സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കോഴിക്കോട് ജില്ലയിലെ കുന്നമംഗലം ഗ്രാമപഞ്ചായത്തിലെ പയമ്പ്ര പുറ്റുമണ്ണിൽ താഴം ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കുന്നമംഗലം ഉപജില്ലയിലെ ഈ സ്ഥാപനം 1952 ൽ സിഥാപിതമായി.

എ.എൽ.പി.എസ് പയമ്പ്ര
വിലാസം
പയമ്പ്ര

.പയമ്പ്ര .പി.ഒ ,കുന്ദമംഗലം വഴി,കോഴിക്കോട്
,
673571
സ്ഥാപിതം01 - 06 - 1952
വിവരങ്ങൾ
ഫോൺ0495 2811944
കോഡുകൾ
സ്കൂൾ കോഡ്47221 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഇൻ എൻ സുമംഗല
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

കോഴിക്കോട് ജില്ലയിൽ കുുന്ദമംഗലം ഉപജില്ലയിൽ പെട്ട കുരുവട്ട‌ൂർ ഗ്രാമ പഞ്ചായത്തിൽ 8ാം വാർഡിൽ സ്ഥിതിചെയ്യുന്ന ഒരു പ്രീ കെ ഇ ആർ സ്ഥാപനമാണ് ഈ സ്കൂൾ. വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും വളരെ പിന്നോക്കം നിൽക്കുന്ന ഒരു പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1952ൽ മതിയായി സൗകര്യങ്ങളൊന്നും കൂടാതെ തുടങ്ങിയ ഈ സ്കുൾ ഒരു ഏകാധ്യാപക വിദ്യാലയമായിരുന്നു. 1954 ൽ മറ്റു അധ്യാപകരെ നിയമിക്കാൻ അനുമതി ലഭിച്ചു. ശ്രീ. ഗോവിന്ദൻ മാസ്റ്റർ ആദ്യത്തെ ഹെഡ്മാസ്റ്ററും, ശ്രീ ഭാസ്കരൻ നായർ ആദ്യത്തെ വിദ്യാർത്ഥിയുമായിരുന്നു.

സ്കൂളുൽ ആദ്യ നാളുകളിൽ 5ാം ക്ലസ്സ് വരെയുണ്ടായിരുന്നു. പിന്നീട് 4ാം തരം വരെയാക്കി. 2000ത്തോളം ഈ സ്കൂളിൽ നിന്ന് പഠനം പൂർത്തിയാക്കുകയും ധാരാളം പേർ ഉന്നത ഉദ്യോഗങ്ങളിൽ നിയമിതരാവുകയും ചെയ്തു. കലാപരവും വിദ്യാഭ്യാസപരപവുമായി ഈ സ്കൂൾ കാഴ്ച വെച്ചിട്ടുണ്ട്.

1952 മുതൽ 1954 വരെ ശ്രീ പി അച്ചൂതൻ നായരായിരുന്നു ഈ സ്കൂളിന്റെ മാനേജർ. 2ാമത്തെ മാനേജറായി കരുപ്പാച്ചിയിൽ ശ്രീ. കെ. കൃഷ്ണൻ നായരെ നിയമിച്ചുകൊണ്ട് ഗവൺമെന്റ് ഉത്തരവായി. ഇപ്പോഴത്തെ മാനേജർ ശ്രീ. കെ ബാലകൃഷ്ണൻ നായരാണ്.

ധാരാളം കുട്ടികൾ പഠിച്ചുകൊണ്ടിരുന്ന ഈ സ്കൂൾ ഇപ്പോൾ വിദ്യാർത്ഥി ക്ഷാമം നേരിട്ടുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഈ സ്കൂൾ അനാദായകരമായി പ്രവർത്തിക്കുന്ന സ്കൂളുകളുടെ പട്ടികയിലാണ്. നാട്ടുകാരുടെയും രക്ഷിതാക്കുളുടെയും ഭരണാധികാരികളുടെയും അധ്യാപകരുടെയും തീവ്ര പരിശ്രമത്തിന്റെ ഫലമായി സ്കുളിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമത്തിലാണ്.

