സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ ആരോഗ്യം ധനം

Schoolwiki സംരംഭത്തിൽ നിന്ന്
12:29, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31516 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= '''ആരോഗ്യം ധനം''' | color= 4 }} ആരോഗ്യമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആരോഗ്യം ധനം

ആരോഗ്യമാണ് ധനം എന്നൊരു പഴഞ്ചൊല്ലുണ്ട്. ധനത്തിനെക്കാളും ആരോഗ്യത്തിനാണ് പ്രാധാന്യം. ആരോഗ്യമുള്ള മനുഷ്യൻ രാജ്യത്തിന്റെയും ലോകത്തിന്റെയും തന്നെ സമ്പത്ത് ആണ്. ആരോഗ്യമില്ലാത്ത മനുഷ്യൻ രാജ്യത്തിന്റെ ശാപമാണ്. കൂടാതെ അവൻ സ്വയമേയും മറ്റുള്ളവർക്കും ഒരു ഭാരമാണ്. ധാരാളം പണം ഉണ്ടായിരിക്കുന്നതു കൊണ്ട് അവൻ സന്തോഷമായി ജീവിക്കണമെന്നില്ല. എന്നാൽ ആരോഗ്യമുള്ള ഒരു മനുഷ്യന് അവന്റെ ആരോഗ്യവും പരിശ്രമവും കൊണ്ടു പണം നേടാം. പക്ഷെ ആരോഗ്യമില്ലാത്തവന് പണമുണ്ടക്കാൻ കഴിയില്ല. പണം കൊണ്ടു ആരോഗ്യം വർധിപ്പിക്കാനും കഴിയില്ല. നാം നല്ല രീതിയിൽ ഉള്ള ആഹാരം കഴിക്കണം. പുകവലി, മദ്യപനം തുടങ്ങിയ മോശപെട്ട ശീലങ്ങൾക്ക് നാം ഒരിക്കലും അടിമകളാകാൻ പാടില്ല. അങ്ങനെ നമ്മുക്ക് ആരോഗ്യം എന്നെന്നേയ്ക്കുമായി നിലനിർത്താം.

അനശ്വര സനോജ്
3 എ എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം