എ.എം.എൽ.പി.എസ് പറമ്പിൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ.പി.എസ് പറമ്പിൽ | |
---|---|
വിലാസം | |
പറമ്പിൽബസാർ പറമ്പിൽ പി.ഒ. , 673012 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 6 - 1923 |
വിവരങ്ങൾ | |
ഇമെയിൽ | parambilamlps@gmail.com |
വെബ്‍സൈറ്റ് | https://schoolwiki.in/ A.M.L P.S._PARAMBIL |
കോഡുകൾ | |
സ്കൂൾ കോഡ് | 47227 (സമേതം) |
യുഡൈസ് കോഡ് | 32040600901 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | കുന്ദമംഗലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | എലത്തൂർ |
താലൂക്ക് | താമരശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കുന്ദമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | കുരുവട്ടൂർ പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 178 + 178 = 356 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സി.കെ.വിനോദ് കുമാർ |
പി.ടി.എ. പ്രസിഡണ്ട് | എം.ടി.അബ്ദുൾ സലിം |
എം.പി.ടി.എ. പ്രസിഡണ്ട് | സജ്ന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോഴിക്കോട് ജില്ലയിലെ കുരുവട്ടൂർ ഗ്രാമപഞ്ചായത്തിലെ പറമ്പിൽ ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,കുന്ദമംഗലം ഉപജില്ലയിലെ ഈ സ്ഥാപനം 1923 ൽ സ്ഥാപിതമായി.വളരെ പിന്നോക്കാവസ്ഥയിൽ നിന്നിരുന്ന പറമ്പിൽ പ്രദേശത്തെ വെളിച്ചത്തിലേക്ക് നയിക്കുന്നതില് ഈ സ്ക്കൂളിന് പ്രഥമസ്ഥാനമാണ് ഉള്ളത്.
ചരിത്രം
പറമ്പിൽ പ്രദേശത്തെ പ്രഥമ വിദ്യാലയമാണ് അബ്ദുള്ള മെമ്മോറിയൽ എൽ.പി സ്കൂൾ പറമ്പിൽ.കുന്ദമംഗലം വിദ്യാഭ്യാസ ഉപജില്ലയുടെ വടക്ക് പടിഞ്ഞാറേ അറ്റത്ത് കുരുവട്ടൂർ ഗ്രാമപഞ്ചായത്തിൻെറ പടിഞ്ഞാറു ഭാഗത്തായി കോഴിക്കോട് കോർപ്പറേഷനോട് ചേർന്നുകിടക്കുന്ന പറമ്പിൽ ബസാറിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.പറമ്പിൽ പ്രദേശത്തും പോലൂർ, കണ്ണാടിക്കൽ തുടങ്ങിയ പ്രദേശത്തുമുള്ള ജനങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്നതിന് ആദ്യമുണ്ടായിരുന്ന വിദ്യാലയമാണിത്. 1923 ൽ ചെലവൂർ എ.എം.എൽ.പി സ്കൂൾ എന്ന പേരിലാണ് സ്കൂൾ ആരംഭിച്ചത്. പരേതനായ കളത്തിൽ അബ്ദുള്ള നടത്തിവന്നിരുന്ന ഓത്തുപള്ളിക്കൂടം പിന്നീട് സ്കൂളായി മാറ്റുകയാണുണ്ടായത്. സ്കൂൾ തുടങ്ങാൻ അനുമതി ലഭിച്ചപ്പോൾ അന്ന് മദ്രസയിൽ പഠിച്ചുകൊണ്ടിരുന്ന 45 ആൺകുട്ടികളേയും 23 പെൺകുുട്ടികളേയും വിദ്യാലയത്തിൽ ചേർത്തു. തട്ടാരക്കൽ മമ്മദുകോയയായിരുന്നു ആദ്യ വിദ്യാർത്ഥി.ആദ്യത്തെ പ്രധാനാധ്യാപകൻ ശ്രീ.ഉണ്ണിച്ചാത്തൻ നായരും മാനേജർ ശ്രീ.കെ.അബ്ദുള്ളയുമായിരുന്നു.
