കേരളത്തിൻെറ വ്യവസായ നഗരമായ ആലുവായുടെ പ്രാന്തപ്രദേശത്തെ ശാന്തസുന്തരമായ ചുണങ്ങംവേലി ഗ്രാമത്തിലാണ് സെന്റ് ജോസഫ്സ്. യു. പി. എസ്. സ്ഥിതി ചെയ്യുന്നത്.
പെരിയാറിൻെറ തലോടലും ശിവരാത്രിയുടെ കേളികൊട്ടും ഇവിടെ സുപരിചിതമാണ്.ആലുവ-മൂന്നാർ റോഡിൻെറ അരികിലായി തലയിടപ്പോടെ നിൽക്കുന്ന ഈ യു. പി. സ്ക്കൂളിൽ സാധാരണക്കാരായ1317 കുട്ടികൾ പഠിക്കുന്നു
ചരിത്രം
ബഹുമാനപ്പെട്ട വർഗ്ഗീസ് കവലക്കാട്ട് അച്ചൻ ശ്രമഫലമായി 1940-ൽ ചുണങ്ങംവേലി പള്ളിയുടെ കീഴിൽ സെൻറ് ജോസഫ്സ് പ്രൈമറി സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു.!ലോകം നിരന്തരം മാറ്റത്തിന് വിധേയമായി കൊണ്ടിരിക്കുന്നതുപോലെ നമ്മുടെ വിദ്യാലയവും പല പല മാറ്റങ്ങൾക്ക് വിധേയമായി.1976-ൽ സ്ക്കൂൾ യു.പി സ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു.
ആലുവ വിദ്യാഭ്യാസ ഉപജില്ലയിലെ ഏറ്റവും നല്ല യു.പി സ്ക്കുൂളായി അംഗീകരിക്ക പ്പെട്ടിട്ടുള്ള ഈ വിദ്യാലയത്തിലെ പ്രധാനാധ്യാപികയായിരുന്ന സി.ഫ്ളോറൻസിന് മികച്ച അധ്യാപികയ്ക്കുളള സ്റ്റേറ്റ് അവാർഡ്1977ലുംനാഷണൽ അവാർഡ് 1978ലും ലഭിക്കുകയുണ്ടായി
ഈ സ്ക്കൂളിലെ വിദ്യാർത്ഥികൾ ഉപജില്ല,ജില്ല,സംസ്ഥാന കലോത്സവ പ്രവൃത്തിപരിചയ മത്സരങ്ങളിൽ പലവർഷങ്ങളിലും ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ആലുവ ഉപജില്ലയിൽ ഈ കഴിഞ്ഞ കാലങ്ങളിൽ തുടർച്ചയായി 12 വർഷം കായികരംഗത്ത് ഓവറോൾ ട്രോഫി നേടി എന്നത് അഭിമാനകരമാണ്.ഈ സ്ക്കൂളിൻെറ മാതൃകാപരമായ അധ്യയനശൈലിക്കും അച്ചടക്കത്തിനും വിശിഷ്ടമായ ശിക്ഷണവൈഭവത്തിനും കിട്ടിയ അംഗീകാരമാണിത്.
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
ഉച്ചഭക്ഷണം
കൗൺസലിംഗ്
കോപ്പറേറ്റീവ് സൊസൈറ്റി
അമൃത് -മഹോത്സവം പരിപാടിയുടെ ഭാഗമായി വ്യവസായ മന്ത്രി പി .രാജീവിൽ നിന്നും ഒന്നാം സമ്മാനം ഏറ്റു വാങ്ങുന്നു