ഗവ.എൽ.പി.ബി.എസ് പെരുംകടവിള
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ.പി.ബി.എസ് പെരുംകടവിള | |
---|---|
വിലാസം | |
പെരുങ്കടവിള പെരുങ്കടവിള പി.ഒ. , 695124 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഇമെയിൽ | 44404lpbspkm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44404 (സമേതം) |
യുഡൈസ് കോഡ് | 32140700305 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | നെയ്യാറ്റിൻകര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | പാറശ്ശാല |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | പെരുങ്കടവിള |
തദ്ദേശസ്വയംഭരണസ്ഥാപനം | പെരുങ്കടവിള പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുരേഷ് കുമാർ.വി എസ് |
പി.ടി.എ. പ്രസിഡണ്ട് | അലക്സ്. എസ് .പി |
എം.പി.ടി.എ. പ്രസിഡണ്ട് | ശരണ്യ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ദൈവത്തിന്റെ സ്വന്തം നാടായ കൊച്ചു കേരളത്തിൽ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ നെയ്യാറ്റിൻകര വിദ്യാഭ്യാസ ഉപജില്ലയിൽ പെരുങ്കടവിള ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന അതിപുരാതനമായൊരു വിദ്യാലയം. കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
- നേർക്കാഴ‍്ച
- സ്‍കൂൾ പത്രം
മാനേജ്മെന്റ്
1917 ൽ സ്ഥാപിതമായ ഒരു സർക്കാർ വിദ്യാലയം. തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ നെയ്യാറ്റിൻകര ഉപവിദ്യാഭ്യാസ ജില്ലയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാലയമാണ് ഗവ.എൽ.പി.ബി.എസ‍് പെരുങ്കടവിള. നെയ്യാറ്റിൻകര താലൂക്കിൽ പെരുങ്കടവിള ഗ്രാമപഞ്ചായത്തിന്റെ അധീനതയിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് . ശ്രീ.അലക്സ് എസ്.പി യൂടെ നേതൃത്വത്തിലുള്ള ശക്തമായ എസ്.എം.സി സ്‍കൂളിലെ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നു.ശ്രീമതി. ശരണ്യയുടെ നേതൃത്വത്തിൽ മദർ പി.റ്റി.എ പ്രവർത്തിച്ചു വരുന്നു. ഹെഡ്‍മാസ്റ്റർ ആയി സുരേഷ് കുമാർ വി.എസ് സേവനമനൂഷ്ഠിക്കൂന്നു. സുചിത്രാജാസ്മിൻ സി.ജെ ( എൽ.പി.എസ്.റ്റി),ദിവ്യ .ഡി ( എൽ.പി.എസ്.റ്റി),സ്‍മിത ഐ.പി (പി.ഡി.ടീച്ചർ),സുജാത.എസ് ( എൽ.പി.എസ്.റ്റി),ശ്രീജയ നായർ( പ്രീ പ്രൈമറി അധ്യാപിക), എന്നിവർ സേവനമനൂഷ്ഠിക്കൂന്നു.
മുൻ സാരഥികൾ
ക്രമനമ്പർ | പ്രഥമാധ്യാപകർ | കാലഘട്ടം |
---|---|---|
1 | ജെ.സരോജം | 1971-1974 |
2 | എ.രാധമ്മ | 1974-1975 |
3 | ഇ.തങ്കമ്മ | 1975-1978 |
4 | പി.മരിയ സെൽവം | 1978-1984 |
5 | കെ.തങ്കമ്മ | 1984-1989 |
6 | ജി.അപ്പു | 1989-1991 |
7 | താണപ്പൻ നായർ | 1991-1993 |
8 | ഡി.വേലുക്കുട്ടി ജോസഫ് | 1993-1996 |
9 | എം.രാമചന്ദ്രൻ | 1996-1997 |
10 | വി.കുഞ്ഞുകൃഷ്‍ണപിളള | 1997-1998 |
11 | ഡി.ജോൺഡ്രോസ് | 1997-1998 |
12 | സി.ശിവശങ്കരൻ | 2002-2005 |
13 | കെ.എസ്. ഭുവനേശ്വരി തങ്കച്ചി | 2005-2007 |
14 | എൻ.എസ്.വസന്തകുമാരി | 2007-2010 |
15 | എൽ.വനജകുമാരി | 2010-2015 |
16 | എസ്.അജന്താദേവി | 2015-2022 |
17 | ഗീത ആർ | 2022 ജൂൺ |
പ്രശംസ
- 2019 - 2020 അധ്യയന വർഷത്തിൽ LSS പരീക്ഷയിൽ 14 കുട്ടികൾ വിജയിച്ചു.
- 2019 - 2020 അധ്യയന വർഷത്തിൽ നെയ്യാറ്റിൻകര ഉപജില്ലാ ശാസ്‍ത്രോത്സവം ഗണിതക്വിസ് ഒന്നാം സ്ഥാനം ലഭിച്ചു.
- 2022 - 2023 ആസാദി കാ അമൃത് മഹോത്സവവുമായി ബന്ധപ്പെട്ടു അധ്യാപകരും വിദ്യാർത്ഥികളും രാജ്ഭവൻ സന്ദർശിച്ചു.ബഹു.ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂട്ടികൾ സംവദിക്കുകയും സമ്മാനങ്ങൾ സ്വീകരിക്കുകയും ചെയ്‍തു.
വഴികാട്ടി
**തിരുവനന്തപുരത്തു നിന്നും നെയ്യാറ്റിൻകര വഴിയുള്ള ബസിൽ കയറി നെയ്യാറ്റിൻകര ബസ് സ്റ്റാന്റിൽ ഇറങ്ങുക.അവിടെ നിന്നും മാരായമുട്ടം വഴിയുള്ള ബസിൽ കയറി പെരുങ്കടവിള വില്ലേജ് ഓഫീസിനു സമീപം ഇറങ്ങുക.**
**തിരുവനന്തപുരത്തു നിന്നും നെയ്യാറ്റിൻകര വഴിയുള്ള ബസിൽ കയറി നെയ്യാറ്റിൻകര ബസ് സ്റ്റാന്റിൽ ഇറങ്ങുക.അവിടെ നിന്നും മാമ്പഴക്കരവഴിയുള്ള ബസിൽ കയറി പെരുങ്കടവിള വില്ലേജ് ഓഫീസിനു സമീപം ഇറങ്ങുക.**
**തിരുവനന്തപുരത്തു നിന്നും നെയ്യാറ്റിൻകര വഴിയുള്ള ബസിൽ കയറി നെയ്യാറ്റിൻകര ബസ് സ്റ്റാന്റിൽ ഇറങ്ങുക.അവിടെ നിന്നും അരുവിപ്പുറം വഴിയുള്ള ബസിൽ കയറി പെരുങ്കടവിള വില്ലേജ് ഓഫീസിനു സമീപം ഇറങ്ങുക.**
**തിരുവനന്തപുരത്തു നിന്നും നെയ്യാറ്റിൻകര വഴിയുള്ള ട്രെയിനിൽ കയറി നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുക.അവിടെ നിന്നും നെയ്യാറ്റിൻകര ബസ് സ്റ്റാന്റിൽ പോയി മാരായമുട്ടം വഴിയുള്ള ബസിൽ കയറി പെരുങ്കടവിള വില്ലേജ് ഓഫീസിനു സമീപം ഇറങ്ങുക.**