ഭൗതികസൗകരൃങ്ങൾ

സ്കൂളിൽ ഭൗതിക സൗകര്യങ്ങൾ പരിമിതമാണെങ്കുുലും എൽ.പി.വിഭാഗത്തിന് 4 ക്ലാസ്സ് മുറികളെ കൂടാതെ , ലൈബ്രറി, കമ്പ്യൂട്ടർ ലാബ് , എന്നിവയുമുണ്ട്. കമ്പ്യൂട്ടർ ലാബിൽ 4 കമ്പ്യൂട്ടറുകളും യുപി​എസ് സംവിധാനവുമുണ്ട്. കുട്ടികൾക്കാവശ്യമായ ബാത്ത് റൂം, പാചകപ്പുര, സ്റ്റോർ റൂം, മാലിന്യ സംസ്കരണ കേന്ദ്രം, എന്നിവയും പ്രവർത്തിക്കുന്നു. ആവശ്യമായ ശുദ്ധജലം ലഭ്യമാണ്. സ്കൂൾ കെട്ടിടത്തിന് ചുറ്റുമതിലും റാമ്പും ഗേറ്റുമുണ്ട്. കൂടാതെ സ്കൂളിന് കിണറും പൈപ്പ് സൗകര്യമുണ്ട്. ഇന്റർനെറ്റ്, ഫോൺ സൗകര്യവും സ്കൂളിൽ ലഭ്യമാണ്.

മികവുകൾ

2016-17 അധ്യയന വർഷത്തിലെ തനത് പ്രവർത്തനത്തിനമാണ് വായനാ പരിപോഷണം. ജൂൺ 19 മുതൽ പ്രവർത്തനമാരംഭിച്ചു. സ്കൂളിലെ മൊത്തം പുസ്തകങ്ങൾ പ്രദർശിപ്പിച്ച് അതിൽ നിന്ന് കു‌ട്ടികൾ ആവശ്യമുള്ള പുസ്തകം തെരഞ്ഞെട‌ുത്തു. ഒരു പൂർവ്വ വിദ്യാർത്ഥി രചിച്ച പുസ്തകവും സ്കൾ ലൈബ്രറിയിലുണ്ട്. ഗാന്ധിജയന്തിയുടെ ഭാഗമായി ശുചിത്വ സേന രൂപീകരിച്ചു. അറിവും പരിശീലനവും ലഭിച്ച ഒരു കൂട്ടം വിദ്യാർത്ഥികളാണ് ശുചിത്വസേന.


ദിനാചരണങ്ങൾ

   2016 - 17  വർഷത്തിൽ നടത്തിയ ദിനാചരണ ങ്ങൾ
           ജൂൺ 1            -       പ്രവേശനോത്സവം
           ജൂൺ 5           -       പരിസ്ഥിതി ദിനം
           ജൂൺ 19          -       വായനാദിനo
           ജൂലായ് 21       -      ചാന്ദ്രദിനം
           സെപ്തംബർ 5    -      അധ്യാപക ദിനം
           സെപ്തംബർ 9    -      ഓണസദ്യ,   പൂക്കള മത്സരം
           ഒക്ടോബർ  2     -      ഗാന്ധിജയന്തി
           നവംബർ 1        -      കേരള പിറവി
           നവംബർ 14       -     ശിശുദിനം
           ഡിസംബർ 8     -     ഹരിത കേരളം
           ഡിസംബർ 23   -     ക്രിസ്തുമസ് ആഘോഷം
           ജനുവരി 3         -     ന്യൂ ഇയർ ആഘോഷം

