എൽ. വി. എച്ച്.എസ്. പോത്തൻകോട്/അക്ഷരവൃക്ഷം/ അതിഥി

Schoolwiki സംരംഭത്തിൽ നിന്ന്
23:19, 1 നവംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (എൽ. വി. എച്ച്.എസ്. പോത്തൻകോട്( Lekshmi Vilasom High School)/അക്ഷരവൃക്ഷം/ അതിഥി എന്ന താൾ എൽ. വി. എച്ച്.എസ്. പോത്തൻകോട്/അക്ഷരവൃക്ഷം/ അതിഥി എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)







അതിഥി

സ്ഫടിക സമാനമാം ജലാശയങ്ങളില്ല
വെട്ടിയൊരുക്കിയ നടപ്പാതകളില്ല
ആഡ്യത്യമാർന്ന ചതുരങ്ങളില്ല
അലംഭാവത്തിൻ കളകൾ ചിതറി -
ത്തെറിച്ചു മുളച്ചുപൊന്തിയതു
കാണാമെല്ലാദിക്കിലും എങ്കിലും
ഏതു ദുരന്തക്കൊടുങ്കാറ്റിനേയും
അതിജീവിക്കുമുൾക്കാതലുള്ള
പ്ലാവിനെപ്പോൾ ,മണ്ണടരുക
ളിലേക്കാഴ്ന്നിറങ്ങി താങ്ങും
തായ് വേരിനെപ്പോൽ ,നേരിടുക
യാണിന്നു ഭാരതം ഈ ലോകത്തെ
ഒന്നാകെ ഗ്രസിച്ച മഹാമാരിയെ
ഒട്ടും തല കുമ്പിടാതെന്നാൽ
തണലൊരുക്കി ഏറേപ്പേർക്ക്
നിപ്പയോടും ഡെങ്കുവിനോടും
ഏറ്റുമുട്ടി ഉടവാളിൻ മൂർച്ച കൂട്ടിയ
ആരോഗ്യ പ്രവർത്തകരും
സാക്ഷരതയെന്നാൽ അച്ചടക്ക
മെന്നു തെളിയിച്ച ജനങ്ങളും
ഭരണകൂടത്തിൻ സുരക്ഷിത
കവചത്തിനു പിന്നിൽ നിന്നൊ
ന്നായൊന്നായി പൊരുതീ
വുഹാനിൽ നിന്ന് ക്ഷണിക്കപ്പെടാതെ
യെത്തിയ ആ വിരുന്നുകാരനോട് .....


 

ABHIRAM.A.R
8 I എൽ. വി. എച്ച്.എസ്. പോത്തൻകോട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 01/ 11/ 2021 >> രചനാവിഭാഗം - കവിത