KAVIL AMLPS

Schoolwiki സംരംഭത്തിൽ നിന്ന്
KAVIL AMLPS
വിലാസം
കാവിൽ

പി.ഒ.കാവിൽ, നടുവണ്ണൂർ
,
673614
സ്ഥാപിതം01 - 06 - 1914
വിവരങ്ങൾ
ഫോൺ86060 87525
ഇമെയിൽhmkavilamlps@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47633 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഹരിപ്രിയ പി സി
അവസാനം തിരുത്തിയത്
01-05-2025555161


പ്രോജക്ടുകൾ (Projects)
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം (My Village)
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് ജില്ലയിലെ നടുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ 15 ാം വാർഡായ കാവിൽ ഗ്രാമത്തിലാണ് കാവിൽ എ.എം.എൽ.പി.സ്കൂൾ എന്ന ഈ വിദ്യലയം സ്ഥിതി ചെയ്യുന്നത്, പാലയാട്ട് സ്കൂൾ എന്ന പേരിലും ഇതറിയപ്പെടുന്നു. പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1914 ലാണ് സ്ഥാപിതമായത്.

ചരിത്രം

അവികസിതമായ ഈ പ്രദേശത്ത് ഒരു എഴുത്തുപള്ളിക്കൂടം സ്ഥാപിക്കാൻ തയ്യാറായത് കടത്തനാടൻ ഗുരുക്കൻമാരിൽ പ്രധാനിയായ അനന്തൻ ഗുരിക്കളാണ്. പൗരപ്രധാനിയായ പാലയാട്ട് കുഞ്ഞിരാമൻനായർ ദാനം നൽകിയ 18 സെന്റ് സ്ഥലത്താണ് അനന്തൻ ഗുരിക്കൾ 1914 ൽ ഈ വിദ്യാലയം ആരംഭിച്ചത്. അന്നത്തെ മദിരാശി സർക്കാർ 11/02/1916 ലെ ഡിസ് നമ്പർ 72 എം/16 ഉത്തരവിൻറെ അടിസ്ഥാനത്തിൽ 1916ലാണ് ഈ വിദ്യാലയത്തെ മുസ്ലിം സ്കൂളായി അംഗീകരിച്ചത്. ഈ വിദ്യാലയത്തിലെ പ്രഥമ പ്രധാനാധ്യാപകനും മാനേജറും ശ്രീ.അനന്തൻ ഗുരിക്കൾ തന്നെ ആയിരുന്നു. തുടർന്ന് 1930 മുതൽ 1982 വരെ കേളമംഗലത്ത്കണ്ടി ഗോപാലൻഅടിയോടിയും , 1982 മുതൽ 1992 വരെ കേളമംഗലത്ത്കണ്ടി പ്രമീളയും, 1992 മുതൽ 2013 വരെ അരിക്കുളം കാരയാട് സ്വദേശിയായ കെ ഹുസൈനും , 2013 മുതൽ മുതൽ 2016 വരെ ഇസ്സത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെ കീഴിൽ ഇസ്സത്തുൽ ഇസ്ലാം എഡുക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റും ഈ വിദ്യാലയത്തിൻറെ മാനേജർമാരായിരുന്നു.2016 മുതൽ ഈ വിദ്യാലയത്തിന്റെ മാനേജർ നല്ലൂർ റഹീഷ് എന്നവരാണ്. അനന്തൻ ഗുരിക്കൾ, കെ ഗോപാലൻ അടിയോടി, വി കെ മാധവൻകിടാവ്, കെ ശങ്കരൻ അടിയോടി, എൻ ബാലചന്ദ്രൻ, കെ കെ വിശ്വനാഥകുറുപ്പ്, എ വിജയരാഘവൻ ഇവർ ഈ വിദ്യാലയത്തിലെ പ്രധാനഅധ്യാപകരായി സേവനമനുഷ്ടിച്ച് വിരമിച്ചവരാണ്.കെ മാധവൻ നായർ,കെ നാരായണൻകുട്ടി കിടാവ്, ടി കെ ശാന്തമ്മ, എം ലൈല,സി പി ബ്രായൻഹാജി,പി ഉണ്ണിനായർ എന്നിവർ ഇവിടെ സഹഅധ്യാപകരായി സേവനം ചെയ്തു വിരമിച്ചവരാണ്.

മാനേജർ

നമ്മുടെ നിലവിലെ മാനേജർ നല്ലൂർ റഹീഷ് ആണ്

ഭൗതികസൗകരൃങ്ങൾ

താഴെ പറയ‍ുന്ന സൗകര്യങ്ങളാണ് കാവിൽ എ എം എൽ പി സ്‍ക‍ൂളില‍ുള്ളത്

  1. 18 സെന്റ് സ്ഥലം സ്വന്തമായ‍ുണ്ട്.
  2. നാല് സ്‍മാർട്ട് ക്ലാസ് പ്രവർത്തന സൗകര്യത്തോടെയ‍‍ുള്ള പ‍ുത‍ുതായി പണിതീർത്ത ഇര‍ുനിലകെട്ടിടം

