സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ശുചിത്വമുണ്ടെങ്കിൽ

Schoolwiki സംരംഭത്തിൽ നിന്ന്
13:55, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


ശുചിത്വമുണ്ടെങ്കിൽ

ചെറുപ്പകാലത്ത് നമ്മളെല്ലാം
പഠിച്ചുപാഠങ്ങൾ പകലന്തിയോളം
ശുചിത്വമുണ്ടെങ്കിലടുത്തടുക്കാൻ
മടിച്ചിടും രോഗപീഢയെന്ന്

പഠിച്ചതെല്ലാം പരമസത്യമെന്ന്
ജനത്തിനെന്നെന്നും പറഞ്ഞിരിപ്പാൻ
ക്ഷണിച്ചിടാതങ്ങ് വിരുന്നിനെത്തി
നശിച്ച വൈറസാം കോവിഡ്

കടന്നുചെല്ലുന്ന ദേശമെല്ലാം
പകച്ചുനിൽക്കുന്ന ജനത്തെയൊന്നായ്
കടിച്ചുതുപ്പുന്നീകഠിനവ്യാധി
കലിപൂണ്ടയസുരന്റെ വീര്യമോടെ

നിനച്ചിരിക്കാതെയീ മഹിയിലെങ്ങും
പരക്കുമീശാപ വൈറസ്സിനെ
ശുചിത്വമുണ്ടെങ്കിലതിസമർത്ഥമായ്
തളച്ചിടാം നമുക്കൊന്നുചേർന്ന്

അമല സെബാസ്റ്റ്യൻ
4 സി എസ് എൽ ടി എൽ.പി.സ്കൂൾ, ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത