സി. എ. എൽ. പി. എസ്. വെങ്ങിണിശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
08:35, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
സി. എ. എൽ. പി. എസ്. വെങ്ങിണിശ്ശേരി
വിലാസം
വെങ്ങിണിശ്ശേരി

സി. എ. എൽ. പി. എസ്. വെങ്ങിണിശ്ശേരി
,
680 563
സ്ഥാപിതം2 - മിഥുനം - കൊല്ലവർഷം 1123(1948)
വിവരങ്ങൾ
ഫോൺ0487 2278825
ഇമെയിൽcalps8825@gmail.com
കോഡുകൾ
സ്കൂൾ കോഡ്22229 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ. പി.
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ-
പ്രധാന അദ്ധ്യാപകൻസിസ്റ്റർ .റാണി ആൻറണി
അവസാനം തിരുത്തിയത്
26-09-2017Visbot



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ പട്ടണത്തിനു തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന കാർഷിക ഗ്രാമമാണ് വെങ്ങിണിശ്ശേരി . മൂന്ന് പുറവും കോൾനിലങ്ങളാൽ ചുറ്റപ്പെട്ട് ഐക്കുന്ന് , കൂട്ടാലക്കുന്ന് , ശിവപുരം കുന്ന് , കോടന്നൂർ കുന്ന് , പയങ്കൻ കുന്ന് എന്നീ അഞ്ച് കുന്നുകളുടെ സംഗമമാണ് ഈ ഗ്രാമം.

                  ആയിരങ്ങൾക്ക് അറിവിൻറെ നെയ്ത്തിരി നാളങ്ങൾ പകർന്നുകൊടുക്കുവാൻ 1123 മിഥുനം 2-ാം തിയ്യതി (1948) ഏവരുടേയും സ്വപ്നം സാക്ഷാത്ക്കരിച്ചുകൊണ്ട് ചന്ദ്രോദയം എ.എൽ.പി സ്കൂൾ സ്ഥാപിതമായി.  4 ഇംഗ്ലീഷ് മിഡീയം  ഡിവിഷനുകളും 4 മലയാളം  മിഡീയം  ഡിവിഷനുകളും 8 അധ്യാപകരും ചേർന്ന് ഈ വിദ്യാലയത്തിൻറെ പ്രവർത്തനങ്ങളെ മികവുറ്റതാക്കി തീർക്കുന്നു.
                  എഫ്.സി.സി. മാനേജ്മെൻറിൻറെ കീഴിൽ 69 വർഷങ്ങൾ പിന്നിട്ട് വിദ്യാഭ്യാസത്തിലൂടെ നാടിൻറെ ആത്മീയവും ധാർമ്മികവുമായ മാനങ്ങൾക്ക് ഊടും പാവും നൽകി പാറളം പഞ്ചായത്തിൽ കെട്ടുറപ്പുള്ള സമൂഹത്തെ വാർത്തെടുക്കും വിധം അറിവിൻറെ ജൈത്രയാത്ര തുടുരകയാണ് സി.എ.എൽ.പി.എസ് വെങ്ങിണിശ്ശേരി.

ഭൗതികസൗകര്യങ്ങൾ

2015 നവംബർ 25 ന് പുതുക്കി പണിത് പ്രവർത്തനം ആരംഭിച്ച ആകർഷകമായ പുതിയ വിദ്യലയത്തിന് 8 ക്ലാസ്സ് മുറികളും , ഇൻറ്ർനെറ്റ് സൗകര്യത്തോടു കൂടിയ ഒരു സ്മാർട്ട് ക്ലാസ്സ് റൂമും , ഒരു ലൈബ്രറി ഹാളും ഉണ്ട്.

           ഈ വിദ്യാലയത്തോട് ചേർന്ന് 11 ടോയ്ലറ്റും അതിവിശാലമായ കളിസ്ഥലവും മനോഹരമായ പൂന്തോട്ടവും ഉണ്ട് .  ഒ.എസ്.എ പണികഴിപ്പിച്ചു തന്ന ഓപ്പൺ സ്റ്റേജും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.4681204,76.1933344|zoom=10}}