"SSK:2022-23/ആമുഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("SSK:2022-23/ആമുഖം" സംരക്ഷിച്ചു ([തിരുത്തുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം) [തലക്കെട്ട് മാറ്റുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം)))
(വ്യത്യാസം ഇല്ല)

11:22, 7 ജനുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം

അറുപത്തൊന്നാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് 2023 ജനുവരി 3 ന് തിരിതെളിഞ്ഞു. മുഖ്യവേദിയായ അതിരാണിപാടത്ത് (വിക്രം മെെതാനം) രാവിലെ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു പതാക ഉയർ‌ത്തി. 50 മിനിറ്റ് നീണ്ട ദൃശ്യവിസ്മയത്തിനും സ്വാഗതഗാനത്തിനും ശേഷം ഉദ്ഘാടനചടങ്ങുകൾ ആരംഭിച്ചു. നടി ആശ ശരത്‌ വിശിഷ്ടാതിഥിയായി. മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്തു. 2 വർഷത്തെ കോവിഡ് ഇടവേളയ്ക്കു ശേഷമാണ് വേദി വീണ്ടും ഉണരുന്നത്. 24 വേദികളിൽ 239 ഇനങ്ങളിലായി 14,000 കുട്ടികളാണ് പങ്കെടുക്കുന്നത്. അപ്പീലുമായി എത്തുന്നവരെ കൂടാതെ 9352 മത്സരാർഥികളുണ്ട്‌. ജനുവരി ഏഴിന്‌ വൈകിട്ട്‌ സമാപനസമ്മേളനം പ്രതിപക്ഷനേതാവ്‌ വി ഡി സതീശൻ ഉദ്‌ഘാടനം ചെയ്യും. ഗായിക കെ എസ്‌ ചിത്ര മുഖ്യാതിഥിയാകും.

"https://schoolwiki.in/index.php?title=SSK:2022-23/ആമുഖം&oldid=1883404" എന്ന താളിൽനിന്ന് ശേഖരിച്ചത്