കെ .എച്ച് .എം .യു .പി .എസ്സ് .വളളംകുളം

Schoolwiki സംരംഭത്തിൽ നിന്ന്
12:04, 13 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37347 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കെ .എച്ച് .എം .യു .പി .എസ്സ് .വളളംകുളം
വിലാസം
വള്ളംകുളം

വള്ളംകുളം പി.ഒ.
,
689541
സ്ഥാപിതം01 - 06 - 1940
വിവരങ്ങൾ
ഇമെയിൽkhmups@gmail.com
കോഡുകൾ
സ്കൂൾ കോഡ്37347 (സമേതം)
യുഡൈസ് കോഡ്32120600104
വിക്കിഡാറ്റQ87593824
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല പുല്ലാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്കോയിപ്രം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് ഇരവിപേരൂർ
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ3
പെൺകുട്ടികൾ7
ആകെ വിദ്യാർത്ഥികൾ10
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറീന. ആർ
പി.ടി.എ. പ്രസിഡണ്ട്മിനി
എം.പി.ടി.എ. പ്രസിഡണ്ട്ഷൈനി
അവസാനം തിരുത്തിയത്
13-12-202337347


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ വള്ളംകുളം പുത്തൻകാവുമലയിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കേരള ഹിന്ദു മിഷൻ യു പി സ്കൂൾ .കെ .എച്ച് .എം .യു .പി .എസ്സ് .വളളംകുളം എന്നാണ് ഈ സ്കൂൾ അറിയപ്പെടുന്നത്

ചരിത്രം

തിരുവിതാംകൂറിലെ ഹൈന്ദവ നേതാക്കൾ കമ്പിനി ആക്ട് അനുസരിച്ച് 27/02/1109 ൽ കേരള ഹിന്ദു മിഷൻ രജിസ്റ്റർ ചെയ്തു. ഹിന്ദു സമുദായത്തിന്റെ  ഏകീകരണത്തോടൊപ്പം അവശസമുദായത്തിന്റെ ഉദ്ധാരണത്തിനായി 1112 ൽ വള്ളംകുളത്ത് ഒരു നിശാപാഠശാല, നെയ്ത്ത് ശാല, മലയാളം മീഡിയം ഇവ സ്ഥാപിച്ചു. ഇതിന് സർക്കാരിൽ നിന്നും ഗ്രാന്റും ലഭിച്ചിരുന്നു.കൂടുതൽ വായിക്കുക
               1940 ൽ 5,6,7 ക്ലാസ്സുകളിലായി 85  കുട്ടികളും,6 അദ്ധ്യാപകരും, ഒരു പ്യൂണും ആയി വള്ളംകുളം പുത്തൻകാവ് മലയിൽ കെ എച്ച് എം യു പി സ്കൂൾ     പ്രവർത്തനം ആരംഭിച്ചു. 82 വർഷം പിന്നിടുന്ന ഈ സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ പലരും ഉന്നതനിലയിൽ എത്തിയിട്ടുണ്ട്.   മാറി വരുന്ന  വിദ്യാഭ്യാസ രീതിക്കനുസരിച്ച് പഠനനിലവാരത്തിലും  പാഠ്യേതര പ്രവർത്തനത്തിലും ശ്രദ്ധിക്കാൻ ശ്രമിക്കാറുണ്ട്. പി റ്റി എ, എം. പി. റ്റി. എ, അദ്ധ്യാപകർ എല്ലാവരുടെയും കൂട്ടായ്മ മെച്ചപ്പെട്ട   പഠനാന്തരീക്ഷമുണ്ടാക്കി  അവകാശ സംരക്ഷണം ഉറപ്പാക്കുമെന്ന് അറിയിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

