സെന്റ് മൈക്കിൾസ് എൽ പി എസ്, മാനാശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
15:37, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pvp (സംവാദം | സംഭാവനകൾ) (→‎വഴികാട്ടി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് മൈക്കിൾസ് എൽ പി എസ്, മാനാശ്ശേരി
വിലാസം
മാനാശ്ശേരി

മുണ്ടംവേലി പി ഒ പി.ഒ.
,
682507
സ്ഥാപിതം21 - 06 - 1926
വിവരങ്ങൾ
ഇമെയിൽstmichaelslpsmanacherry2012@gmail.com
കോഡുകൾ
സ്കൂൾ കോഡ്26314 (സമേതം)
യുഡൈസ് കോഡ്32080800614
വിക്കിഡാറ്റQ99509853
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകൊച്ചി
താലൂക്ക്കൊച്ചി
ബ്ലോക്ക് പഞ്ചായത്ത്പള്ളുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ
വാർഡ്23
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ98
പെൺകുട്ടികൾ67
ആകെ വിദ്യാർത്ഥികൾ165
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജസ്റ്റീന ഓൾഗ പമീല നൊറോണ
പി.ടി.എ. പ്രസിഡണ്ട്ജെയ്സൺ വി എ
എം.പി.ടി.എ. പ്രസിഡണ്ട്മേരി ജാസ്മിൻ
അവസാനം തിരുത്തിയത്
07-02-2022Pvp


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

ചരിത്രം

കൊച്ചിൻ കോർപ്പറേഷൻ 23-ാം ഡിവിഷൻ മാനാശ്ശേരി സെന്റ് മൈക്കിൾസ് ദേവാലയത്തിന് എതിർവശത്ത് റോഡിന്റെ പടിഞ്ഞാറുഭാഗത്തുള്ള വിദ്യാലയമാണ് മാനാശ്ശേരി സെന്റ് മൈക്കിൾസ് എൽ പി സ്കൂൾ . മാനാശ്ശേരി സെന്റ് മൈക്കിൾസ് ദേവാലയം ആരംഭിച്ചത് 1870 -ൽ ആണ് . ഈ കാലഘട്ടത്തിൽ ഇവിടുത്തെ നിർധനരായ ക്രൈസ്തവ മത്സ്യത്തൊഴിലാളികൾ മാത്രം .ഉൾക്കൊള്ളുന്ന ജനസമൂഹത്തിന്റെ അവസ്ഥ വളരെ ദയനീയമായിരുന്നു . സാമ്പത്തികമായി വളരെയധികം തകർന്ന് ജീർണ്ണാവസ്ഥയിലായിരുന്നു ദേവാലയവും ഇടവകയും , അധ് പതിച്ച ഒരു ജനതയുടെ പുരോഗതി വിദ്യാഭ്യാസത്തിലൂടെ മാത്രമാണെന്ന് മനസിലാക്കിയ ഇടവകാംഗങ്ങൾ തങ്ങളുടെ കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു. അതിനുവേണ്ടി ജനങ്ങൾ മുറവിളി കൂട്ടിയപ്പോൾ അധികാരികളുടേയും നല്ലവരായ നാട്ടുകാരുടേയും പരിശ്രമഫലമായി പള്ളിമേടയുടെ വരാന്തയിൽത്തന്നെ കുട്ടികളുടെ വിദ്യാഭ്യാസം ആരംഭിച്ചു

