എ.എം.എൽ.പി.എസ് പറമ്പിൽ/എന്റെ ഗ്രാമം
![](/images/thumb/3/3d/47227_ABDULLA_MEMORIAL_LOWER_PRIMARY_SCHOOL_KKD.jpg/300px-47227_ABDULLA_MEMORIAL_LOWER_PRIMARY_SCHOOL_KKD.jpg)
വലിയ എഴുത്ത്പറമ്പിൽ പ്രദേശത്തെ പ്രഥമ വിദ്യാലയമാണ് അബ്ദുള്ള മെമ്മോറിയൽ എൽ.പി സ്കൂൾ പറമ്പിൽ.കുന്ദമംഗലം വിദ്യാഭ്യാസ ഉപജില്ലയുടെ വടക്ക്ണ്പടിഞ്ഞാറെ അറ്റത്ത് കുരുവട്ടൂർ ഗ്രാമപഞ്ചായത്തിൻെറ പടിഞ്ഞാറു ഭാഗത്തായി കോഴിക്കോട് കോർപ്പറേഷനോട് ചേർന്നുകിടക്കുന്ന പറമ്പിൽ ബസാറിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.പറമ്പിൽ പ്രദേശത്തും പോലൂർ, കണ്ണാടിക്കൽ തുടങ്ങിയ പ്രദേശത്തുമുള്ള ജനങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്നതിന് ആദ്യമുണ്ടായ വിദ്യാലയമാണിത്. 1923 ൽ ചെലവൂർ എ.എം.എൽ.പി സ്കൂൾ എന്ന പേരിലാണ് സ്കൂൾ ആരംഭിച്ചത്. പരേതനായ കളത്തിൽ അബ്ദുള്ള നടത്തിവന്നിരുന്ന ഒാത്തുപള്ളിക്കൂടം പിന്നീട് സ്കൂളായി മാറ്റുകയാണുണ്ടായത്. സ്കൂൾ തുടങ്ങാൻ അനുമതി ലഭിച്ചപ്പോൾ അന്ന് മദ്രസയിൽ പഠിച്ചുകൊണ്ടിരുന്ന 45 ആൺകുട്ടികളേയും 23 പെൺകുുട്ടികളേയും വിദ്യാലയത്തിൽ ചേർത്തു