ഹരിത കേരളം നമ്മുടെ സുകൃത കേരളം
ലോകനെറുകയിൽ യശസ്സുയർന്ന കേരളം
പുണ്യകേരളം നമ്മുക്ക് അഭിമാനകേരളം
വാടിവീണ ഈ സ്ഥലത്തെ ഓടിവന്നു താങ്ങിനമ്മൾ
ഒരുമയോടെ കാത്തുനമ്മൾ
മലയാള പെരുമ നമ്മൾ കാട്ടിതന്നു
രോഗമുക്ത കേരളം
രോഗികൾ കുറഞ്ഞ കേരളം
പ്രതിരോധ ശക്തിയുടെ പ്രതീകമാണ് കേരളം
ശാന്തമാണ് കേരളം
ശാലീനമാണ് കേരളം
ശാന്തിയും സ്നേഹവും കാട്ടിത്തന്നകേരളം
കൊച്ചുകേരളം ഇപ്പോൾ മെച്ചമാണ് ഭൂമിയിൽ
പിച്ചവെക്കും ലോകത്തിന്റെ അച്ചുതണ്ടായിമാറുന്നു