1922ആയപ്പോൾ റവ. ഫാദർ ചാൾസ് നൊറോണ വിദ്യാഭ്യാസത്തിനായി ഒരു ഓലക്കെട്ടിടം നിർമ്മിക്കുകയും കുട്ടികളുടെ വിദ്യാഭ്യാസം തുടരുകയും ചെയ്തു . 1927ഒക്ടോബർ 13-ാം തിയതി ഈ വിദ്യാലയത്തിന് സർക്കാരിൽനിന്ന് അംഗീകാരം ലഭിച്ചു . 1943 ആയപ്പോൾ റവ.ഫാദർ പീറ്റർ പനയ്ക്കൽ പുരയ്ക്കൽ ഇവിടെ ഇടവക വികാരിയായി വരികയും ഈ അവസ്ഥയിൽ നിന്ന് ജനങ്ങളെ മോചിപ്പിക്കുന്നതിന് കഠിനപ്രയത്നം നടത്തുകയും ചെയ്തു . വള്ളപ്പിരിവും കെട്ടുകതങ്ങുവരവും ഉപയോഗിച്ച് വികസന പ്രവർത്തനങ്ങൾ നടത്താൻ അദ്ദേഹത്തിനു കഴിഞ്ഞു .1962 ൽ അദ്ദേഹമാണ് മാനാശ്ശേരി സെന്റ് മൈക്കിൾസ് സ്ക്കൂളിനുവേണ്ടി പ്രധാനകെട്ടിടം നിർമ്മിച്ച് വിദ്യാഭ്യാസ സൗകര്യം വിപുലീകരിച്ചത് . ഈ കെട്ടിടം അന്നത്തെ 300 വിദ്യാർഥികളും 9 അധ്യാപകരും ഈ വിദ്യാലയത്തിലുണ്ടായിരുന്നു. .1971-ൽ ആലപ്പുഴ രൂപത കോർപ്പറേറ്റ് മാനേജ്മെന്റ് നിലവിൽവരുകയും രൂപതയിലെ മുഴുവൻ സ്കൂളുകളും കോർപ്പറേറ്റ് മാനേജ്മെന്റിന്റെ നിയന്ത്രണത്തിൽ കീഴിലാകുകയും ചെയ്തു. നിർധനരായ മത്സ്യത്തൊഴിലാളികൾ മാത്രം താമസിക്കുന്ന ഈ കടലോരപ്രദേശത്തെ കുട്ടികൾക്ക് പൊതുവിദ്യാഭ്യാസം മാത്രമായിരുന്നു ഏക ആശ്രയം. ഉയർന്ന ഫീസു നൽകി മറ്റു വിദ്യാലയങ്ങളിൽ അയച്ചു പഠിപ്പിക്കുവാനുള്ള സാമ്പത്തികാവസ്ഥ ഇല്ലാത്തതിനാൽ ഈ വിദ്യാലയത്തിലാണ് ഈ പ്രദേശത്തെ കിട്ടികളെല്ലാവരും തന്നെ വിദ്യ അഭ്യസിച്ചിരുന്നത്. ഇപ്പോൾ ഈ വിദ്യാലയത്തിൽ 1മുതൽ 4 വരെ ക്ലാസുകളിലായി 165കുട്ടികളും 4 അധ്യാപകരുമുണ്ട് . വിദ്യാലയത്തിൽ തന്നെ പ്രി- പ്രൈമറിയും പ്രവർത്തിക്കുന്നു.പ്രി-പ്രൈമറിയിൽ 84 കുട്ടികൾ ചേർന്നു പഠിച്ചുകൊണ്ടിരിക്കുന്നു. പ്രി- പ്രൈമറിയിലും കംപ്യൂട്ടർ പഠിപ്പിക്കുന്നതിനുമായി 4 അധ്യാപകർ വേറെയുമുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായികുട്ടികളെ പഠനമികവിൽ എത്തിക്കുന്നതിനായി അധ്യാപകർ കഠിനപ്രയത്നം ചെയ്തു വരുന്നു. അതിന്റെ ഫലമായി ഈ വിദ്യാലയത്തിൽ കുട്ടികളുടെ എണ്ണം കൂടികൊണ്ടിരിക്കുകയാണ് .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

  • 8 - 11 - 14 - ശ്രേഷ്ഠ ഭാഷോൽസവം - ക്വിസ്, പോസ്റ്റർ നിർമ്മാണം, വായന പദ്യം ചൊല്ലൽ - ഫസ്റ്റ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.
  • 5 - 8 -17 - കൊച്ചി M L A ശ്രീ കെ.ജെ മാക്സി നടപ്പിലാക്കിയ അക്ഷരദീപം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി 2016-17 വർഷം ഏർപ്പെടുത്തിയ മികച്ച പ്രൈമറി സ്കൂളിനുള്ള അവാർഡായി  3 ലക്ഷം രൂപയും സർട്ടിഫിക്കറ്റും ട്രോഫിയുമാണ്ലഭിച്ചത്. 2016-17 അധ്യയന വർഷത്തെ മികച്ച പ്രൈമറി പ്രഥമാധ്യാപികയ്ക്കുള്ള  അവാർഡ് HM ശ്രീമതി ജസ്റ്റീന ഓൾഗയ്ക്ക് ലഭിച്ചു.
  • 8-8 - 18 മികച്ച ക്ലാസ്സ്  ലൈബ്രറിയ്ക്കായി S S A ഏർപ്പെടുത്തിയ അവാർഡ് എറണാകുളം ജില്ലയിലെ മികച്ച രണ്ടാമത്തെ ക്ലാസ്സ് ലൈബ്രറിയായി തെരഞ്ഞെടുക്കപ്പെട്ടു. സർട്ടിഫിക്കറ്റും 500 രൂപ ക്യാഷ് അവാർഡുമാണ് ലഭിച്ചത്.
  • 24-1-19 കൊച്ചി MLA ശ്രീ കെ.ജെ മാക്സി നടപ്പിലാക്കിയ അക്ഷരദീപം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി 2017-18 അധ്യയന വർഷത്തെ മികച്ച LP സ്കൂളിനുള്ള അവാർഡിൽ ഫസ്റ്റ് റണ്ണർ അപ് ആയി ഈ സ്കൂളിനെ തെരഞ്ഞെടുത്തു.2 ലക്ഷം രൂപയുടെ ക്യാഷ് അവാർഡും മൊമെന്റോയും സർട്ടിഫിക്കറ്റുമാണ് ലഭിച്ചത്.
  • 2018-19  - LP വിഭാഗം മികച്ച മാനേജ്മെൻറിനുള്ള അവാർഡായി മൊമെന്റോയും സർട്ടിഫിക്കറ്റും അക്ഷരദീപം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ലഭിക്കുകയുണ്ടായി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • തോപ്പുംപടി ബസ് സ്റ്റാൻറിൽനിന്നും 2 കി.മി അകലം.

  • --മാനാശ്ശേരി സെൻറ്. മൈക്കിൾസ് ദേവാലയത്തിനു സമീപം സ്ഥിതിചെയ്യുന്നു.

{{#multimaps:9.92117,76.25045 |zoom=18}}