സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/Activities

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം' പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുവാനും ഗ്രീൻ പ്രോട്ടോക്കോൾ നടപപ്പിലാക്കുവാനുള്ള സംസ്ഥാനതല പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ സ്‌ക‌ൂൾതല ഉദ്ഘാടനം മാന്നാനം സെന്റ് എഫ്രേംസ് ഹയർ സെക്കണ്ടറി സ്കൂളിൽ 2017 ജനുവരി 27 രാവിലെ 10 ന് നടന്നു.അതിരമ്പുഴ ഗ്രാമ പഞ്ചായത്തിന്റെയും സ്ക‌ുൾ പി.റ്റി.എ യുടെയും ആഭിമുഖ്യത്തിൽ നടന്ന പൊതുയോഗത്തിൽ വാർഡ് മെമ്പർ സൗമ്യ വാസുദേവൻ ഉദ്ഘാടനം നിർവഹിച്ചു. ഹെഡ് മാസ്റ്റർ ജോജി ഫിലിപ്പ്,പി,റ്റി.എ പ്രസിഡന്റ് ദീപ ജോസ്,അദ്ധ്യാപകരായ ജോസ് ജോൺ ചേരിക്കൽ, ബാബു തോമസ്,ബെന്നി സ്കറിയ ​എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി.പൊതു വിദ്യാഭ്യാസം സംരക്ഷിക്കാനും ഗ്രീൻ പ്രോട്ടോക്കൾ നടപ്പിലാക്കാനും വിദ്യാർഥികൾ പ്രതിജ്ഞയെടുത്തു.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഐ.ടി@സ്‌കൂൾ പ്രോജക്ടിന്റെ( കൈറ്റ് )സഹായത്തോടെ മുഴുവൻ ക്ലാസുകളും ഹൈടെക്കായി .2018-19 അദ്ധ്യയന വർഷത്തിൽ ഹൈടെക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ഹൈസ്ക്കൂൾ വിഭാഗത്തിൽ പതിനഞ്ച് ക്ലാസ്സ് മുറികളും ഹയർ സെക്കണ്ടറി വിഭാഗത്തിൽ പന്ത്രണ്ട് ക്ലാസ്സ് മുറികളും ഹൈടെക്കാക്കി.ഇന്റർനെറ്റ് സൗകര്യം ലഭ്യമായത് അധ്യയനം കൂടുതൽ മെച്ചപ്പെടുത്താൻ സഹായകമായി.

പ്രവേശനോത്സവം 2020

ഹെഡ്മാസ്റ്റർ ശ്രീ ജോജി ഫിലിപ്പിന്റെ നേതൃത്വത്തിൽ July 10 വെള്ളിയാഴ്ച വൈകുന്നേരം 6 PM ന് ഗൂഗിൾ മീറ്റീലൂടെ നടത്തപ്പെട്ട പ്രവേശനോത്സവത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപരും പങ്കെടുത്തു.ഹെഡ്മാസ്റ്റർ ശ്രീ ജോജി ഫിലിപ്പ് ദീപം തെളിച്ച് യോഗം ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകി. സ്കൂൾ അഡ്മിനിസ്ട്രേറ്റർ Fr. Shaji John CMi മുഖ്യപ്രഭാഷണം നടത്തി.രക്ഷിതാക്കളുടെ നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കാമെന്ന ധാരണയുണ്ടായി..

അന്തരാഷ്ട്ര യോഗാദിനാചരണം 2020

June 21 അന്തർദേശീയ യോഗാ ദിനാചരണം ആചരിച്ചു NCC,St.Ephrems Sports Accademy എന്നിവയുടെ സംയുകാതാഭിമുഖ്യത്തിൽ അന്തർദേശീയ യോഗാ ദിനാചരണം നടത്തി. NCC കുട്ടികൾ സ്വഭവനത്തിൽ ഇരുന്ന് യോഗാഭ്യാസങ്ങൾ നടത്തി. Virtual യോഗാ ക്ലാസ്സുകൾക്ക് NCC officer ശ്രീ ബെന്നി സ്കറിയ നേതൃത്വം നൽകി.

