എസ്.എ.എൽ.പി.എസ്. വെൺപാല/ശതാബ്ദി സ്മരണിക

Schoolwiki സംരംഭത്തിൽ നിന്ന്
12:19, 7 ഒക്ടോബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (ശതാബ്ദി സ്മരണിക എന്ന താൾ എസ്.എ.എൽ.പി.എസ്. വെൺപാല/ശതാബ്ദി സ്മരണിക എന്ന തലക്കെട്ടിലേയ്ക്ക് തി...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾ ശതാബ്ദി
     ഒരു ശതാബ്ദക്കാലം വെൺപാല ദേശത്തിൻ്റെ വിളക്കായി മാറിയ വെൺപാല സാൽവേഷൻ ആർമി എൽ. പി സ്കൂളിൻ്റെ ശതാബ്ദി ആഘോഷങ്ങൾ ബഹു. ജോസഫ് എം. പുതുശ്ശേരി എം. എൽ. എ ഉദ്ഘാടനം ചെയ്തു. സാൽവേഷൻ ആർമി ചീഫ് സെക്രട്ടറി ലെഫ്. കേണൽ സാമുവേൽ ചരൺ അധ്യക്ഷത വഹിച്ചു.മുൻ അധ്യാപകരേയും 80 വയസ് പിന്നിട്ട പൂർവ്വ വിദ്യാർത്ഥികളേയും ഈ ചടങ്ങിൽ  കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഇ.ജി ഓമനക്കുട്ടിയമ്മ പൊന്നാടയണിയിച്ച് ആദരിച്ചു. ശതാബ്ദിയുടെ ഭാഗമായി കുടിവെള്ള പദ്ധതിയും സ്കൂൾ വൈദ്യുതീകരണവും പൂർവ വിദ്യാർത്ഥികളുടേയും നാട്ടുകാരുടേയും ശ്രമഫലമായി നടപ്പിലാക്കി. കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം സജി അലക്സ് നിർവഹിച്ചു. സ്കൂൾ വൈദ്യുതീകരണ പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജോളി ഈപ്പൻ ഉദ്ഘാടനം ചെയ്തു. ശ്രീ ജോ ഇലഞ്ഞിമൂട്ടിൽ , ശ്രീമതി ലീനാ മാത്യു, ശ്രീ പി.ജയൻ' പ്രഥമാധ്യാപിക പി.ജയകുമരി, മേജർ എസ്.സാമുവൽക്കുട്ടി, എഇഒ ആർ സുധാകര വർമ്മ , മേജർ കെ.എം സോളമൻ എന്നിവർ ആശംസയർപ്പിച്ചു.