ട്.1984ൽ അതി ശക്തമായ കാറ്റിലും മഴയിലും പ്രദേശത്ത് ഉരുൾപൊട്ടലുണ്ടായി.മുണ്ടക്കൈ ഗ്രാമത്തിന്റെ ഒരു പ്രദേശം തന്നെ ഉരുൾപൊട്ടലിൽ നഷ്ടമായി.ഈ കുഗ്രാമത്തിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടാൻ മരപ്പാലത്തിലൂടെ സഞ്ചരിച്ച് വേണമായിരുന്നു 5 km അകലെ ഉള്ള അട്ടമലയിലെ വിദ്യാലയത്തിലെത്താൻ.ഇത്തരം പ്രകൃതി ദുരന്തങ്ങൾ താണ്ടിയുള്ള ഈ യാത്ര വളരെ ദുഷ്കരവും അപകടം നിറഞ്ഞതുമായിരുന്നു.അതുകൊണ്ട് തന്നെ മാതാപിതാക്കൾ കുട്ടികളെ പ്രാഥമിക വിദ്യാഭ്യാസത്തിനയക്കാൻ വൈമനസ്യം കാണിച്ചിരുന്നു.ഇത് പ്രദേശത്തെ വിദ്യാഭ്യാസ പുരോഗതിയെ സാരമായി ബാധിച്ചു.ഈ പരിതസ്ഥിതിയിൽ ഇതിനൊരു പരിഹാരമായി പ്രദേശത്തെ സുമനസുകൾ സംഘടിക്കുകയും കലക്ടറെ തങ്ങളുടെ വിഷമാവസ്ഥ അറിയിക്കുകയും അദ്ദേഹത്തിന്റെ അനുമതിയോടെ DPEP യുടെ നേതൃത്വത്തിൽ സ്ഥലത്തെ മദ്രസ കെട്ടിടത്തിൽ അനൗപചാരിക വിദ്യാഭ്യാസം ആരംഭിക്കുകയും ചെയ്തു.ഇതിനു വേണ്ട മാർഗ നിർദേശങ്ങളും നേതൃത്വവും നൽകിയത് അന്നത്തെ വയനാട് ജില്ലാ ഡയറ്റ് പ്രിൻസിപ്പാൾ ലക്ഷ്മണൻ സാറായിരുന്നു. അദ്ദേഹത്തെ ഈ അവസരത്തിൽ ഞങ്ങൾ നന്ദിയോടെ ഓർക്കുന്നു. ശേഷം വിദ്യാലയത്തിനു വേണ്ടി ഹരിസൺസ് മലയാളം ലിമിറ്റഡ് അര ഏക്കർ സ്ഥലം അനുവദിച്ചു തരികയും അഞ്ച് മുറകളോടു കൂടിയ കെട്ടിടം പണി ആരംഭിക്കുകയും 1998-99 അക്കാദമിക വർഷത്തിൽ സർക്കാർ വക വിദ്യാലയമായി തുടക്കം കുറിക്കുകയും ചെയ്തു. കൂടുതൽ വായിക്കുക.
ഭൗതികസൗകര്യങ്ങൾ
അര ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 1998ൽ പണിത കെട്ടിടം പിന്നീട് 2012ൽ ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ നവീകരിച്ചു.അതോടൊപ്പം വിദ്ദയാലയത്തിന്റെ ചുറ്റു മതിലും കുടിവെള്ളത്തിനായുള്ള കുഴൽകിണറും പൂർത്തീകരിച്ചു. 2014-15 ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ രണ്ട് റൂമുകളോടു കൂടിയ പുതിയൊരു കെട്ടിടം അനുവദിക്കപ്പെട്ടു. വിശാലമായ കളിസ്ഥലവും കുട്ടികൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള ഭക്ഷണശാലയും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
| ക്രമ നമ്പർ | പേര് | വർഷം |
|---|---|---|
| ൧ | പ്രദീപ് കുമാർ | ൨൦൧൫ |
| ൧ | സതീഷ് കുമാർ | ൨൦൧൮ |
അധ്യാപകർ
1.അബ്ബാസ് ടികെ (HM)
2.അശ്വതി കെ
3.ശാലിനി തങ്കച്ചൻ
4.ഫൗസിയ സി .എം
5സിനിജ.എ
നേട്ടങ്ങൾ
- അക്ഷരമുറ്റം
- കലോത്സവം
- ശാസ്ത്രോത്സവം
- വിജ്ഞാനോത്സവം
- L.S.S
പഠനം രസകരം
വായനാ തൊട്ടിൽ പഠനം രസകരമാക്കുന്നതിനു വേണ്ടി പപ്പറ്റ്, ഗണിത ചാർട്ടുകൾ, വായനാ തൊട്ടിൽ, ഗണിത കിറ്റ്, മണൽ തടം, വിവിധ തരം ശേഖരണങ്ങൾ എന്നിവ പ്രയോജനപ്പെടുത്തുകയും ജില്ലയിലെ ഏറ്റവും നല്ല എൽ പി സ്കൂൾ എന്ന ബഹുമതി നേടിയെടുക്കുകയും ചെയ്തു.
കളരി പരിശീലനം
2006-07 കാലഘട്ടത്തിൽ വിദ്യാലയത്തിലെ അധ്യാപകനായ ശശി മാഷിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് കളരി വിദ്യാഭ്യാസം നൽകിയിരുന്നു.
ശുചിത്വ വിദ്യാലയം
2007-08ൽ മേപ്പാടി ഗ്രാമ പഞ്ചായത്തിലെ ഏറ്റവും മികച്ച ശുചിത്വ വിദ്യാലയമായി ഈ വിദ്യാലയത്തെ തിരഞ്ഞെടുക്കപ്പെട്ടു.
ശാസ്ത്ര മേള
2009 മുതൽ കലാമേളകളിലും ശാസ്ത്രമേളകളിലും വിദ്യാലയം തിളങ്ങി നിന്നു.
മികവുത്സവം
മേപ്പാടി പഞ്ചായത്തിലെ മികവുത്സവം എന്ന പരിപാടിയിൽ വിദ്യാലയത്തെ ഒന്നാമതായി തിരഞ്ഞെടുത്തത് വിദ്യാലയ മികവുകളിലെ ഒരു പൊൻ തൂവലായി.
അമ്മ വായന
കുട്ടികളിൽ വായനാശീലം വളർത്തുന്നതിനു വേണ്ടി അമ്മമാരെ സ്കൂൾ ലൈബ്രറിയുമായി ബന്ധിപ്പിക്കുന്ന പ്രവർത്തനമാണിത്. ഇതിലൂടെ കുട്ടികളിൽ വായനാ ശീലം വർധിപ്പിക്കുവാൻ സാധിച്ചു.
ഹോണസ്റ്റി ഷോപ്പ്
കച്ചവടക്കാരനില്ലാത്ത സത്യസന്ധതയുടെ കട വിദ്യാലയത്തിൽ വിജയകരമായി പ്രവർത്തിക്കുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ദിൽബർ ദാനി ഹസ്സൻ
വഴികാട്ടി
- മുണ്ടക്കൈ ഗ്രാമത്തിന്റെ കവാടം ആയി നിലകൊള്ളുന്നു
- ചൂരൽമലയിൽ നിന്നും രണ്ട് കിലോമീറ്റർ ദൂരം