"സെന്റ് ജോസഫ്സ് എൽപിഎസ് പൊടിമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 89: | വരി 89: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
===ലൈബ്രറി=== | ===ലൈബ്രറി=== | ||
---- പുസ്തകങ്ങൾ | ---- കുട്ടികളിൽ വായനയോടുള്ള താത്പര്യം വളർത്തുന്നതിനു വേണ്ടി ചെറുകഥകൾ, കവിതകൾ, ശാസ്ത്ര, ഗണിത, പുസ്തകങ്ങൾ, പൊതുവിജ്ഞാനം, തുടങ്ങി വിവിധ വിഷയങ്ങളിലായി 400ഓളം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ഉണ്ട്.. | ||
വായനയുടെ ലോകത്തേക് കുട്ടികളെ എത്തിക്കുന്നതിനായി വിശാലമായ ഒരു ലൈബ്രറി വിദ്യാലയത്തിൽ ഒരുക്കിയിരിക്കുന്നു. കുട്ടികളുടെ അഭിരുചിക്കനുസരിച്ച് വിവിധങ്ങളായ കഥകളും കവിതകളും നോവലുകളും പഠന പഠ്യേതര വിഷയങ്ങളുമായി ബന്ധപ്പെട്ട | |||
പുസ്തകങ്ങൾ ലൈബ്രറിയിൽ ഒരുക്കിയിരിക്കുന്നു | |||
ഒരു കുട്ടിയുടെ സമഗ്ര വികസനത്തിന് ഉതകുന്ന ഒന്നാണ് വായന. വായിച്ചാൽ വളരും, വായിച്ചില്ലേലും വളരും. വായിച്ചാൽ വിളയും വായിച്ചില്ലേൽ വളയും എന്ന കുഞ്ഞുണ്ണി മാഷിന്റെ വരികൾ അന്നും ഇന്നും പ്രസക്തമാണ്. കുട്ടികളിലെ ഭവനാശേഷിയും വിശകലന ശക്തിയും വായന വർധിപ്പിക്കുന്നു. ഇതിന് ഉതകുന്ന വിധമാണ് സ്കൂളിൽ ലൈബ്രറി വിഭാവനം ചെയ്യ്തിരിക്കുന്നത്. | |||
===വായനാ മുറി=== | ===വായനാ മുറി=== |
10:56, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് ജോസഫ്സ് എൽപിഎസ് പൊടിമറ്റം | |
---|---|
32327-school.jpg | |
വിലാസം | |
പൊടിമറ്റം പാറത്തോട് പി ഒ പി.ഒ. , 686512 | |
സ്ഥാപിതം | 1918 |
വിവരങ്ങൾ | |
ഇമെയിൽ | sjlpspodimattom@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32327 (സമേതം) |
യുഡൈസ് കോഡ് | 32100401102 |
വിക്കിഡാറ്റ | Q87659471 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കാഞ്ഞിരപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കാഞ്ഞിരപ്പള്ളി |
താലൂക്ക് | കാഞ്ഞിരപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞിരപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 50 |
അദ്ധ്യാപകർ | 5 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 50 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അൽഫോൻസാ പാലത്തിങ്കൽ |
പി.ടി.എ. പ്രസിഡണ്ട് | പ്രസാദ് എം.റ്റി |
എം.പി.ടി.എ. പ്രസിഡണ്ട് | നിഷ |
അവസാനം തിരുത്തിയത് | |
30-01-2022 | 32327-hm |
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി പൊടിമറ്റം ഭാഗത്ത് സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് സെന്റ് ജോസഫ്സ് എൽപിഎസ് പൊടിമറ്റം
ചരിത്രം
ആയിരത്തിത്തോള്ളായിരമാണ്ടു കാലത്ത് നമ്മുടെ കേരളത്തിൽ എത്തിയ വിദേശ മിഷനറിമാർ പല ഗ്രാമങ്ങളിലും പള്ളികൾ സ്ഥാപിക്കുകയും ആളുകളെ എഴുത്തും വായനയും പഠിപ്പിക്കുന്നതിനായി പള്ളിയോടു ചേർന്ന് പള്ളിക്കൂടം തുടങ്ങുകയും ചെയ്തു. ആതുരസേവനത്തിൻ്റെ ഭാഗമായി സാധാരണക്കാർക്ക അടിസ്ഥാന വിദ്യാഭ്യാസം നൽകുക എന്നതായിരുന്നു ഉദ്ദേശ്യം ഇതിനൊരു ഉദാഹരണമാണ് പൊടിമറ്റം സെൻ്റ് ജോസഫ്സ് എൽ. പി. സ്കൂൾ.