1972 ൽ സ്കൂളിൻെറ പേര് ചെലവൂർ എ.എം.എൽ.പി സ്കൂൾ എന്നതിന് പകരം സ്ഥാപകനും മാനേജരും പ്രധാനാധ്യാപകനുമായിരുന്ന കെ.അബ്ദുള്ളയുടെ പേരിലേക്ക് നാമകരണം ചെയ്തു. ഇപ്പോൾ അബ്ദുള്ള മെമ്മോറിയൽ എൽ.പി സ്കൂൾ (എ.എം.എൽ.പി സ്കൂൾ പറമ്പിൽ) എന്ന്അറിയപ്പെടുന്നു.ആദ്യകാലത്ത് നാലാം ക്ലാസ്സ് വരെ മാത്രമെ ഉണ്ടായിരുന്നുള്ളു;പിന്നീട് അഞ്ചാം ക്ലാസ്സ് തുടങ്ങുകയും ഇപ്പോഴും നിലനിർത്തിവരികയും ചെയ്യുന്നു. അക്ഷരവെളിച്ചത്തിലൂടെ ഒരു നാടിനെ പുരോഗതിയിലേക്ക് നയിച്ച വിദ്യാലയം 100-ാംവാർഷികത്തിനരികെ എത്തി നിൽക്കുന്നു. നിലവിൽ 350 -ൽ അധികം വിദ്യാർത്ഥികളുണ്ട്.
ഭൗതികസൗകര്യങ്ങൾ
ഇന്ന് കുന്ദമംഗലം ഉപജില്ലയിലെ
എൽ.പി വിഭാഗത്തിൽ ഭൗതികസൗകര്യങ്ങളിലും കുട്ടികളുടെ എണ്ണത്തിലും വളരെ മുൻപന്തിയിൽ നിൽക്കുന്ന ഒരു സ്ക്കൂൾ ആണ്ഇത്.രണ്ട് നിലകളിലായി അടച്ചുറപ്പുള്ള കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.ക്ലാസുകൾ മാർബിൾ ചെയ്തതും , ഫാനും ലൈററും ഉള്ളതുമാണ്,കൂടാതെ ആധുനിക സൗകര്യങ്ങൾ ഉള്ള ഐടി ക്ലാസ് റൂം,സ്ക്കൂൾ വാഹനം എന്നീസൗകര്യങ്ങളും ഉണ്ട്.കുട്ടികളുടെ സർവ്വതോൻമുഖമായ വികസനത്തെ ലക്ഷ്യമാക്കി സ്ക്കൂളിൽ ഡാൻസ്,സംഗീതം,ചിത്രം വര,കരാട്ടെ ക്ലാസുകളും നടന്നു വരുന്നു
==മികവുകൾ==
ദിനാചരണങ്ങൾ
അദ്ധ്യാപകർ
ക്രമ നമ്പർ |
അദ്ധ്യാപകരുടെ പേര് |
---|---|
1 | സി.കെ വിനോദ് കുമാർ(ഹെഡ്മാസ്റ്റർ) |
2 | കെ. ശറഫുന്നിസ |
3 | വി. അഷ്റഫ് |
4 | ടി.പി വിജിന |
5 | എ.കെ വിപീഷ് |
6 | അബ്ദുൾ റഊഫ് കെ.എം |
7 | നിജിൽ വിജയൻ |
8 | സിമി ടി.പി |
9 | ഷിബീഷ് ഒ.കെ |
10 | ഷെറീന ബീഗം ടി.എസ് |
11 | സൗമ്യ കെ |
12 | രഹന കെ.സി |
ക്ളബുകൾ
SCIENCE CLUB
ഗണിത ക്ളബ്
മലയാളം ക്ലബ്ബ്
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര
ഇംഗ്ലീഷ് ക്ലബ്ബ്
ചിത്രശാല
-
PTA യുടെ വക കലാമേളയിലേക്കി ഒരു ട്രോഫി കൂടി
-
അംഗീകാരം
-
സ്കൂൾ ഭൗതികസൗകര്യം
-
എ.എം.എൽ.പി യുടെ അഭിമാനതാരം
-
ഗ്രേറ്റയ്ക്കൊപ്പം
-
വായിച്ചു വളരാം
-
ഒത്തുയരാം
-
പ്രതിഭകൾ
-
സബ് ജില്ലാ കലാപ്രതിഭകൾക്കൊപ്പം
-
സബ് ജില്ലയിൽ തുടർച്ചയായ വിജയങ്ങൾ സമ്മാനിച്ചവർ
-
സംഘനൃത്തം
-
ഒത്തുചേരാം
-
പOനോൽസവം
-
കാൽപ്പന്തുകളിയുടെ ആരവം
-
കുഞ്ഞു ചാച്ചാജിമാർക്കൊപ്പം
-
യുവകർഷകൻ പ്രമീള നൊപ്പം
വഴികാട്ടി
----
---- കുന്ദമംഗലം വിദ്യാഭ്യാസ ഉപജില്ലയുടെ വടക്ക് പടിഞ്ഞാറേ അറ്റത്ത് കുരുവട്ടൂർ ഗ്രാമപഞ്ചായത്തിൻെറ പടിഞ്ഞാറു ഭാഗത്തായി കോഴിക്കോട് കോർപ്പറേഷനോട് ചേർന്നുകിടക്കുന്ന പറമ്പിൽ ബസാറിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47227
- 1923ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