ചെറുപ്പകാലത്ത് നമ്മളെല്ലാം
പഠിച്ചുപാഠങ്ങൾ പകലന്തിയോളം
ശുചിത്വമുണ്ടെങ്കിലടുത്തടുക്കാൻ
മടിച്ചിടും രോഗപീഢയെന്ന്
പഠിച്ചതെല്ലാം പരമസത്യമെന്ന്
ജനത്തിനെന്നെന്നും പറഞ്ഞിരിപ്പാൻ
ക്ഷണിച്ചിടാതങ്ങ് വിരുന്നിനെത്തി
നശിച്ച വൈറസാം കോവിഡ്
കടന്നുചെല്ലുന്ന ദേശമെല്ലാം
പകച്ചുനിൽക്കുന്ന ജനത്തെയൊന്നായ്
കടിച്ചുതുപ്പുന്നീകഠിനവ്യാധി
കലിപൂണ്ടയസുരന്റെ വീര്യമോടെ
നിനച്ചിരിക്കാതെയീ മഹിയിലെങ്ങും
പരക്കുമീശാപ വൈറസ്സിനെ
ശുചിത്വമുണ്ടെങ്കിലതിസമർത്ഥമായ്
തളച്ചിടാം നമുക്കൊന്നുചേർന്ന്