സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ ആരോഗ്യം ധനം
ആരോഗ്യം ധനം
ആരോഗ്യമാണ് ധനം എന്നൊരു പഴഞ്ചൊല്ലുണ്ട്. ധനത്തിനെക്കാളും ആരോഗ്യത്തിനാണ് പ്രാധാന്യം. ആരോഗ്യമുള്ള മനുഷ്യൻ രാജ്യത്തിന്റെയും ലോകത്തിന്റെയും തന്നെ സമ്പത്ത് ആണ്. ആരോഗ്യമില്ലാത്ത മനുഷ്യൻ രാജ്യത്തിന്റെ ശാപമാണ്. കൂടാതെ അവൻ സ്വയമേയും മറ്റുള്ളവർക്കും ഒരു ഭാരമാണ്. ധാരാളം പണം ഉണ്ടായിരിക്കുന്നതു കൊണ്ട് അവൻ സന്തോഷമായി ജീവിക്കണമെന്നില്ല. എന്നാൽ ആരോഗ്യമുള്ള ഒരു മനുഷ്യന് അവന്റെ ആരോഗ്യവും പരിശ്രമവും കൊണ്ടു പണം നേടാം. പക്ഷെ ആരോഗ്യമില്ലാത്തവന് പണമുണ്ടക്കാൻ കഴിയില്ല. പണം കൊണ്ടു ആരോഗ്യം വർധിപ്പിക്കാനും കഴിയില്ല. നാം നല്ല രീതിയിൽ ഉള്ള ആഹാരം കഴിക്കണം. പുകവലി, മദ്യപനം തുടങ്ങിയ മോശപെട്ട ശീലങ്ങൾക്ക് നാം ഒരിക്കലും അടിമകളാകാൻ പാടില്ല. അങ്ങനെ നമ്മുക്ക് ആരോഗ്യം എന്നെന്നേയ്ക്കുമായി നിലനിർത്താം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