ഗവൺമെന്റ് ദേവിവിലാസം എച്ച്.എസ്സ്.എസ്സ്.വെച്ചൂർ/അക്ഷരവൃക്ഷം/ മാലിന്യമുക്തമായ നാട്
മാലിന്യമുക്തമായ നാട്
നാടും നഗരവും മാനവരുടെ ഹീനപ്രവർത്തികളാൽ വൃത്തിഹീനമായിത്തീരുന്നു. നമ്മൾ ശ്വസിക്കുന്ന വായു പോലും ഇന്ന് വിഷമയമാണ്. നാട് മലിനമാക്കുന്നതിനോടൊപ്പം മനുഷ്യരുടെ മനസ്സും മലിനമാകുന്നു. മാലിന്യക്കെട്ടുകൾ വലിച്ചെറിയുന്നതിലൂടെ മനുഷ്യർ മനുഷ്യരോട് തന്നെ യുദ്ധം കുറിക്കുകയാണ്.നമുക്ക് നന്മചെയ്തിടുന്ന ജലസ്രോതസുകൾ പോലും ഇന്ന് മാലിന്യങ്ങളാൽ നിറഞ്ഞിരിക്കുന്നു.പ്രകൃതി സൃഷ്ടിയിൽ വിവേകമുള്ളവരാണ് മനുഷ്യർ. എന്നാൽ,ചെയ്യുന്നതോ പ്രകൃതിക്കെതിരെയാണ്.ശുദ്ധവായു ലഭിക്കാതെ വരും തലമുറയിലെ കുട്ടികൾ ഒാക്സിജൻ സിലണ്ടറുമായി സ്കൂളിൽ പോകേണ്ടി വരും. നമ്മൾ ഇന്ന് വളരെ പുറകിലാണ്. വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുന്നതിലൂടെ മാലിന്യമുക്തമായ നാടിന്റെ സൃഷ്ടിക്കായ് നമുക്ക് ഒത്തൊരുമിച്ച് പ്രവർത്തിക്കാം . ശുചിത്വം ഒരു സംസ്കാരമായി വളർത്തിയെടുക്കാം.
സാങ്കേതിക പരിശോധന - razeena തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം