സെന്റ്. ജോർജ്ജ് എൽ. പി എസ്. മുത്തോലപുരം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്. ജോർജ്ജ് എൽ. പി എസ്. മുത്തോലപുരം
വിലാസം
MUTHOLAPURAM

MUTHOLAPURAMപി.ഒ പി.ഒ.
,
686665
,
Ernakulam ജില്ല
വിവരങ്ങൾ
ഇമെയിൽsglpsmutholapuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്28311 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലErnakulam
വിദ്യാഭ്യാസ ജില്ല Muvattupuzha
ഉപജില്ല Koothattukulam
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംAided
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ5
പെൺകുട്ടികൾ10
ആകെ വിദ്യാർത്ഥികൾ15
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSHAJI PHILIP
അവസാനം തിരുത്തിയത്
31-07-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




................................

ചരിത്രം

മുത്തോലപുരം ജോസ്ഗിരിയിലെ ഗ്രാമത്തിലെ ഏററവും മലയോര പ്രദേശമായ ജോസ്ഗിരിയിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു പോലും അകലെയുളള കൂത്താട്ടുകുളം , വടകര,മുത്തോലപുരം ,ഇല‍‍ഞ്ഞി തുടങ്ങിയ സ്ഥലങ്ങളിലുളള വിദ്യാഭ്യാസ സഥാപനങ്ങളെ ആശ്രയിക്കേണ്ടയിരുന്നു. വഴിയോ, വാഹനമോ ഇല്ലാതിരുന്ന ഒരു പ്രദേശത്തുളളവരുടെ ആവശ്യങ്ങളിൽ ഒരു പ്രാഥമിക വിദ്യാലയം എന്ന വിചാരത്തിലേയ്ക്കു വഴി മാറുമ്പോൾ അത് ഈ നാട്ടുകാരനും പാലാ രൂപതയുടെ അധ്യക്ഷനുമായിരുന്ന മാർ ജോസഫ് പളളിക്കാപറമ്പിലിൻെറ വിശിഷ്ടമായ പങ്കിലേയ്ക്കുളള ഒരു കൂടിച്ചേരലായിരുന്നു. തൽഫലമായി മുത്തോലപുരം ഇടവകാതിർത്തിയിൽപ്പെട്ട ജോസ്ഗിരിയിൽ 1982 ൽ സെൻറ്.ജോർജ് എൽ.പി. സ്ക്കൂൾഎന്ന വിദ്യാലയം രൂപം കൊണ്ടു. മുത്തോലപുരം പളളി വികാരിയായിരുന്ന റവ.ഫാദർ ജേക്കബ്ബ് ഇളമ്പാശ്ശേരിയുടെ നേത്യത്വത്തിൽ പണിയാരംഭിച്ച ഈ സ്ക്കൂൾ1982ജൂൺ 1ന് 30 കുട്ടികളുമായി പ്രവർത്തനം കുറിച്ചു. 1982 ജുലായ് 17-ാം തീയതി ശനിയാഴ്ച്ച മൂവാറ്റുപുഴ എം.എൽ.എ. ആയിരുന്ന ശ്രീ.വി.വി.ജോസഫ് അവർകളുടെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ ബഹുമാന്യനായ കേരള വിദ്യാഭ്യാസ മന്ത്രി ശ്രീ.ടി.എം.ജേക്കബ്ബ് സ്ക്കൂൾ ഔദ്രോഗികമായി ഉദ്ഘാടനം ചെയ്തു.ശ്രീമതി.എം.എ.ഏലിക്കുട്ടിപ്രധാനാദ്ധ്യാപികയായി ചുമതലയേറ്റു. ആരംഭകാലത്ത് മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലയിലായിരുന്ന സ്ക്കൂൾ 1982 മുതൽ കൂത്താട്ടുകുളം വിദ്യാഭ്യാസ ഉപജില്ലയുടെ കീഴിൽ പ്രവർത്തിക്കുന്നു. 1995 വരെ മുത്തോലപുരം പളളിയുടെ മേൽനോട്ടത്തിലായിരുന്നു സ്ക്കൂൾ.ജോസ്ഗിരി എന്ന പുതിയ ഇടവക പളളി രൂപം കൊണ്ടപ്പോൾ അതിൻെറ മേൽനോട്ടത്തിലായി. ചുരുങ്ങിയ കാലം കൊണ്ട് ഭൗതീക സൗകര്യങ്ങൾ പരമാവധി വർദ്ധിപ്പിക്കുവാൻ അതിൻെറ ഭരണാധികാരികൾക്ക് സാധിച്ചിട്ടുണ്ട് . ശുദ്ധജല സംവിധാനം, ഫാൻ പ്രവേശന കവാടം തുടങ്ങി എല്ലാ സൗകര്യങ്ങളും ഇന്നുണ്ട്. കമ്പ്രൂട്ടർ വിദ്യാഭ്യാസത്തിൻെറ പ്രാധാന്യം മനസ്സിലാക്കി 2005 - 2006 വർഷത്തിൽ സ്ക്കൂളിൽ കമ്പ്രൂട്ടർ ക്ലാസ്സ് ആരംഭിച്ചു. കഴിഞ്ഞ 36 വർഷമായി ജോസ്ഗിരി ഗ്രാമത്തിന് വിദ്യയുടെ ദിവ്യശോഭവിതറിക്കൊണ്ട് സെൻറ്.ജോർജ് എൽ.പി.സ്ക്കുൾ നിലകൊളളുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map