പാട്ടയം എ.എൽ.പി. സ്ക്കൂൾ കൊളച്ചേരി

Schoolwiki സംരംഭത്തിൽ നിന്ന്
(പത്തായം എൽ.പി. സ്ക്കൂൾ, കൊളച്ചേരി. എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പാട്ടയം എ.എൽ.പി. സ്ക്കൂൾ കൊളച്ചേരി
വിലാസം
പാട്ടയം

കൊളച്ചേരി പി.ഒ.
,
670601
,
കണ്ണൂർ ജില്ല
സ്ഥാപിതം1935
വിവരങ്ങൾ
ഇമെയിൽ13823pattayam@gmail.com
കോഡുകൾ
സ്കൂൾ കോഡ്13823 (സമേതം)
യുഡൈസ് കോഡ്32021100125
വിക്കിഡാറ്റQ64457675
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ
ഉപജില്ല തളിപ്പറമ്പ സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംതളിപ്പറമ്പ
താലൂക്ക്തളിപ്പറമ്പ
ബ്ലോക്ക് പഞ്ചായത്ത്എടക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംകൊളച്ചേരി
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംLP സ്കൂൾ തലം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ40
പെൺകുട്ടികൾ35
ആകെ വിദ്യാർത്ഥികൾ75
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിതാര പി
പി.ടി.എ. പ്രസിഡണ്ട്അബ്ദുൾ നാസർ എ. ടി.
എം.പി.ടി.എ. പ്രസിഡണ്ട്ജീവ രാജേഷ്
അവസാനം തിരുത്തിയത്
01-07-202513823


പ്രോജക്ടുകൾ (Projects)
അക്കാദമിക മാസ്റ്റർപ്ലാൻ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം (My Village)
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

പാട്ടയം എ എൽ പി സ്കൂൾ

ചരിത്രപരമായ സവിശേഷതകൾ ചിക‍ഞ്ഞുനോക്കിയാൽ‍ കേരളത്തിലെ സാമൂഹിക-സാംസ്കാരിക മുന്നേറ്റത്തിന്റെയും സഹന സമരങ്ങളുടേയും ഒരു ഏകകമായി വർത്തിക്കുന്ന കൊളച്ചേരിയിലെ ഒരു ചെറിയ ഗ്രാമമാണ് പാട്ടയം .കൊളച്ചേരി പ‍ഞ്ചായത്തിലെ വിശാലമായ കൃഷിയിടങ്ങളും കേരവൃക്ഷങ്ങളും തിങ്ങി നിറഞ്ഞ നാട് . പാട്ടയത്തിന്റെ പടിഞ്ഞാറ് ഭാഗത്തായി നാറാത്ത് പഞ്ചായത്തും, കാട്ടാമ്പള്ളിയും പേരുകേട്ട പാമ്പുരുത്തിയും ‍സ്ഥിതി ചെയ്യുന്നു . മറ്റ് ഭാഗങ്ങളിൽ കൊളച്ചേരി പ‍ഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളുമാണ് . നിരവധി ആരാധനാലയങ്ങളും സാംസ്കാരിക കേന്ദ്രങ്ങളും ഉള്ള ഒരു പ്രദേശമാണ് പാട്ടയം . നിരവധി സാമുദായിക സംഘടനകളും ഇവിടെ നിലനിന്നിരുന്നു. ചരിത്രപ്രസിദ്ധമായ ചാത്തമ്പള്ളിക്കാവ് പാട്ടയത്തോട് ചേർന്നുകിടക്കുന്ന കൊളച്ചേരി മുക്കിലാണ് . കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

5 ക്ലാസ് മുറികളോട് കൂടിയ ഒരു നില കെട്ടിടവും 2 ക്ലാസ് മുറികളോട് കൂടിയ ഇരു നില കെട്ടിടവും. ചുറ്റുമതിൽ, പ്രവേശന കവാടം , ശുചി മുറികൾ , ആവശ്യമായ ഫർണികച്ചറുൾ, കളിസ്ഥലം ,പാചകപ്പുര , തുടങ്ങിയ ആവശ്യമായ സൗകര്യങ്ങൾ വിദ്യാലയത്തിൽ ഉണ്ട് .



പാഠ്യേതര പ്രവർത്തനങ്ങൾ

പഠന നിലവാരത്തിൽ എന്നും ഉയർന്നു നിൽക്കുന്ന വിദ്യാലയമാണ്. നിരവധി പാഠ്യേതര പ്രവർത്തനം നടത്തി വരുന്നു. ദിനാചരണങ്ങൾ ചുമർമാസിക, സ്കൂൾ കൈയ്യെഴുത്ത് മാസിക, വായനാ കോർണർ, സഹവാസ ക്യാമ്പുകൾ വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ ഫീൽഡ് ട്രിപ്പുകൾ സ്കൂൾ വാർഷികങ്ങൾ, ഹസ്വദൂര- ദീർദൂര പഠനയാത്രകൾ എന്നിവ കൃത്യമായി നടന്നു വരുന്നു.മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന അധ്യാപകരക്ഷാകർതൃ സമിതി, മദർ പി.ടി.എ എന്നിവ ഈ വിദ്യാലയത്തിന് ഏറ്റവും വലിയ സമ്പത്താണ്.എൽ.എസ്.എസ്. ഉൾപ്പടെയുള്ള മത്സരപരീക്ഷകളിൽ പ്രത്യേക പരിശീലനം നൽകി കുട്ടികളെ പങ്കെടുപ്പിക്കുന്നു.കലാകായിക, ശാസ്തര-പ്രവൃത്തിപരിചയവേളയിൽ കുട്ടികള്ക്ക് നല്ലരീതിയിലുള്ള പരിശീലനം നൽകുകയും മത്സര പരിപാടിയിൽ പങ്കെടുപ്പിക്കുകയും ഉജ്വല വിജയങ്ങൾ കരസ്ഥമാക്കുകയും ചെയ്യാറുണ്ട്.

മാനേജ്‌മെന്റ്

മാനേജർ - വി വിജയൻ മാസ്റ്റർ

മുൻസാരഥികൾ

  • ഇ പി രോഹിണി ടീച്ചർ
  • കെ വി നളിനി ടീച്ചർ
  • മുഹമ്മദ്കുഞ്ഞി മാസ്റ്റർ
  • പി പി ഗോവിന്ദൻ മാസ്റ്റർ
  • പി കുഞ്ഞമ്പു മാസ്റ്റർ
  • കെ പി ലളിത ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ ശ്രീ മുഹമ്മദലി ടി പി

വഴികാട്ടി

  • പുതിയതെരുവിൽ നിന്നും 8.5 കി.മി. അകലത്തായി പാട്ടയം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു.
  • കണ്ണൂർ നഗരത്തിൽ നിന്നും 13.5 കി.മി. അകലം.