1904-ൽ പൊടിമറ്റത്തു സ്ഥാപിതമായ സെൻ്റ് ജോസഫ് പള്ളിയുടെ പഴയ
പള്ളി കെട്ടിടത്തിൽ 1918-ൽ റവ. ഫാദർ സലൂസ്റ്റിൻ ആണ് പൊടിമറ്റം സെൻ്റ് ജോസഫ്സ് എൽ.പി. സ്കൂളിന് ആരംഭം കുറിച്ചത്. ആദ്യം ഒരു ക്ലാസ്സും തുടർന്ന് രണ്ട്, മൂന്ന്, നാല്, അഞ്ച്, ക്ലാസ്സുകൾ നിർമ്മിക്കുകയും ചെയ്തു.
റവ. ഫാദർ ലോറൻസ് പുതുമന സെൻ് ജോസഫ്സ് പള്ളിയിൽ 44 വർഷം വികാരിയായിരുന്നു. ഈ കാലഘട്ടത്തിലാണ് ഈ സ്കൂളിൻ്റെ വളർച്ചയുടെ കാലഘട്ടം ഈ സ്കൂളിൻ്റെ പ്രഥമ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ. എം. എം. മാത്യു മടുക്കക്കുഴി 30 വർഷക്കാലം ഈ സ്കൂളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പുസ്തക പ്രസിദ്ധീകരണ വിതരണ രംഗത്തെ അധികായകനും പ്രശസ്ത സാഹിത്യകാരനുമായ ശ്രീ. ഡോമിനിക്ക് ചെറിയാൻ കിഴക്കേമുറി ഈ സ്കൂളിലെ അധ്യാപകനായി സേവനം അനുഷ്ഠിച്ച വ്യക്തിയാണ്.
ഈ സ്കൂളിൻ്റെ ചുമതല വിജയപുരം രൂപതയുടെ 7 പിതാക്കന്മാരും, 7 കോർപ്പറേറ്റ് മാനേജർമാരും,15 ഒാളം ഹെഡ്മാസ്റ്റർമാരും, 62 ഒാളം അധ്യാപകരും നിർവഹിച്ചിട്ടുണ്ട്
കലാരാഷ്ട്രീയ സാമൂഹ്യ വിദ്യാഭ്യാസ മതപരമായ രംഗങ്ങളിൽ ഉന്നതസ്ഥാനങ്ങൾ അലങ്കരിക്കുന്നവരും ജോലിയിൽ നിന്ന് വിരമിച്ച് വിശ്രമജീവിതം നയിക്കുന്നവരും ഈ
കാഞ്ഞിരപ്പള്ളി പ്രദേശത്തും, ഇന്ത്യയിലും, വിദേശ രാജ്യങ്ങളിലും ഉണ്ട് എന്നുള്ളത് നമ്മുടെ സ്കൂളിൻ്റെ അഭിമാനമാണ്.
പൂർവ്വ വിദ്യാർഥികളായ വൈദീകശ്രേഷ്ഠർ, സിസ്റ്റേഴ്സ് , രാഷ്ട്രീയ നേതാക്കൾ, ഇന്ത്യ-ചൈന ഇക്കണോമിക്കൽ കൗൺസിൽ ചെയർമാൻ, അഡീഷണൽ ഡയറക്ടർ ഡിപ്പാർട്ട്മെൻ്റ് ഓഫ് ഇക്കണോമിക്സ് ആൻ്റ് സ്റ്റാറ്റിസ്റ്റിക അക്കൗണ്ട് ഓഫീസർ കോളിഗ്രേറ്റ് എഡ്യൂക്കേഷൻ, ഇൻകം ടാക്സ് കമ്മീഷണർ, സെയിൽ ടാക്സ് കമ്മീഷണർ, ഐ.പി.എസ്. ഓഫീസർ ഇങ്ങനെ എല്ലാ ഡിപ്പാർട്ടുമെൻ്റുകളിലും
ഉയർന്ന ഉദ്യോഗം വരിച്ചവരും ഇപ്പോൾ ജോലിയിൽ ആയിരിക്കുന്നവരും അതിനുദാഹരണമാണ്.