വായനാ പക്ഷാചരണം 2020

"വായിച്ചാൽ വളരും വായിച്ചില്ലങ്കിൽ വളയും".വായനാപക്ഷാചരണത്തിന്റെ ഭാഗമായി Virtual Assembly സംഘടിപ്പിച്ചു. June 19 വായനാ ദിനത്തിൽ സ്കൂളിലെ മലയാളം അധ്യാപകരുടെ നേതൃത്വത്തിൽ പി.എൻ പണിക്കരെക്കുറിച്ചുള്ള സംവാദം ഗൂഗിൾ മീറ്റീലൂടെ നടത്തി. വായനയുടെ അനന്ത സാധ്യതകൾ കുട്ടികൾക്ക മനസ്സിലാക്കാനായി . അന്നേ ദിവസം 9ഇ യിലെ കുട്ടികൾ വെർച്ചൽ അസംബ്ലി നടത്തി .

ലഹരി വിരുദ്ധ ദിനാചരണം 2020

ഇന്നത്തെ കാലഘട്ടത്തിൽ യുവ തലമുറ ലഹരി വസ്തുക്കൾക്ക് ക‌ൂടുതലായി അടിമപ്പെടുന്നു.ലഹരി വസ്തുക്കളുടെ ഉപയോഗം മുലം ഉണ്ടാകാവുന്ന ദോഷവശങ്ങളെകുറിച്ച് ബോദവത്ക്കരണം പരിപാടികൾ NCC യുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ടു.

ദിനാചരണങ്ങൾ ,ക്ലാസ്സ് അസംബ്ലികൾ 2020

ദിനാചരമവുമായി ബന്ധപ്പെട്ട് പ്രത്യേക വെർച്ചൽ അസംബ്ലികൾ ക്ലാസ് അടിസ്ഥാനത്തിൽ നടന്നു വരുന്നു..വായനാദിനം, ഹിരോഷിമ ദിനം, സ്വാതന്ത്ര്യദിനം ,ഓണാഘോഷം തുടങ്ങിയ ദിനാചരണങ്ങൾ സമുചിതമായി നടത്തപ്പെട്ടു.

പി.റ്റി.എ മീറ്റിംഗ് 2020

ഗൂഗിൾ മീറ്റീലൂടെ ക്ലാസ് പി.റ്റി.എ, ക്ലാസ്സ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു..കുട്ടികൾ വിക്ടേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന മ്ലാസ്സുകൾ മുടങ്ങാതെ കാണുന്നുണ്ടന്നു രക്ഷിതാക്കൾ ഉറപ്പു വരുത്തണം.അതുപോലെത്തന്നെ അസൈൻമെന്റുകൾ മുടങ്ങാതെ അതാതുവിഷയം പഠിപ്പിക്കുന്ന അധ്യാപകർക്ക് അയച്ചുകൊടുക്കണം,യഥാസമയം സംശയനിവാരണം വരുത്തണം എന്നീ നിർദ്ദേശങ്ങൾ അധ്യാപർ നൽകി.ക്ലാസ് പി.റ്റി.എയിൽ രക്ഷിതാക്കൾക്ക് അധ്യാപകരുമായി സംവദിക്കാനും അവസരമൊരുക്കുന്നു.

സ്റ്റാഫ് കൗൺസിൽ 2020

സ്റ്റാഫ് കൗൺസിൽ ഹെഡ്‌മാസ്റ്റർ ശ്രീ.ജോജി ഫിലിഫ് ന്റെ നേതൃത്വത്തിൽ ഗൂഗിൾ മീറ്റീലൂടെ ചേരുന്നു.സ്റ്റാഫ് സെക്രട്ടറി ഫാദർ ഷാജി S.R.G. Convenor സിസ്റ്റർ മേബിൾ സി.എംസി എന്നിവർ സ്റ്റാഫ് മീറ്റിംഗുകൾ ഫലപ്രദമാകാൻ വേണ്ട മുന്നൊരുക്കങ്ങൾ നടത്തുന്നു.സജീവമായ ചർച്ചകൾ നടത്തി തീരുമാനങ്ങളെടുത്ത് പ്രാവർത്തികമാക്കുന്നു.അതിരമ്പുഴ പഞ്ചായത്തിന്റെ ദുരിതാശ്വാസനിധിയിലേക്ക് സ്റ്റാഫ് കൗൺസിൽ സംഭാവനകൾ സ്വീകരിച്ച് കിറ്റ് വിതരണം ചെയ്തു.സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് പഠനോപകരണങ്ങ്ൾ,റ്റി.വി,സ്മാർട്ട് ഫോൺ ഇവ വിതരണം ചെയ്യാൻ കഴിഞ്ഞു.പൂർവ്വ വിദ്യാർത്ഥികൾ ,പൂർവ്വ അധ്യാപകർ എന്നിവർ ഓരോ T.V വീതം സംഭാവന നൽകി.