അദ്ധ്യാപകർ

  • ഇഎൻ സുമംഗല
  • കെകെ സരോജിനി
  • ജി ശൈലജ
  • പിപി സിയാ ഉൽ ഹഖ്

ക്ളബുകൾ

സോഷ്യൽ സയൻസ് ക്ലബ്ബ്

നമ്മുടെ വിദ്യാലയത്തിൽ 2016-17 വർഷത്തെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് രൂപീകരിച്ചു. അബിനയെ ലീഡറായി തിരഞ്ഞെടുക്കപ്പെട്ടു. സിയാ ഉൽ ഹഖ്, ശൈലജ എന്നീ അധ്യാപകരാണ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നത്. മുഴുവൻ വിദ്യാർത്ഥികൾ അടങ്ങുന്ന ക്ലബ്ബ് നല്ല നിലയിൽ പ്രവർത്തിക്കുന്നു. ഇതിനു പുറമെ ലഹരി വിരുദ്ധ ദിനത്തിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കുമുള്ള ക്ലാസ്സ് നടത്തി. സ്വാതന്ത്ര്യ ദിനത്തിൽ സ്വാതന്ത്യദിന പ്രശ്നോത്തരി സംഘടിപ്പിച്ചു. ഇതിനു പുറമെ വിവിധ ദിനാചരണങ്ങളിൽ സ്കൂളിലും പരിസരത്തും പോസ്റ്റുറുകൾ പതിക്കാറുണ്ട്. പഞ്ചായത്ത് തലത്തിലും സബ്ജില്ലാ തലത്തിലും വിവിധ ക്വിസ് മത്സരങ്ങളിലും പങ്കെടുക്കാറുണ്ട്. ശുചീകരണ പ്രവർത്തനങ്ങളിലും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലും ക്ലബ്ബ് സജീവ പങ്കാളിത്തം വഹിക്കുന്നു.

ആരോഗ്യ ക്ലബ്ബ്

സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്ന ആരോഗ്യക്ലബ്ബിന്റെ കീഴിൽ നാട്ടുകാർക്കും രക്ഷിതാക്കൾക്കും കുട്ടികൾക്കും വേണ്ടി കുുരുട്ടൂൽ പ്രാധമികാരോഗ്യ കേന്ദ്രത്തിന്റെ സഹായത്തോടെ ബോധവൽക്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കാറുണ്ട്.

സയൻസ് ക്ലബ്ബ്

സയൻസ് ക്ലബ്ബിന്റെ ചുമതല സിയാ ഉൽ ഹഖിനാണ്. ചാന്ദ്ര ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്. പഞ്ചായത്ത്, സബ്ജില്ലാ തല മത്സരങ്ങളിൽ പങ്കെടുക്കാറു​ണ്ട്.

 
ശാസ്ത്ര മേള - വർക് എക്സ്പീരിയൻസ് ഓന്നാം സ്ഥാനം നേടി

വിദ്യാരംഗം

2016 - 17 അധ്യയന വർഷത്തിൽ സ്ക്കുളിലെ വിദ്യാരംഗം പരിപാടികൾ ക്രമപ്രകാരം സമുചിതമായി നടപ്പിലാക്കിയിട്ടുണ്ട്

ഗണിത ക്ലബ്ബ്

ഗണിതപഠനം ലളിതമാക്കാനും കുട്ടികളിൽ ഗണിതപഠനത്തിനുള്ള താൽപര്യം വളർത്താനും ഉതകുന്ന തരലുള്ള പ്രവർത്തനങ്ങളാണ് ഗണിത ക്ലബ് ഒരുകിയിട്ടുള്ളത് .അടുത്ത വർഷങ്ങളിൽ എല്ലാ ക്ലാസുകളിലും ഗണിത കിറ്റ് വിതരണം ചെയ്യാനും ഗണിത പഠനോപരങ്ങളുടെ നിർമ്മാണത്തിനുള്ള വർക്ക്ഷോപ്പ്‌ നടത്താനും തീരുമാനിച്ചിട്ടുണ്ട് .

പരിസ്ഥിതി കാർഷിക ക്ലബ്ബ്

കോഴിക്കോട് ജില്ലയിലെ തരംഗം കലാ സാഹിത്യ സാംസ്കാരിക വേദി കുരുവട്ടൂര‍് പഞ്ചായത്തിൽ സംഘടിപ്പിച്ച "ഹരിത ഭുമി ശുദ്ധ വായു" വൃക്ഷ പരിപാലന തരംഗം അവാർഡ് 2007 പയിമ്പ്ര എ എൽ പി സ്കൂളിനാണ് ലഭിച്ചത്. കുരുവ‌ട്ടൂർ പഞ്ചായത്തിലെ എല്ലാ സ്കൂളുകൾക്കും രണ്ട് വൃക്ഷത്തൈകൾ നൽകി ഒരു വർഷംകൊണ്ട് നല്ല രീതിയിൽ വളർത്തി വലുതാക്കിയതിനായിരുന്നു ‌ട്രോഫി ലഭിച്ചത്.

 
ശുദ്ധ വായു - ഹരിത ഭൂമി - പഞ്ചായത്തിലെ മികച്ച സ്കൂൾ

വഴികാട്ടി


"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_പയമ്പ്ര&oldid=2536467" എന്ന താളിൽനിന്ന് ശേഖരിച്ചത്