സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ/ലിറ്റിൽകൈറ്റ്സ്
| Home | Archive | 2023 - 26 | 2024 - 27 | 2025 - 28 |
ആരംഭം
സമ്പൂർണ്ണ സമഗ്ര വിദ്യാഭ്യാസത്തിന്റെ ഭാഗമായി 2018 മാർച്ച് മാസം ലിറ്റിൽ കൈറ്റ്സ് പ്രവർത്തനം ആരംഭിച്ചു.മാർച്ച് ഒന്നാംതീയതി ചേരാൻ ആഗ്രഹമുള്ള വിദ്യാർത്ഥികളുടെ അപേക്ഷകൾ സ്വീകരിച്ചു. 34 വിദ്യാർത്ഥികൾ താത്പര്യം പ്രകടിപ്പിച്ചു കൊണ്ട് അപേക്ഷ നൽകി. പിന്നീട് മാർച്ച് മൂന്നാം തീയതി അഭിരുചി പരീക്ഷ നടത്തി. അതിൽ 31 വിദ്യാർത്ഥികളും അഭിരുചി പരീക്ഷയിൽ വിജയിച്ചു. ജൂൺ 28ന് ഔദ്യോഗികമായ ഉദ്ഘാടനം ശ്രീ ഹംസ കടവൻ നിർവഹിച്ചു. ഞങ്ങളുടെ മാനേജർ ഫാദർ ബെന്നി മുതിരക്കാലായിൽ അധ്യക്ഷസ്ഥാനത്ത് ഇരുന്നപ്പോൾ ഞങ്ങളുടെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ജില്ല കൈറ്റ് കോർഡിനേറ്ററുമായ വി ജെ തോമസ് സാർ വിഷയം അവതരിപ്പിച്ചു. ജൂലൈ രണ്ടിന് പുതിയ 9 വിദ്യാർഥികളെ കൂടി അഭിരുചി പരീക്ഷയിലൂടെ തിരഞ്ഞെടുത്ത് കുട്ടിപട്ടങ്ങൾ പൂർണതയിലെത്തി. ഷാജി സാറിന്റെ നേതൃത്വത്തിൽ ONE DAY TRAINING ഓടുകൂടി ലിറ്റിൽ കൈറ്റ്സ് പ്രവർത്തനസജ്ജമായി. എല്ലാ ആഴ്ചയിലും ബുധനാഴ്ച വൈകുന്നേരം ഒരുമണിക്കൂർ ക്ലാസ്സ് നടത്തിവരുന്നു. അവധിദിനങ്ങളിൽ പ്രത്യേക ട്രയിനിങ്ങുകൾ നടത്തിവരുന്നു. ANIMATION MODULE ലൂടെ TUPI TUBE യും GIMPഉം INKSKAPE ഉം OPEN SHOT VIDEO EDITOR ഉം പരിചയപ്പെട്ടപ്പോൾ ML COMPUTING LIBRE OFFICE WRITER നേയും CHROME നേയും പരിചയപ്പെടുന്നതിനു വഴിയൊരുക്കി. PROGRAMMING എന്ന മൊഡ്യൂൾ SCRATCH 2 നെക്കുറിച്ചുള്ല കലവറ തുറന്നപ്പോൾ MOBILE APP എന്ന മൊഡ്യൂൾ MIT APP INVENTOR ലേക്കുള്ള വിസ്ത്രതാകാശത്തിലേക്ക് പറന്നുയരാൻ കുട്ടിപ്പട്ടങ്ങളക്ക് ചിറകുകൾ നൽകി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേത്രത്വത്തിൽ ഡിജിറ്റൽ മാഗസിൻ തയാറാക്കി സ്കൂൾ വാർഷികത്തോടനുബന്ധിച്ച് പ്രകാശനം ചെയ്തു. സ്കൂൾ വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള documentary യുടെ പ്രവർത്തനങ്ങളിലാണ് ഇപ്പോൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ.

ലോകം അനിമിഷം മാറിക്കൊണ്ടിരിക്കുകയാണ് .ദൂരവും സമയവും തീർക്കുന്ന അതിർവരമ്പുകൾ അതിവേഗം മാഞ്ഞു പോയിക്കൊണ്ടിരിക്കുന്നു. വിവര സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകൾ അസാധ്യമായെണ്ണിക്കൊണ്ടിരിക്കുന്ന പലതിനെയും സാധ്യമാക്കിയിരിക്കുന്നു. സാങ്കേതിക വിദ്യയുടെ ലോകത്തേക്ക് കുട്ടികളെ കൈപിടിച്ചുയർത്തി സ്വയം പഠനത്തിനുംസംശയ ദൂരീകരണത്തിനുംഅറിവിന്റെനിർമ്മാണത്തിനും പ്രാപ്തരാക്കാൻ ഒരു ഐടി ലിറ്റിൽ കൈറ്റ് ക്ലബ്നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. 9, 10, ക്ലാസുകളിലായി 60 കുട്ടികൾ ലിറ്റിൽ കൈറ്റ് ക്ലബിൽ ഐ ടിഈ പ്രായോഗിക പ്രശ്നം പരിശീലനത്തിന് ഇന്ന് മുൻതൂക്കം നൽകി പ്രവർത്തിച്ചുവരുന്നു. 2018 ,2019 വർഷങ്ങളിൽ നമ്മുടെ ക്ലബ്ബിലെ അംഗങ്ങളാണ് സംസ്ഥാന ഐടി മേളകളിൽ ഒന്നാം സ്ഥാനത്തിന് അർഹരായത്.
9, 10, ക്ലാസുകളിലായി 60 കുട്ടികൾ ലിറ്റിൽ കൈറ്റ് ക്ലബിൽ ഐ ടിഈ പ്രായോഗിക പ്രശ്നം പരിശീലനത്തിന് ഇന്ന് മുൻതൂക്കം നൽകി പ്രവർത്തിച്ചുവരുന്നു. 2018 ,2019 വർഷങ്ങളിൽ നമ്മുടെ ക്ലബ്ബിലെ അംഗങ്ങളാണ് സംസ്ഥാന ഐടി മേളകളിൽ ഒന്നാം സ്ഥാനത്തിന് അർഹരായത്.
