സെന്റ് ആന്റണീസ് ജി.എൽ.പി.എസ് .എഴുപുന്ന/അക്ഷരവൃക്ഷം/ കേരളത്തിലെത്തിയ കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
07:37, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കേരളത്തിലെത്തിയ കോവിഡ് 19

ചൈനയിലെ വുഹാൻ എന്ന സ്ഥലത്ത് മാംസ വിൽപ്പനശാലയിൽ നി ന്നാണ് മനുഷ്യരിലേക്കു കൊറോണ വൈറസ് പടർ ന്നത്. കൊറോണ വൈറസ് വിവിധ ഇനത്തിൽ ഉണ്ട്. ഇതിൽ ഇപ്പോൾ മനുഷ്യനിലേക്ക് പടർന്നിരിക്കുന്ന വൈറസ് 2019 ൽ ജനിതക മാറ്റം സംഭവിച്ചതു കൊണ്ടു വൈറസിന് കോവിഡ് 19 എന്ന പേര് വന്നിരിക്കുന്നത്. മൂക്കിലും വായിലും നിന്നുള്ള സ്രവ ത്തിലൂടെയാണ് ഈ രോഗം പടരുന്നത്. ഈ ശ്രവം സ്പർശത്തിലൂടെ യോ നേരിട്ടോ ഒരാളുടെ മൂക്കിലോ വായിലോ കണ്ണിലോ എത്തിയാൽ അവർക്ക് ഈ രോഗം ഉണ്ടാവാം. പനി, ചുമ, ശ്വാസതടസ്സം, തൊണ്ടവേദന തുടങ്ങിയവയാണ് ഇതിന്റെ രോഗലക്ഷണങ്ങൾ. സ്രവവും രക്ത സാമ്പിളുകളും ലാബിൽ പരിശോധിച്ച് രോഗം സ്ഥിരീകരിക്കുന്നു. ഈ രോഗത്തിന് ലോകത്തൊരിടത്തും ഫലപ്രദമായ പ്രതിരോധ മരുന്നുകൾ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. കേരളത്തിൽ നിന്നും വുഹാനിൽ വൈദ്യശാസ്ത്രം പഠിക്കാൻ പോയി മടങ്ങിയെത്തിയ മൂന്ന് വിദ്യാർത്ഥിനികൾ കേരളത്തിലെത്തിയപ്പോൾ അവർക്ക് കോവിഡ് ആദ്യമായി സ്ഥിരീകരിച്ചു അവരോട് സമ്പർക്കം പുലർത്തിയവർക്കും രോഗം പടർന്നു. തുടർന്ന് കേരളത്തിലെത്തിയ വിദേശികളും വിദേശത്തുനിന്ന് എത്തിയ കേരളീയരും കേരളത്തിൽ രോഗം പരത്തി കേരളത്തിൽ മാത്രമല്ല ഇന്ത്യ മുഴുവനും ഇതേ രീതിയിൽ കൊറോണ വേഗം പടർന്നു പിടിച്ചു. ഈ രോഗത്തിന് മരുന്നില്ലാത്തതിനാൽ രോഗം വരാതിരിക്കാൻ പരിശ്രമിക്കുകയേ നിവൃത്തിയുള്ളൂ അതിനാൽ സർക്കാർ ജനങ്ങളെ ബോധവൽക്കരിക്കുകയും സമ്പർക്കത്തിലൂടെ രോഗം പടരാതിരിക്കാൻ യാത്ര വിലക്കും ഏർപ്പെടുത്തി ലോക ഡൗൺ പ്രഖ്യാപിച്ചു. 'ബ്രേക്ക് ദ ചെയിൻ' പദ്ധതിയിലൂടെ ജനങ്ങൾക്ക് ശുചിത്വബോധം വരുത്തുകയും ചെയ്തു. കേരളം ലോക്ക് ഡൗണി ടെ കൊറോണ പകരുന്നതിന് തടഞ്ഞു പരമാവധി വിജയിച്ചു. പല ജില്ലകളും രോഗവിമുക്തി നേടിക്കൊണ്ടിരിക്കുന്നു ലോക ഡൗൺ തീരുമ്പോഴേക്കും കേരളം പൂർണമായും രോഗ വിമുക്തം ആകും എന്ന് പ്രത്യാശിക്കാം.

Angeleena K.K.
4 A സെന്റ് ആന്റണീസ് ജി.എൽ.പി.എസ് .എഴുപുന്ന
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം