സെന്റ് ജോസഫ്‌സ് യു പി എസ് കല്ലോടി/അക്ഷരവൃക്ഷം/'''ഒരുമിച്ചുനിന്നാൽ... '''

Schoolwiki സംരംഭത്തിൽ നിന്ന്
22:46, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shajumachil (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരുമിച്ചുനിന്നാൽ


കൊറോണ എന്നൊരു മഹാമാരിയാൽ
നേരത്തെ എത്തി വേനലവധിയും
കേരളക്കരയാകെ "ലോക്ക് ഡൗണിലും "
വീട്ടിനകത്തായ് എന്റെ ലോകവും
കടയില്ല ചന്തയില്ല വാഹനവുമില്ല
പച്ചക്കറിയില്ല മീനുമില്ല
കൊറോണ വരുമെന്നറിയാതെന്റപ്പൂപ്പൻ
നട്ടുനനച്ച പച്ചക്കറികളും
ചക്കയും മാങ്ങയും പപ്പായയൊക്കെയും
എന്റെ ആഹാരത്തിനു സ്വാദ് കൂട്ടുന്നു
എല്ലായിടത്തും കറങ്ങുന്ന ഭീകരാ
ഭയമില്ല ഭയമില്ല നിന്നെ ഭയമില്ല
ജാഗ്രതയോടെ
അകറ്റിടും നിന്നെയും എന്നെന്നേക്കും
അകലം പാലിച്ചും
കൈകൾ കഴുകിയും
വ്യക്തിശുചിത്വം പാലിച്ചും
ഒരുമയോടെ പോരാടുന്നു ഞങ്ങൾ
കൊറോണയാം ഭീകരാ നിന്നെ തുരത്തിടാൻ..
 

നവമി എ ആർ
4 A സെന്റ്‌ ജോസെഫ്സ് യു പി സ്കൂൾ കല്ലോടി
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത