കൊറോണ എന്നൊരു മഹാമാരിയാൽ
നേരത്തെ എത്തി വേനലവധിയും
കേരളക്കരയാകെ "ലോക്ക് ഡൗണിലും "
വീട്ടിനകത്തായ് എന്റെ ലോകവും
കടയില്ല ചന്തയില്ല വാഹനവുമില്ല
പച്ചക്കറിയില്ല മീനുമില്ല
കൊറോണ വരുമെന്നറിയാതെന്റപ്പൂപ്പൻ
നട്ടുനനച്ച പച്ചക്കറികളും
ചക്കയും മാങ്ങയും പപ്പായയൊക്കെയും
എന്റെ ആഹാരത്തിനു സ്വാദ് കൂട്ടുന്നു
എല്ലായിടത്തും കറങ്ങുന്ന ഭീകരാ
ഭയമില്ല ഭയമില്ല നിന്നെ ഭയമില്ല
ജാഗ്രതയോടെ
അകറ്റിടും നിന്നെയും എന്നെന്നേക്കും
അകലം പാലിച്ചും
കൈകൾ കഴുകിയും
വ്യക്തിശുചിത്വം പാലിച്ചും
ഒരുമയോടെ പോരാടുന്നു ഞങ്ങൾ
കൊറോണയാം ഭീകരാ നിന്നെ തുരത്തിടാൻ..