              1940 ൽ 5,6,7 ക്ലാസ്സുകളിലായി 85 കുട്ടികളും 6 അദ്ധ്യാപകരും ഒരു പ്യൂണുമായി പ്രവർത്തനം ആരംഭിച്ചു.ഇന്ന് 4 അദ്ധ്യാപകരും 2 അനദ്ധ്യാപകരും ജോലി ചെയ്യുന്നു.പരിസ്ഥിതി സൗഹാർദപരമായ സ്കൂൾ അന്തരീക്ഷം,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ശുചിമുറികൾ,കുടിവെള്ളസംവിധാനങ്ങൾ,പാചകപുര,വിശാലമായ കളിസ്ഥലം എന്നിവ ഉണ്ട്.
          പാഠ്യവിഷയങ്ങളുമായി ബന്ധപ്പെട്ട ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിത ലാബുകളും പഠനസാമഗ്രികളും പ്രയോജനപ്പെടുത്തുന്നു.ലൈബ്രറി, ജൈവവൈവിധ്യ     പാർക്ക്,ഹൈടെക് ക്ലാസ്സുകളുമായി ബന്ധപ്പെട്ട് ലാപ്ടോപ്പ്, പ്രോജക്റ്റർ സംവിധാനങ്ങൾ ഉപയോഗിക്കുന്നു.തുടർന്ന് കുട്ടികളുടെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനാവശ്യമായ കൂടുതൽ ഭൗതിക സൗകര്യങ്ങൾ സ്കൂൾ നടത്തിക്കൊണ്ടിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മികവുകൾ

          പുല്ലാട് സബ്ജില്ലയിൽ നടക്കുന്ന സബ്ജില്ലാ തല മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.

മുൻസാരഥികൾ

                  ശ്രീ. വാസുപിള്ള
                  ശ്രീമതി. രാധാമ്മ (1986-1989)
                  ശ്രീമതി ഓമനക്കുഞ്ഞമ്മ(1990-1992)
                  ശ്രീമതി. പി സുഭാഷിനി(1992-1997)
                 ശ്രീമതി. പി എൻ സുമതിക്കുട്ടിയമ്മ(1997-1998)
                 ശ്രീമതി. സി ഡി ഇന്ദിരാദേവി(1999-2011)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

                  അഡ്വ.കെ അനന്ദഗോപൻ ( തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് )
                  ശ്രീമതി. ആശാലത ( ഹെഡ്മിസ്ട്രസ്സ്. നാഷ്ണൽ ഹൈസ്കൂൾ വള്ളംകുളം )

ദിനാചരണങ്ങൾ

                                      പരിസ്ഥിതി ദിനം, വായനാദിനം, സ്വാതന്ത്ര്യദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുകയും അതുമായി ബന്ധപ്പെട്ട    വ്യത്യസ്തമായ പ്രവർത്തനങ്ങൾ കുട്ടികൾക്ക് നൽകുകയും ചെയ്യുന്നു.

അദ്ധ്യാപകർ

റീന ആർ ( ഹെഡ്മിസ്ട്രെസ്സ് ) ഗീത കുമാരി സി (ജൂനിയർ ഹിന്ദി ) ലേഖ ടി പി ( യു പി എസ് എ )

ക്ലബ്ബുകൾ

          1.വിദ്യാരംഗം കലാസാഹിത്യവേദി
          2.പരിസ്ഥിതി ക്ലബ്ബ്
          3.ഇംഗ്ലീഷ്  ക്ലബ്ബ്
          4.സയൻസ് ക്ലബ്ബ്
          5.സാമൂഹ്യശാസ്ത്ര ക്ലബ്ബ്
          6.ഗണിത ക്ലബ്ബ്
          7.ഹിന്ദി ക്ലബ്ബ്
          8.സുരക്ഷാ ക്ലബ്ബ്
          9.ഹെൽത്ത് ക്ലബ്ബ്

സ്കൂൾചിത്രഗ്യാലറി

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം

പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ ഇരവിപേരൂർ വില്ലേജിൽ ഇരവിപേരൂർ പഞ്ചായത്തിൽ വാർഡ് 15 ൽ സ്ഥിതിചെയ്യുന്നു. തിരുവല്ല കുമ്പഴ റോഡിൽ വള്ളംകുളം ജംഗ്ഷനിൽ നിന്ന് നന്നൂർ ഓതറ റോഡിൽ പോസ്‌റ്റോഫീസ് പടിക്കൽ നിന്ന് പുത്തൻകവുമല ശിവക്ഷേത്രത്തിന് സമീപത്ത് കെ എച്ച് എം യു പി സ്കൂൾ സ്ഥിതിചെയ്യുന്നു.

{{#multimaps:9.372463,76.608164 |zoom=13}}