പി.ടി.എ എക്സികൂട്ടീവ് കമ്മിറ്റി അംഗങ്ങൾ

1. പ്രസിഡണ്ട്

ഫാത്തിമത്ത് സഫ്റ

9539657897

2. വൈസ് പ്രസിഡണ്ട്

പാലയാടൻ ക‍ുഴിയിൽ നിഷ

8590626919

3. സെക്രട്ട്രറി

പ്രമീള നാഗത്തിങ്കൽ

9645726149

4. മെമ്പർമാർ

പ‍ുനത്തിൽ തൻസിയ

83308 46413

5. പന്തലാട്ട് മീത്തൽ ഷർബിന

85920 65161

6. തയ്യ‍ുള്ളതിൽ സ‍ുജില

95392 70278

7. പ‍ുതിയോട്ടിൽ ഷഫീന

85471 75495

8. എടോത്ത് സ്വപ്‍ന

95397 52538

9. കല്ലിട‍ുക്കിൽ നജില

884 804 8622

10. തിര‍ുമംഗലത്ത് സമീറ

95392 68281

11. ചേണിയം കണ്ടി റംഷിന

89430 05469

12. പാലയാടൻ ക‍ുനി പ്രമോദ്

99460 60816

മാതൃസംഗമം എക്സികൂട്ടീവ് കമ്മിറ്റി അംഗങ്ങൾ

01. എം പി ടി എ ചെയർപെഴ്‍സൺ

കാരങ്ങൽ ഷമീന

95398 09819

02. എം പി ടി എ വൈസ് ചെയർപെഴ്‍സൺ

കാരങ്ങൽ മീത്തൽ സ‍ുമയ്യ

97458 15841

അദ്ധ്യാപകർ

ഹരിപ്രിയ. പി .സി, ( ഹെഡ്മിസ്‍ട്രസ്സ്) 9400957525, അഞ്ജ‍ു എ9495323892, സരിൻ എസ് റാം 8078581920 , സി .കെ അശ്റഫ് (അറബിക് ) 9846809827 ഇവരാണ് ഈ വിദ്യാലയത്തിലെ നിലവിലെ അധ്യാപകർ.

2020-21 ലെ സ്കൂൾ വിദ്യാർഥികൾ

ഈ അധ്യായന വർഷം ആൺകുട്ടികൾ 41, പെൺ കുട്ടികൾ 35 , ആകെ 76 വിദ്യാർഥികൾ നമുക്കുണ്ട്.എസ് സി  വിഭാഗത്തിൽ പെട്ട 8 വിദ്യാർഥികള‍ും, ഒ ബി സി വിഭാഗത്തിൽ പെട്ട 66 വിദ്യാർഥികള‍ും , മറ്റ‍ു വിഭാഗത്തിലെ 2 ക‍ുടുികള‍ും ഉൾപെട്ടതാണ്..

മികവുകൾ

പി ടി എ യുടെ നേതൃത്വത്തിൽ കൃത്യമായ ആസൂത്രണത്തോടെ തയ്യാറാക്കപെട്ട വാർഷിക കലണ്ടർ ,മികച്ച അക്കാഡമിക പ്രവർത്തനം , സ്കൂൾ വിദ്യാർഥികൾക്കായി സ്പെഷൽ ഇംഗ്ലീഷ് സ്പീക്കിംഗ് പരിശീലനം .തിങ്കളാഴ്ച മലയാളം അസംബ്ളിയും വ്യാഴാഴ്ച ഇംഗ്ലീഷ് അസംബ്ലിയും നടത്തിവരുന്നു. പ്രഭാതഭക്ഷണം സർക്കാർ നൽകി വരുന്ന പാൽ മുട്ട കൂടാതെ രണ്ട് ദിവസങ്ങളിൽ കഞ്ഞി,റസ്ക്ക്, ഇവ നൽകി വരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രവേശനോൽസവം, വായനാദിനം ,വൈക്കം ബഷീർ അനുസ്മരണം, മാസത്തിൽ 2 ദിവസം വിദ്യാരംഗം സാഹിത്യ സമാജം ,ചാന്ദ്ര ദിനം, സ്വാതന്ത്ര്യ ദിനം, ഓണാഘോഷം,, സ്പോർട്ട്സ് ദിനം, സ്കൂൾ കലോൽസവം , സ്കൂൾ തല സാഹിത്യ ക്വിസ്സ്, സ്വാതന്ത്രൃ ദിന ക്വിസ്സ്, സാമൂഹിക ശാസ്ത്ര ക്വിസ്സ്, ഗാന്ധി ജയന്തിയോടനുബന്ദിച്ച് ശുചിത്വ വാരം, കേരളപിറവി ദിനം , ഫീൽഡ് ട്രിപ്പ്, പഠന യാത്ര , സ്കൂൾ വാർഷികം എന്നിവയാണ് പ്രധാന പാഠ്യേതര പ്രവർത്തനങ്ങൾ.

വഴികാട്ടി

1. നടുവണ്ണൂർ(കോഴിക്കോട് കുറ്റ്യാടി റൂട്ടിലെ) നിന്ന് മന്ദങ്കാവ് വഴി കൊയിലാണ്ടി റൂട്ടിൽ വെങ്ങളത്ത്കണ്ടി കടവ് എ സി മുക്ക്എത്തുക. (നടുവണ്ണൂർ നിന്ന് കാവിൽ എ.എം.എൽ പി സ്കൂളിലേക്കുള്ള ദൂരം 5 കിലോമീറ്റർ.)

2.കൊയിലാണ്ടി നിന്ന് ഊരള്ളൂർ - മന്ദങ്കാവ് വഴി നടുവണ്ണൂർ ബസിൽ കയറി എസി മുക്ക് ഇറങ്ങുക

"https://schoolwiki.in/index.php?title=KAVIL_AMLPS&oldid=2674295" എന്ന താളിൽനിന്ന് ശേഖരിച്ചത്