എസ്.എം.യു.പി.എസ്സ്, ഉദയഗിരി/അക്ഷരവൃക്ഷം/പണത്തിന് പിന്നാലെയുള്ള തേരോട്ടം
പണത്തിന് പിന്നാലെയുള്ള തേരോട്ടം
അപ്പു ഒരു കുസൃതി കുട്ടിയാണ് .ആരു പറഞ്ഞാലും അവൻ അനുസരിക്കുക ഇല്ല.അപ്പുവിനെ അച്ഛൻ ഒരു കോടീശ്വരൻ ആയിരുന്നു. ജോലിത്തിരക്ക് കാരണം അവൻറെ അച്ഛൻ ദാമോദരൻ അവനെ ശ്രദ്ധിച്ചിരുന്നില്ല .അമ്മ ലക്ഷ്മി അമ്മയ്ക്കും ജോലിയുണ്ടായിരുന്നു .ബാങ്കിലെ ഉദ്യോഗസ്ഥ ….എത്ര പണം ഉണ്ടായിരുന്നെങ്കിലും അപ്പുവി൯െ അമ്മയും അച്ഛനും കാശി൯െ പേര് പറഞ്ഞ് വഴക്കുണ്ടാക്കും ആയിരുന്നു .അപ്പുവിനെ അവർക്ക് സ്നേഹിക്കാൻ സമയം കിട്ടിയിരുന്നില്ല പക്ഷേ ഇരുവരെയും അപ്പുവിന് ഇഷ്ടമായിരുന്നു .ബിസിനസിൽ ഒരു കൈപ്പിഴ പറ്റി ദാമോദരനെ പോലീസുകാർ പിടിച്ചുകൊണ്ടുപോയി .അമ്മ ലക്ഷ്മി ബാങ്കിൽ തിരിമറി നടത്തി പൈസ കൈക്കലാക്കാൻ ശ്രമിച്ചു .പക്ഷേ ലക്ഷ്മിയേയും പോലീസ് പൊക്കി. പത്തുവയസ്സുകാരൻ അപ്പു ഇതെല്ലാം കണ്ട് വിങ്ങിപ്പൊട്ടി കരഞ്ഞു .പാവം അവൻ എന്ത് ചെയ്യാൻ !!കരയാൻ അല്ലേ അവനെ സാധിക്കൂ .പിറ്റേന്ന് അവൻ സ്കൂളിലെത്തി .കുട്ടികൾ അവനെ കളിയാക്കി വിളിച്ചു .സഹികെട്ട് അവൻ സ്കൂളിനടുത്തുള്ള കുളത്തിൽ ചാടി മരിച്ചു .ഇതറിഞ്ഞ ദാമോദരനും ലക്ഷ്മിയും പശ്ചാത്താപം കൊണ്ട് അലറിക്കരഞ്ഞു .പണത്തിന് പിന്നാലെയുള്ള തങ്ങളുടെ ഓട്ടത്തിന് പ്രതിഫലമായി കിട്ടിയത് മോൻറെ മരണവാർത്തയാണല്ലോ എന്നോർത്ത് ,അവർ നെഞ്ച് പൊട്ടി മരിച്ചു . പ്രിയപ്പെട്ട കൂട്ടുകാരേ പണത്തിന് പിന്നാലെ പറയുന്നവരാണ് ഇന്നത്തെ സമൂഹത്തിലെ ആളുകൾ. പണമില്ലെങ്കിൽ ജീവിക്കാൻ സാധിക്കില്ല ,പക്ഷേ അതിര് കടക്കരുത് അതിര് കടന്നാൽ ആപത്താണ് .
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കട്ടപ്പന ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കട്ടപ്പന ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ഇടുക്കി ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