ഇപ്പോൾ ഈ സ്കൂൾ പ്രവർത്തിക്കുന്നത് മൂന്ന് കെട്ടിടങ്ങളിലായിട്ടാണ്. അതിനായി സ്ഥലം നൽകിയവർ ശ്രീമാൻമാരായ ജോർജ്ജ്കുട്ടി കരിപ്പാപ്പറമ്പിൽ, അപ്പച്ചൻ കരിപ്പാപ്പറമ്പിൽ, അഗസ്റ്റിൻ കുരിശുംമൂട്ടിൽ,എന്നീ മൂന്ന് മാന്യവ്യക്തികളാണ്. പൊതുജനങ്ങളുടെ സംഭാവന കൊണ്ട് അന്ന് ഈ മൂന്ന് കെട്ടിടങ്ങളും പണികഴിപ്പിച്ചത്.
ആദ്യ കാലങ്ങളിൽ ഒന്നു മുതൽ അഞ്ചാം ക്ലാസ്സു വരെയായിരുന്നു പിന്നീട് നാലാം ക്ലാസ്സു വരെ ആയി . അറബി ഭാഷ ഇവിടെ ഇപ്പോഴും പഠിപ്പിച്ചു വരുന്നു 2002 ൽ പ്രീപ്രൈമറി ആരംഭിച്ചു .
1918-ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ ശതാബ്ദി ഉദ്ഘാടനം 2017 മാർച്ച് മാസം റവ. ഫാ. ഫെലിക്സ് ദേവസ്യ യുടെയും Headmistress ശ്രീമതി അൽഫോൻസാ പാലത്തിങ്കലിന്റെയും നേതൃത്വത്തിൽ സമുചിതമായി ആഘോഷിച്ചു തുടർന്ന് പൂർവ്വ വിദ്യാർത്ഥിസംഗമം നടത്തി 2018 മാർച്ച് മാസം ശതാബ്ദി സമാപനം നടത്തി .
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
കുട്ടികളിൽ വായനയോടുള്ള താത്പര്യം വളർത്തുന്നതിനു വേണ്ടി ചെറുകഥകൾ, കവിതകൾ, ശാസ്ത്ര, ഗണിത, പുസ്തകങ്ങൾ, പൊതുവിജ്ഞാനം, തുടങ്ങി വിവിധ വിഷയങ്ങളിലായി 400ഓളം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ഉണ്ട്..
വായനയുടെ ലോകത്തേക് കുട്ടികളെ എത്തിക്കുന്നതിനായി വിശാലമായ ഒരു ലൈബ്രറി വിദ്യാലയത്തിൽ ഒരുക്കിയിരിക്കുന്നു. കുട്ടികളുടെ അഭിരുചിക്കനുസരിച്ച് വിവിധങ്ങളായ കഥകളും കവിതകളും നോവലുകളും പഠന പഠ്യേതര വിഷയങ്ങളുമായി ബന്ധപ്പെട്ട
പുസ്തകങ്ങൾ ലൈബ്രറിയിൽ ഒരുക്കിയിരിക്കുന്നു
ഒരു കുട്ടിയുടെ സമഗ്ര വികസനത്തിന് ഉതകുന്ന ഒന്നാണ് വായന. വായിച്ചാൽ വളരും, വായിച്ചില്ലേലും വളരും. വായിച്ചാൽ വിളയും വായിച്ചില്ലേൽ വളയും എന്ന കുഞ്ഞുണ്ണി മാഷിന്റെ വരികൾ അന്നും ഇന്നും പ്രസക്തമാണ്. കുട്ടികളിലെ ഭവനാശേഷിയും വിശകലന ശക്തിയും വായന വർധിപ്പിക്കുന്നു. ഇതിന് ഉതകുന്ന വിധമാണ് സ്കൂളിൽ ലൈബ്രറി വിഭാവനം ചെയ്യ്തിരിക്കുന്നത്.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂൾ ഗ്രൗണ്ട്
സയൻസ് ലാബ്
ഐടി ലാബ്
സ്കൂൾ ബസ്
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
സ്കൗട്ട് & ഗൈഡ്
വിദ്യാരംഗം കലാസാഹിത്യ വേദി
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സ്മാർട്ട് എനർജി പ്രോഗ്രാം
എന്നിവരുടെ മേൽനേട്ടത്തിൽ --
നേട്ടങ്ങൾ
- -----
- -----
ജീവനക്കാർ
അധ്യാപകർ
- -----
- -----
അനധ്യാപകർ
- -----
- -----
മുൻ പ്രധാനാധ്യാപകർ
- 2013-16 ->ശ്രീ.-------------
- 2011-13 ->ശ്രീ.-------------
- 2009-11 ->ശ്രീ.-------------
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ------
- ------
- ------
വഴികാട്ടി
{{#multimaps:9.569401,76.812856|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32327
- 1918ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